scorecardresearch

അനുച്ഛേദം 370 പരാമർശിക്കാതെ കശ്മീരിലെ കോൺഗ്രസ് പ്രകടന പത്രിക

ജമ്മു കശ്മീരിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസ് പുറത്തിറക്കിയ പ്രകടനപത്രിയിൽ പ്രത്യേക പദവി പുനസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്

ജമ്മു കശ്മീരിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസ് പുറത്തിറക്കിയ പ്രകടനപത്രിയിൽ പ്രത്യേക പദവി പുനസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്

author-image
WebDesk
New Update
jammu

ജമ്മുകശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രിക പ്രകാശനം ചെയ്യുന്നു

ന്യൂഡൽഹി: ജമ്മു ക്ശമീർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. കശ്മീരിന് പ്രത്യേക പദവി വിഭാവനം ചെയ്യുന്ന അനുച്ഛേദം 370നെപ്പറ്റി പരമാർശമില്ലാതെയാണ് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. അതേസമയം, ജമ്മു കശ്മീരിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസ് പുറത്തിറക്കിയ പ്രകടനപത്രിയിൽ പ്രത്യേക പദവി പുനസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്.

Advertisment

നേരത്തെ, തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും ബിജെപി സർക്കാർ എടുത്തുകളഞ്ഞ കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ചുള്ള കാര്യങ്ങളിൽ കോൺഗ്രസ് നേതാക്കൾ മൗനം തുടർന്നിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ തങ്ങളുടെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും ഇത് സംബന്ധിച്ചുള്ള പരമാർശങ്ങൾ നടത്തിയില്ല. 

തൊഴിൽ വിദ്യാഭ്യാസ രംഗങ്ങൾക്ക് കൂടുതൽ ഊന്നൽനൽകിയുള്ള പ്രകടന പത്രികയാണ് ഒന്നാം ഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തിങ്കളാഴ്ച ശ്രീനഗറിൽ കോൺഗ്രസ് പുറത്തിറക്കിയത്. 'കോൺഗ്രസിനും സഖ്യകക്ഷികൾക്കും വോട്ട് ചെയ്തുകൊണ്ട് ജമ്മു കശ്മീരിലെ ജനങ്ങൾ അവരുടെ അവകാശങ്ങൾ നേടും പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ് പാർട്ടി വക്താവ് പവൻ രേഖ പറഞ്ഞു.

Advertisment

ജോലി, ഭൂമി അനുവദിക്കൽ തുടങ്ങിയവയിൽ ജമ്മുകശ്മീരിൽ താമസിക്കുന്നവർക്ക് മുൻഗണ, യോഗ്യരായ യുവജനങ്ങൾക്ക് തൊഴില്ലിലാവേതനം, ഒഴിവുള്ള ഒരുലക്ഷം സർക്കാർ ജോലികൾ നികത്തും, ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളർഷിപ്പ്, സാമ്പത്തികമായി പിന്നോക്കം നിക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് കോൺഗ്രസ് പ്രകടന പത്രികയിൽ മുന്നോട്ടുവെക്കുന്നത്. സെപ്റ്റംബർ പതിനെട്ടിനാണ് ജമ്മു കശ്മീരിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

Read More

Indian National Congress Jammu And Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: