scorecardresearch

അനുമതിയില്ലാതെ ഇടിച്ചുനിരത്തൽ വേണ്ട; 'ബുൾഡോസർ നീതി'ക്കെതിരെ സുപ്രീം കോടതി

അനധികൃതമായി ഒരു കെട്ടിടം തകർത്താൽ പോലും അത് ഭരണഘടനയുടെ ധാർമ്മികതയ്ക്ക് വിരുദ്ധമാണെന്ന്, കോടതി പറഞ്ഞു

അനധികൃതമായി ഒരു കെട്ടിടം തകർത്താൽ പോലും അത് ഭരണഘടനയുടെ ധാർമ്മികതയ്ക്ക് വിരുദ്ധമാണെന്ന്, കോടതി പറഞ്ഞു

author-image
WebDesk
New Update
demolition, bulldozer justice’

ഫയൽ ഫൊട്ടോ

ഡൽഹി: കുറ്റകൃത്യങ്ങളിൽ പ്രതികളാകുന്ന വ്യക്തികളുടെ കൊട്ടിടങ്ങൾ ഇടിച്ചു തകർക്കുന്ന നടപടി തടഞ്ഞ് സുപ്രീം കോടതി. കെട്ടിടങ്ങൾ അനുമതിയില്ലാതെ പൊളിക്കരുതെന്ന് ഇടക്കാല ഉത്തരവിൽ സുപ്രീം കോടതി നിർദ്ദേശിച്ചു.

Advertisment

പൊതുനിരത്തുകളിലോ നടപ്പാതകളിലോ റെയിൽവേ ലൈനുകളിലോ ജലാശയങ്ങളിലോ സ്ഥിതി ചെയ്യുന്ന അനധികൃത നിർമാണങ്ങൾ നീക്കം ചെയ്യുന്നതിന് നിർദേശം ബാധകമല്ലെന്ന്, ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. ആർട്ടിക്കിൾ 142 പ്രകാരമാണ് നിർദ്ദേശമെന്ന് ബെഞ്ച് കൂട്ടിച്ചേർത്തു.

അനധികൃതമായി ഒരു കെട്ടിടം തകർത്താൽ പോലും അത് ഭരണഘടനയുടെ ധാർമ്മികതയ്ക്ക് വിരുദ്ധമാണെന്ന് ജസ്റ്റിസ് വിശ്വനാഥൻ പറഞ്ഞു. സംസ്ഥാനങ്ങൾ കുറ്റകൃത്യങ്ങളിൽ​ ഉൾപ്പെട്ടവരുടെ വീടുകൾ പൊളിക്കുന്നുവെന്ന് ആരോപിച്ച് നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഒക്‌ടോബർ ഒന്നിന് അടുത്ത വാദം കേൾക്കുന്നതുവരെ, രണ്ടാഴ്ചത്തേക്ക് നടപടികൾ പാടില്ലെന്ന് കോടതി പറഞ്ഞു. 

അതേസമയം, കോടതി നിർദേശം അധികാരികളുടെ കൈകെട്ടുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയവർക്ക് നേരത്തെ നോട്ടീസ് നൽകിയിട്ടുണ്ട്. കൂടാതെ അതിനിടയിൽ അവർ മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ പൊളിക്കലും കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് പറയുന്നത് ശരിയല്ലെന്ന്, അദ്ദേഹം പറഞ്ഞു.

Advertisment

വിഷയത്തിൽ, ആശങ്ക പരിഹരിക്കുന്നതിന് മാർഗ്ഗനിർദ്ദേശം തയ്യാറാക്കുമെന്ന് സെപ്റ്റംബർ 2ന് വാദംകേട്ട ശേഷം സുപ്രീം കോടതി പറഞ്ഞിരുന്നു. 2022-ലെ വർഗീയ കലാപത്തിന് പിന്നാലെ ഡൽഹിയിലെ ജഹാംഗീർപുരി പ്രദേശത്ത് അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പ്രധാന ഹർജി. മറ്റു പല സംസ്ഥാനങ്ങളും ബുൾഡോസർ നീതി അവലംബിക്കുന്നതായി ഹർജിക്കാർ ചൂണ്ടിക്കാട്ടി.

Read More

Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: