scorecardresearch

ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉദയനിധി സ്റ്റാലിൻ?​ ഉടൻ പ്രഖ്യാപനമെന്ന് റിപ്പോർട്ട്

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകുമെന്ന് വിവരം

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകുമെന്ന് വിവരം

author-image
WebDesk
New Update
Udhayanidhi Stalin, 1

ചിത്രം: എക്സ്

ചെന്നൈ: ഡിഎംകെ നേതാവും, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകുമെന്ന് വിവരം. നിലവിൽ തമിഴ്നാട് കായിക യുവജനക്ഷേമ മന്ത്രിയായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാൻ തീരുമാനമായെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ഡിഎംകെ വൃത്തങ്ങൾ അറിയിച്ചു.

Advertisment

ഉദയനിധി സ്റ്റാലിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയേക്കുമെന്ന സൂചന സ്റ്റാലിൻ നേരത്തെ നൽകിയിരുന്നു. യുഎസ് സന്ദർശനത്തിനു മുമ്പ് ഈ മാസം ആദ്യമാണ് അദ്ദേഹം ഇക്കാര്യം സുചിപ്പിച്ചത്. നേരത്തെ തന്നെ ഉദയനിധി ഉപമുഖ്യമന്ത്രിയാകുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. തമിഴ്‌നാട് മന്ത്രി രാജകണ്ണപ്പനും ഉദയനിധി സ്റ്റാലിന്റെ സംസ്ഥാനക്കയറ്റത്തെ കുറിച്ച് പരാമർശം നടത്തിയിരുന്നു. 

ചെപ്പോക്ക്- തിരുവല്ലിക്കേനി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് സിനിമ താരം കൂടിയായ ഉദയനിധി സ്റ്റാലിൻ. ഡിഎംകെയുടെ 75–ാം വാർഷിക ആഘോഷങ്ങൾക്ക് പിന്നാലെയാണ് ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചയുണ്ടായതെന്നാണ് റിപ്പോർട്ട്.

Read More

Advertisment
Dmk Mk Stalin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: