scorecardresearch

ഗണേശപൂജയിൽ പങ്കെടുത്തത് കോൺഗ്രസിനെ ചൊടിപ്പിച്ചെന്ന് പ്രധാനമന്ത്രി

രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടത്തിൽ ഗണേശോത്സവം നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു

രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടത്തിൽ ഗണേശോത്സവം നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു

author-image
WebDesk
New Update
PM Modi, Ganesh Pooja

ചിത്രം: എക്സ്/സ്ക്രീൻഗ്രാബ്

ഭുവനേശ്വർ: ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിൻ്റെ വസതിയിൽ നടന്ന ഗണേശ പൂജയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് വ്യാപക വിമർശനം നേരിട്ടിരുന്നു. സന്ദർശനത്തിലെ ഔചിത്യം ചോദ്യം ചെയ്തു പ്രതിപക്ഷ പാർട്ടകളും രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതിനു പിന്നാലെ സന്ദർശനത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Advertisment

താൻ ഗണേശ പൂജയിൽ പങ്കെടുത്തത് കോൺഗ്രസിനെ ചൊടിപ്പിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭുവനേശ്വറിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഞാൻ ഗണേശ പൂജയിൽ പങ്കെടുത്തതിൽ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും രോഷാകുലരായത് നിങ്ങൾക്ക് കാണ്ടുകാണും. ഇത്തരം വിദ്വേഷകരമായ ശക്തികളെ മുന്നോട്ട് പോകാൻ അനുവദിക്കരുത്. ഇനിയും നിരവധി നാഴികക്കല്ലുകൾ നമുക്ക് പിന്നിടാനുണ്ട്," മോദി പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഗണേശോത്സവം നിർണായക പങ്കു വഹിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു. "ബ്രിട്ടീഷുകാർ അധികാരത്തിനായി, സമൂഹത്തിൽ വിദ്വേഷം പരത്തി, ജാതിയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കി. ഭിന്നിപ്പിച്ചു ഭരിക്കുക എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ ആയുധം. ഗണേശോത്സവം സംഘടിപ്പിച്ച് ലോകമാന്യ തിലക് ഇന്ത്യയുടെ ആത്മാവിനെ ഉണർത്തി," മോദി പറഞ്ഞു.

ഐക്യത്തോടെ നിലകൊള്ളാനാണ് നമ്മുടെ മതം നമ്മെ പഠിപ്പിക്കുന്നത്. ഗണേശോത്സവം അതിൻ്റെ അടയാളമായി തുടരുന്നുവെന്നും മോദി പറഞ്ഞു. 'ഇന്നും ഗണേശോത്സവം നടക്കുമ്പോൾ എല്ലാവരും ഒത്തുചേരും. അതിൽ യാതൊരു വേർതിരിവുമില്ല. സമൂഹം ഒറ്റ ശക്തിയായി നിലകൊള്ളുന്നു,' മോദി കൂട്ടിച്ചേർത്തു.

Read More

Advertisment
Congress pm modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: