scorecardresearch

റെയിൽവേ ആക്രമണത്തിന് പിന്നിൽ വ്യക്തമായ ലക്ഷ്യമുണ്ടെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി

ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുൻപാണ് ഫ്രാൻസിൻ്റെ അതിവേഗ റെയിൽ ശൃംഖലയുടെ പ്രധാന ഭാഗങ്ങളിൽ ആക്രമണം ഉണ്ടായത്

ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുൻപാണ് ഫ്രാൻസിൻ്റെ അതിവേഗ റെയിൽ ശൃംഖലയുടെ പ്രധാന ഭാഗങ്ങളിൽ ആക്രമണം ഉണ്ടായത്

author-image
WebDesk
New Update
France Railway Attack

ചിത്രം: എക്സ്

പാരീസ്: ഒളിമ്പിക്‌സിന് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെയാണ്, ഫ്രാന്‍സിലെ അതിവേഗ റെയിൽ ശൃംഖലയ്ക്കുനേരെ ആക്രമണമുണ്ടായത്. തീവെപ്പ് ഉള്‍പ്പെടെയുള്ള ആക്രമണങ്ങൾ, അതിവേഗ റെയിൽ ശൃംഖല താറുമാറാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേൽ അത്തൽ പറഞ്ഞു.

Advertisment

വടക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിവിടങ്ങളിൽ നിന്ന് പാരീസിലേക്കുള്ള പ്രധാന റെയിൽ റൂട്ടുകൾ തടയുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ആക്രമണം ഉണ്ടായതെന്ന്, പ്രധാനമന്ത്രി പറഞ്ഞതായി എപി റിപ്പോർട്ട് ചെയ്തു. ആക്രമണങ്ങളിൽ കർശന നടപടി സ്വീകരിച്ചിട്ടുള്ളതായും, ഒഴിമ്പിക്സിനും അവധിക്കാലത്തിനുമായി പാരീസ് സന്ദർശിക്കാൻ എത്തിയ ലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിയതായും പ്രധാനമന്ത്രി പറഞ്ഞു.

രഹസ്യാന്വേഷണ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള നിയമപാലകർ ആക്രമണത്തിനെതിരെ അന്വേഷണം ആരംഭിച്ചതായും, കുറ്റവാളികളെ ഉടൻ പടികൂടുമെന്നും ഗബ്രിയേൽ അത്തൽ എക്സിലൂടെ അറിയിച്ചു. ഒളിമ്പിക്‌സുമായി ആക്രമണങ്ങൾക്ക് നേരിട്ട് ബന്ധമുള്ളതായി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് ഫ്രഞ്ച് സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, ആക്രമണത്തിന്റെ പശ്യാത്തലത്തിൽ യാത്രക്കാരെ ഒഴിപ്പിക്കുകയും അടച്ചിടുകയും ചെയ്ത ഫ്രാങ്കോ-സ്വിസ് വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചതായി ഫ്രഞ്ച് പൊലീസ് അറിയിച്ചു.

Advertisment

അതിവേഗ റെയിൽവേ ട്രാക്കുകൾക്ക് സമീപമായി മൂന്ന് തീപിടുത്തങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഫ്രാന്‍സിനകത്തെ പ്രധാന നഗരങ്ങളിലേക്കും പുറംരാജ്യങ്ങളിലേക്കും നീളുന്നതാണിത്. ഒളിമ്പിക്‌സ് ഉദ്ഘാടന പരിപാടിക്കായി പല നഗരങ്ങളില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ അധിവേഗ ട്രെയിനുകളെ ആശ്രയിക്കുന്നു. ഈ യാത്രക്കാരെ ഗതാഗതം താറുമാറായത് ബുദ്ധിമുട്ടിലാക്കും.

Read More

France Olympics

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: