/indian-express-malayalam/media/media_files/lBbfVHQYwCpAPWLhag1W.jpg)
നിലവിൽ ഡൽഹി മന്ത്രിസഭയിൽ ഏറ്റവുമധികം വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് അതിഷി മർലേനയാണ്
Dehi New CM Atishi Marlena ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന് പകരം അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും. എഎപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം. സ്ഥാനം ഒഴിയുന്ന അരവിന്ദ് കെജ്‌രിവാളാണ് മുഖ്യമന്ത്രി പദവിയിലേക്ക് അതിഷിയുടെ പേര് നിർദേശിച്ചത്. അതിഷി മുഖ്യമന്ത്രിയാവുന്നതോടെ, ഡൽഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി മാറും. സുഷമ സ്വരാജ്, ഷീല ദീക്ഷീത് എന്നിവരാണ് ഇതിന് മുൻപ് മുഖ്യമന്ത്രി പദം അലങ്കരിച്ച മറ്റു വനിതകൾ.
അതേസമയം, ഡൽഹിയിൽ ഒരു മുഖ്യമന്ത്രി മാത്രമേയുള്ളൂ വെന്നും അത് അരവിന്ദ് കെജ്‌രിവാൾ ആണെന്നും അതിഷി പറഞ്ഞു." അരവിന്ദ് കെജ്‌രിവാളിനെ വീണ്ടും മുഖ്യമന്ത്രിയാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എനിക്ക് ഇത്രയും വലിയ ഉത്തരവാദിത്തം നൽകിയതിന് ഡൽഹിയുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയും എൻ്റെ ഗുരുവുമായി അരവിന്ദ് കെജ്‌രിവാളിന് നന്ദി പറയുന്നു," അതിഷ പറഞ്ഞു.
രണ്ടുദിവസം മുൻപാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന അപ്രതീക്ഷിത പ്രഖ്യാപനം അരവിന്ദ് കെജ്‌രിവാൾ നടത്തിയത്. രണ്ടുദിവസങ്ങൾക്ക് ശേഷം താൻ മുഖ്യമന്ത്രി പദവി രാജിവെയ്ക്കുമെന്നാണ് അന്ന് കെജ്‌രിവാൾ പറഞ്ഞത്. ഇന്ന് വൈകീട്ട് ലെഫ്.ഗവർണർ വി.കെ സക്സേനയെ സന്ദർശിച്ച് കെജ്‌രിവാൾ രാജിക്കത്ത് കൈമാറി.
എഎപി എംഎൽഎമാരുടെ യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കൂടുതൽ നേതാക്കളും നിർദേശിച്ചത് അതിഷിയുടെ പേരാണ് എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ധനം, റവന്യൂ, വിദ്യാഭ്യാസം അടക്കം 13 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്.
Read More
- പേരിലെ പൊരുത്തക്കേടുകൾ; ഡൽഹി സർവകലാശാലയിൽ പ്രവേശനം നേടാനാവാതെ കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ
- അനുച്ഛേദം 370 പരാമർശിക്കാതെ കശ്മീരിലെ കോൺഗ്രസ് പ്രകടന പത്രിക
- മുസ്ലിങ്ങൾ പീഡനം അനുഭവിക്കുന്നുവെന്ന പരാമർശനം; ഇറാനെ തള്ളി ഇന്ത്യ
- ഡോക്ടർമാരുടെ സമരം;പോലീസ് കമ്മിഷണറെ മാറ്റും: മമതാ ബാനർജി
- ക്ഷേത്രത്തില് പ്രവേശിച്ച ദളിത് യുവാവിനെ കെട്ടിയിട്ടു മർദിച്ചു; കർണാടകയിൽ 6 പേർ അറസ്റ്റിൽ
- ജമ്മു-കശ്മീരിലെ ഭീകരവാദം കുഴിച്ചുമൂടും; പുനരുജ്ജീവിപ്പിക്കാൻ ആരും ധൈര്യപ്പെടില്ലെന്ന് അമിത് ഷാ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.