scorecardresearch

രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം; വിവാദത്തിന് തിരികൊളുത്തി ശിവസേന എംഎൽഎ

സംവരണത്തെക്കുറിച്ച് രാഹുൽ ഗാന്ധി അമേരിക്കയിൽ നടത്തിയ പ്രസ്താവനകളെ തുടർന്നാണ് നാവരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചത്

സംവരണത്തെക്കുറിച്ച് രാഹുൽ ഗാന്ധി അമേരിക്കയിൽ നടത്തിയ പ്രസ്താവനകളെ തുടർന്നാണ് നാവരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചത്

author-image
WebDesk
New Update
Shiv Sena mla Sanjay Gaikwad, Rahul Gandhi

ചിത്രം: എക്സ്

മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ച് ശിവസേന എംഎൽഎ സഞ്ജയ് ഗെയ്‌ക്‌വാദ്. രാഹുൽ ഗാന്ധി സംവരണത്തെക്കുറിച്ച് അമേരിക്കയിൽ നടത്തിയ പ്രസ്താവനകളെ തുടർന്നാണ് നാവരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്നാണ് മഹാരാഷ്ട്രയിൽ നിന്നുള്ള എംഎൽഎയായ സഞ്ജയ് ഗെയ്‌ക്‌വാദ് പ്രഖ്യാപിച്ചത്.

Advertisment

പിന്നാക്ക വിഭാഗങ്ങളുടെ സംവരണം അവസാനിപ്പിക്കാനാണ് രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നതെന്ന് ഗെയ്കവാദ് പറഞ്ഞു. "മഹാരാഷ്ട്രയിലും രാജ്യത്തെ മറ്റിടങ്ങളിൽ നിന്നും സംവരണം വേണമെന്ന ആവശ്യം ഉയരുമ്പോൾ, മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാജ്യത്തെ സംവരണം അവസാനിപ്പിക്കണമെന്ന് പ്രസ്താവന നടത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ വ്യാജപ്രചരണം നടത്തി. രാജ്യത്ത് സംവരണം അവസാനിപ്പിക്കുമെന്ന പ്രസ്ഥാവനയിലൂടെ രാഹുൽ ഗാന്ധി കോൺഗ്രസിൻ്റെ യഥാർത്ഥ മുഖം തുറന്നു കാണിച്ചു. ഇതെൻ്റെ വെല്ലുവിളിയാണ്, രാഹുൽ ഗാന്ധിയുടെ നാവ് മുറിക്കുന്നവർക്ക് 11 ലക്ഷം രൂപ പാരിതോഷികം നൽകും," ഗെയ്‌ക്‌വാദ് പറഞ്ഞു.

ബുൽധാന എംഎൽഎയായ സഞ്ജയ് ഗെയ്‌ക്‌വാദ് പരസ്യ പ്രസ്ഥാവനകളിലൂടെ വിവാദം സൃഷ്ടിക്കുന്നത് ഇതാദ്യമല്ല. ഈ വർഷം ഫെബ്രുവരിയിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ, താൻ കടുവയെ വേട്ടയടിയിട്ടുണ്ടെന്ന് ഗെയ്കവാദ് വെളിപ്പെടുത്തിയിരുന്നു. 1987ൽ കടുവയെ വേട്ടയാടി അതിന്റെ പല്ലു കഴുത്തിൽ ധരിച്ചിട്ടുണ്ടെന്നുമായിരുന്നു ഗെയ്കവാദിന്റെ അവകാശവാദം. വീഡിയോ വൈറലായതിനു പിന്നാലെ, വന്യജീവി സംരക്ഷണ നിയമപ്രകാരം എംഎൽഎയ്ക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു.

Advertisment

പൊലീസ് ബാറ്റൺ ഉപയോഗിച്ച് ആൾക്കൂട്ടത്തെ മർദ്ദിച്ചതിനും, പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് മകന്റെ കാറു കഴുകിപ്പിച്ചതിനും ഗെയ്കവാദ് വിമർശനം നേരിട്ടിരുന്നു. രണ്ടു സംഭവങ്ങളുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു.

Read More

Rahul Gandhi Shiv Sena

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: