/indian-express-malayalam/media/media_files/KEPzxMHXc2LtSbqXI1Lp.jpg)
പ്രതീക്ഷകളോട് പഠനത്തിനെത്തിയ നിരവധി വിദ്യാർഥികളുടെ ഭാവിയാണ് ഇരുട്ടിലായത്
ന്യൂഡൽഹി: പരീക്ഷ ബോർഡിന്റെ പേരിലെ സാങ്കേതിക പൊരുത്തക്കേടുകൾ കാരണം ഡൽഹി സർവ്വകലാശലായിൽ പ്രവേശനം നേടാനാവാതെ കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ. പ്രശ്‌നം പരിഹരിച്ചെന്ന് സംസ്ഥാനത്തെ ഹയർസെക്കണ്ടറി പരീക്ഷ ബോർഡ് പറയുമ്പോൾ പുതിയ നിർദേശങ്ങൾ തങ്ങൾക്ക് ലഭിച്ചില്ലെന്നാണ് സർവ്വകലാശാല അധികൃതരുടെ നിലപാട്. ഇതോടെ പ്രതീക്ഷകളോട് പഠനത്തിനെത്തിയ നിരവധി വിദ്യാർഥികളുടെ ഭാവിയാണ് ഇരുട്ടിലായത്.
കൗൺസിൽ ഓഫ് സ്‌കൂൾ എജ്യുക്കേഷൻ ഇൻ ഇന്ത്യയുടെ വെബ്സൈറ്റിൽ ഹയർ സെക്കണ്ടറി ബോർഡിന്റെ പേരിൽ വന്ന് പൊരുത്തക്കേടുകളാണ് വിദ്യാർഥികൾക്ക് വിനയായത്. ബോർഡ് ഓഫ് ഹയർസെക്കണ്ടറി എജ്യൂക്കേഷൻ കേരള എന്നാണ് വെബ്‌സെറ്റിൽ പ്രസീദ്ധികരിച്ചിരുന്നത്. എന്നാൽ ബോർഡ് ഓഫ് ഹയർ സെക്കണ്ടറി എക്‌സാമിനേഷൻ കേരള എന്നാണ് വേണ്ടത്. പേരിലെ ഈ പൊരുത്തക്കേട് കാരണമാണ് പ്രവേശനം നേടിയിട്ടും കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഡൽഹി സർവ്വകലാശാല അഡ്മിഷൻ നിഷേധിച്ചത്.
പേരിലെ പൊരുത്തക്കേട് സംബന്ധിച്ചുള്ള പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടതോടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഡൽഹി സർവ്വകലാശാല രജിസ്റ്റാർക്ക് കത്തെഴുതിയിരുന്നു. അതിൽ, വെബ്‌സെറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന സംസ്ഥാന ബോർഡിന്റെ പേരിലുള്ള പൊരുത്തക്കേട് കാരണം കേരളത്തിലെ വിദ്യാർത്ഥികൾ പ്രവേശന സമയത്ത് വെല്ലുവിളികൾ നേരിട്ടതായി നിരീക്ഷിച്ചെന്ന് വ്യക്തമാക്കുന്ന അദ്ദേഹം വെബ്‌സെറ്റിൽ പേര് ശരിയായി അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. "സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചു. ഇത് സംബന്ധിച്ച് വിശദമായ കത്ത് സർവ്വകലാശാല വൈസ് ചാൻസിലർക്കും രജിസ്ട്രാർക്കും അയ്ച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ സർവ്വകലാശാല അധികൃതരുമായി സംസാരിക്കാൻ തയ്യാറാണ്"- ഷാനവാസ് എസ് ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
എന്നാൽ കൗൺസിൽ ഓഫ് സ്‌കൂൾ എജ്യുക്കേഷൻ ഇൻ ഇന്ത്യയുടെ വെബ്‌സെറ്റിലെ പേരിലെ പൊരുത്തക്കേട് പരിഹരിച്ചില്ലെന്ന് ഡൽഹി സർവ്വകലാശാല അഡ്മിഷൻ ഡീൻ ഹനീത് ഗാന്ധി പറഞ്ഞു. "വെബ്‌സൈറ്റ് ലിസ്റ്റിലെ ബോർഡിന്റെ പേരിൽ വ്യത്യാസമുണ്ട്, അതിനാലാണ് ഞങ്ങൾ വിദ്യാർത്ഥികളോട് അവരുടെ ബോർഡുകളിൽ നിന്ന് ഒരു കത്ത് കൊണ്ടുവരാൻ ആവശ്യപ്പെട്ടത്. ലിസ്റ്റിൽ ബോർഡിന്റെ പേര് അപ്ഡേറ്റ് ചെയ്തതായി കേരളത്തിൽ നിന്ന് ഞങ്ങൾക്ക് ഒരു കത്ത് ലഭിച്ചു. എന്നാൽ ഇന്നലെ വരെ, ഞങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്, ഇപ്പോഴും അത് അപ്‌ഡേറ്റ് ചെയ്തതായി കണ്ടെത്താൻ കഴിഞ്ഞില്ല".- ഗാന്ധി പറഞ്ഞു.
