/indian-express-malayalam/media/media_files/Mv7QShHqPDJyDZGJ6MgX.jpg)
മമത ബാനർജി
ന്യൂഡൽഹി: നിതി ആയോഗ് യോഗത്തിൽനിന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇറങ്ങിപ്പോയി. യോഗത്തിൽ വിവേചനം കാട്ടിയെന്നും സംസാരിക്കാൻ മതിയായ സമയം നൽകിയില്ലെന്നും മമത ആരോപിച്ചു. 5 മിനിറ്റ് സംസാരിച്ചപ്പോഴേക്കും തന്റെ മൈക്ക് ഓഫാക്കിയെന്നും മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തന്നെക്കാൾ കൂടുതൽ സമയം സംസാരിക്കാൻ അനുവദിച്ചുവെന്നും മമത ആരോപിച്ചു.
''ചന്ദ്രബാബു നായിഡുവിനെ 20 മിനിറ്റ് സംസാരിക്കാൻ അനുവദിച്ചു, അസം, ഗോവ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർ 10-12 മിനിറ്റ് സംസാരിച്ചു. അഞ്ച് മിനിറ്റ് കഴിഞ്ഞതും സംസാരിക്കുന്നതിൽനിന്നും എന്നെ തടഞ്ഞു. ഇത് അനീതിയാണ്,'' മമത പറഞ്ഞു.
പ്രതിപക്ഷത്തുനിന്നും ഞാൻ മാത്രമാണ് എത്തിയത്. പക്ഷേ, 5 മിനിറ്റ് കഴിഞ്ഞതും അവരെന്നെ തടഞ്ഞു. ഇത് എന്നെ അപമാനിച്ചതിന് തുല്യമാണ്. ഇനിയുള്ള യോഗങ്ങളിൽ ഞാൻ പങ്കെടുക്കില്ല. ഒരു സർക്കാരും ഇതുപോലെ പ്രവർത്തിച്ചിട്ടുണ്ടാകില്ല. അധികാരത്തിലിരിക്കുന്ന സർക്കാർ എല്ലാവരുടെയും സംരക്ഷണം ഏറ്റെടുക്കേണ്ടതുണ്ടെന്നും മമത അഭിപ്രായപ്പെട്ടു.
നിതി ആയോഗ് ബഹിഷ്കരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് ആദ്യം അറിയിച്ചത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു എന്നിവരും പിന്നാലെ യോഗം ബഹിഷ്കരിക്കുമെന്ന് അറിയിച്ചു. എന്നാൽ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
യോഗം ബഹിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ സഖ്യത്തിലെ കക്ഷികൾക്കിടയിൽ ഒരു ഏകോപനവും ഇല്ലെന്നും പ്രതിപക്ഷത്തിന്റെ ശബ്ദമായി താൻ യോഗത്തിൽ പങ്കെടുക്കുമെന്നുമാണ് മമത പറഞ്ഞത്.
Read More
- കഴിഞ്ഞ 5 വർഷത്തിനിടെ വിദേശത്ത് മരിച്ചത് 633 ഇന്ത്യൻ വിദ്യാർത്ഥികൾ, കൂടുതലും കാനഡയിൽ
- ബെംഗളൂരുവിലെ പിജി ഹോസ്റ്റലിൽ യുവതിയെ കഴുത്തറുത്ത് കൊന്നു, പ്രതി പിടിയിൽ
- സുനേരി ബാഗ് റോഡിലെ ബംഗ്ലാവ് രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതിയായേക്കും
- പ്രതിപക്ഷ ശബ്ദമാകാൻ മമത, നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കും
- ഗവർണർക്കെതിരെ പ്രസ്താവന നടത്താം; മമത ബാനജിക്ക് ആശ്വാസമായി ഹൈക്കോടതി വിധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us