/indian-express-malayalam/media/media_files/4C8bFwY7XXD9Xaf1qryF.jpg)
ഫയൽ ഫൊട്ടോ
കൊൽക്കത്ത: അപകീർത്തി കേസിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നിയമം പാലിക്കുന്നിടത്തോളം കാലം പ്രസ്താവന നടത്താമെന്ന് കൊൽക്കത്ത ഹൈക്കോടതി. പശ്ചിമബംഗാള്‍ ഗവര്‍ണറും മലയാളിയുമായ ഡോ.സി.വി.ആനന്ദബോസിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് വിലക്കിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മമത ബാനർജി നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ആശ്വാസ വിധി.
പരാമർശങ്ങൾ അപകീർത്തികരമല്ലാത്തിടത്തോളം കാലം പരാമർശം നടത്താൻ മമത ബാനർജിക്ക് പൂർണ്ണ അവകാശമുണ്ടെന്ന് കൊൽക്കത്ത ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച വ്യക്തമാക്കി. ജസ്റ്റിസ് ഐ.പി.മുഖർജി, ജസ്റ്റിസ് ബിശ്വരൂപ് ചൗധരി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
ജസ്റ്റിസ് കൃഷ്ണ റാവുവിൻ്റെ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട മമതയുടെ അഭിഭാഷകൻ എസ്.എൻ.മുഖർജി, ഗവർണർക്കെതിരെ അപകീർത്തികരമായ പ്രസ്താവന ഉണ്ടായിട്ടില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തി. ജൂലൈ 16നാണ്, ജസ്റ്റിസ് കൃഷ്ണ റാവു അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഗവർണർക്ക് ഭരണഘടനാപരമായ അധികാര പദവിയുണ്ടെന്നും, വ്യക്തിപരമായി ആക്രമിക്കാൻ പാടില്ലെന്നുമായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഗവർണർ ഒരു ഭരണഘടനാപരമായ അധികാരിയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ നടത്തുന്ന വ്യക്തിപരമായ ആക്രമണങ്ങളെ നേരിടാൻ അദ്ദേഹത്തിന് കഴിയില്ലെന്നായിരുന്നു ബാറും ബെഞ്ചും അഭിപ്രായപ്പെട്ടത്.
മമത ബാനർജി, ടിഎംസി എംഎൽഎമാരായ സയന്തിക ബാനർജി, റിയാത്ത് ഹൊസൈൻ സർക്കാർ, ടിഎംസി വക്താവ് കുനക് ഘോഷ് എന്നിവരാണ് ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് അപ്പീൽ നൽകിയത്.
Read More
- ഇന്ത്യയിലെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടിയിലധികം കേസുകൾ
- റെയിൽവേ ആക്രമണത്തിന് പിന്നിൽ വ്യക്തമായ ലക്ഷ്യമുണ്ടെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി
- മഴയും കാറ്റും; സംസ്ഥാനത്ത് വ്യാപക നാശനഷ്ടം
- ന്യൂനമർദ പാത്തിക്കൊപ്പം മൺസൂൺ പാത്തിയും, കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത
- അർജുനായുള്ള തിരച്ചിൽ പത്താം നാൾ, ഇന്ന് നിർണായകം
- ട്രക്ക് കണ്ടെത്തി; സ്ഥിരീകരിച്ച് കർണാടക റവന്യൂ മന്ത്രി
- ബജറ്റ്; ഒറ്റനോട്ടത്തിൽ വിവേചനപരമെന്ന് പിണറായി വിജയൻ
- കേന്ദ്ര ബജറ്റ്; കാർഷിക മേഖലയ്ക്ക് 1.52 കോടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.