ദുരിതത്തിൽ വിദ്യാർഥികൾ
പേരിലെ പൊരുത്തക്കേടിൽ വിദ്യാഭ്യാസ വകുപ്പും ഡൽഹി സർവ്വകലാശാലയും അവരുടെ വാദത്തിൽ ഉറച്ചുനിൽക്കുന്നതോട ദുരിതത്തിലായി വിദ്യാർഥികൾ. പല വിദ്യാർഥികളും അധ്യയനം നഷ്ടമാകാതിരിക്കാൻ മറ്റ് കോളേജിൽ പ്രവേശനം നേടാനുള്ള ഒരുക്കത്തിലാണ്.തൃശൂർ സ്വദേശി അബ്ദുൾ മജീദിന് ഹൻസ്രാജ് കോളേജിലെ ബിഎസ്സി ജിയോളജി കോഴ്സിന് ആദ്യ റൗണ്ടിൽ സീറ്റ് ലഭിച്ചിട്ടും പ്രവേശനം നിഷേധിച്ചു. ഒടുവിൽ ജാമിയ മില്ലിയ ഇസ്ലാമിയയിൽ ബിടെക് സീറ്റ് സ്വീകരിച്ചുവെന്നും മജീദ് പറഞ്ഞു.
'കേരള ഹയർ സെക്കൻഡറി പരീക്ഷാ ബോർഡ് കേന്ദ്രം അംഗീകരിച്ച ബോർഡായതിനാൽ കോളേജിന്റെ ഭാഗത്തുനിന്നാണ് തെറ്റ് സംഭവിച്ചതെന്ന് ഞാൻ സൽഹി സർവ്വകലാശാലയെ രേഖാമൂലം അറിയിച്ചു. യാതൊരു പ്രതികരണവും ഉണ്ടായില്ല"- മജീദ് പറഞ്ഞു. "എന്തുകൊണ്ടാണ് ഞങ്ങളുടെ അപേക്ഷകൾ അംഗീതരിക്കാത്തതെന്ന് ഇപ്പോഴും അറിയില്ല"- കേരളത്തിൽ നിന്നുള്ള ആദിത്യ പി ബാബു പറയുന്നു.
അതേസമയം,സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നേരത്തെ നടപടിയെടുത്തിരുന്നെങ്കിൽ നിലവിൽ വിദ്യാർഥികൾക്ക് ഈ ഗതി ഉണ്ടാകില്ലായിരുന്നുവെന്ന് ഡൽഹി സർവ്വകലാശാലയിലെ വിദ്യാർഥി പ്രതിനിധി ആകാംഷ പറഞ്ഞു. "കേരള സ്റ്റേറ്റ് ബോർഡ് സിലബസിന് കീഴിൽ പഠിച്ച് ഡൽഹി സർവ്വകലാശാലയിൽ പ്രവേശനം നേടിയ മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് (ഓണേഴ്സ്) വിദ്യാർത്ഥിയാണ് ഞാൻ. കേരള ബോർഡ് സാധുവല്ലെങ്കിൽ, എന്നെപ്പോലുള്ള വിദ്യാർത്ഥികൾക്കും മുൻവർഷങ്ങളിലെ 7,000-ത്തിലധികം പേർക്കും എങ്ങനെ പ്രവേശനം ലഭിച്ചു?"-ആകാംഷ ചോദിക്കുന്നു.
Read More
- അനുച്ഛേദം 370 പരാമർശിക്കാതെ കശ്മീരിലെ കോൺഗ്രസ് പ്രകടന പത്രിക
- മുസ്ലിങ്ങൾ പീഡനം അനുഭവിക്കുന്നുവെന്ന പരാമർശനം; ഇറാനെ തള്ളി ഇന്ത്യ
- ഡോക്ടർമാരുടെ സമരം;പോലീസ് കമ്മിഷണറെ മാറ്റും: മമതാ ബാനർജി
- ക്ഷേത്രത്തില് പ്രവേശിച്ച ദളിത് യുവാവിനെ കെട്ടിയിട്ടു മർദിച്ചു; കർണാടകയിൽ 6 പേർ അറസ്റ്റിൽ
- ജമ്മു-കശ്മീരിലെ ഭീകരവാദം കുഴിച്ചുമൂടും; പുനരുജ്ജീവിപ്പിക്കാൻ ആരും ധൈര്യപ്പെടില്ലെന്ന് അമിത് ഷാ
- ആദ്യ വന്ദേ മെട്രോ ട്രെയിൻ നാളെ മുതൽ സർവ്വീസ് തുടങ്ങും
- ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ബിൽ ഈ സർക്കാരിന്റെ കാലത്തുണ്ടായേക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.