scorecardresearch

ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് യുവാവിനെ കെട്ടിയിട്ടു മർദിച്ചു; കർണാടകയിൽ 6 പേർ അറസ്റ്റിൽ

സംഭവത്തിൽ 21 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു

സംഭവത്തിൽ 21 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു

author-image
WebDesk
New Update
IAS Officer arrest, scam, crime

പ്രതീകാത്മക ചിത്രം

ബെംഗളൂരു: കർണാടകയിൽ ക്ഷേത്രത്തിൽ പ്രവേശിച്ച ദളിത് യുവാവിനെ ക്രൂരമായി മർദിച്ച സവര്‍ണ സംഘം അറസ്റ്റിൽ. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലാണ് സംഭവം. 21 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Advertisment

സെപ്തംബർ 10ന് ഉഗൽവാട്ട് ഗ്രാമത്തിലെ ക്ഷേത്രത്തിൽ പ്രവേശിച്ചെന്ന് ആരോപിച്ച് അർജുൻ മദാർ എന്ന 28 കാരനെയാണ് മർദിച്ചത്. ആദ്യം ഗ്രാമവാസിയായ മുദ്ഗൗഡ റെഡ്ഡി എന്നയാൾ തന്നെ തടഞ്ഞു നിർത്തുകയും ക്ഷേത്രത്തിൽ പ്രവേശിച്ചതിന് ശകാരിക്കുകയും ചെയ്തതായി അർജുൻ പൊലീസിനോട് പറഞ്ഞു.

തൊട്ടു പിന്നാലെ ഇയാൾ വിവരം അറിയിച്ചതിനെ തുടർന്ന് സവര്‍ണ വിഭാഗത്തിൽപെട്ട നിരവധി ആളുകൾ സ്ഥലത്തേക്കെത്തുകയും, യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദിക്കുകയും ചെയ്തു. 14ന് രാവിലെ യുവാവിനോട് ഗ്രാമവാസികൾ ആരും സംസാരിക്കരുതെന്ന് നിർദേശം നൽകി. ലംഘിക്കുന്നവർക്ക് പിഴയും ശിക്ഷയും നൽകുമെന്നും ഇവർ പ്രഖ്യാപിച്ചു.

സംഭവത്തിനെതിരെ വ്യാപക വിർമശനം ഉയർന്നതോടെ, ബാഗൽകോട്ട് പൊലീസ് സൂപ്രണ്ട് വൈ അമർനാഥ് റെഡ്ഡി നേരിട്ട് പ്രദേശം സന്ദർശിച്ചു. ശനിയാഴ്ച കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിരുന്നു. ഡെപ്യൂട്ടി കമ്മീഷണർ ജാനകി കെ.എം. ഞായറാഴ്ച സ്ഥലത്തെത്തി ദളിത്, സവർണ വിഭാഗങ്ങളുമായി ചർച്ച നടത്തുകയും സമാധാനം നിലനിർത്താൻ ആവശ്യപ്പെടുകയും ചെയ്തു.

Read More

Advertisment
Police Case Karnataka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: