/indian-express-malayalam/media/media_files/uploads/2017/04/gold.jpg)
ഏറ്റവും കുടുതൽ സ്വർണം കരുതൽ നിക്ഷേപമായി സൂക്ഷിച്ചിരിക്കുന്നത് അമേരിക്കയാണ്
ന്യൂഡൽഹി: കരുതൽ നിക്ഷേപം എന്ന നിലയിൽ സ്വർണം ശേഖരിക്കുന്നതിൽ രാജ്യങ്ങൾ കൂടുതൽ താൽപര്യം കാണിക്കുന്നുവെന്ന് റിപ്പോർട്ട്. മറ്റ് കരുതൽ നിക്ഷേപങ്ങളെ അപേക്ഷിച്ച് സുരക്ഷിതമായ ആസ്തി എന്ന നിലയിലാണ് രാജ്യങ്ങൾ സ്വർണത്തിന് കുടുതൽ പ്രാധാന്യം നൽകുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വേൾഡ് ഗോൾഡ് കൗൺസിൽ നൽകുന്ന കണക്കനുസരിച്ച് കഴിഞ്ഞ വർഷം ലോകത്തിലെ എല്ലാ രാജ്യങ്ങളും കരുതൽ നിക്ഷേപമായി സൂക്ഷിച്ച സ്വർണത്തിന്റെ അളവ് 37 ടൺ വരും.
എന്ത് കൊണ്ട് സ്വർണം
ഒരു രാജ്യത്തിന്റെ സെൻട്രൽ ബാങ്കോ മറ്റ് മോണിറ്ററി അതോറിറ്റിയോ അതിന്റെ പ്രഖ്യാപിത വിദേശ നാണയ ശേഖരത്തിന്റെ ഒരു ഭാഗമായി പരിപാലിക്കുന്ന സ്വർണ്ണത്തിന്റെ അളവാണ് സ്വർണ്ണ ശേഖരം. ഈ കരുതൽ ശേഖരം ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് ഒരു പരിധിവരെ സുരക്ഷ വാഗ്ദാനം ചെയ്യുന്നു. കൂടാതെ മൂല്യത്തിന്റെ ഒരു സംഭരണിയായി പ്രവർത്തിക്കുന്നു.
കരുതൽ ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ അളവ് ഒരു രാജ്യത്തിന്റെ ക്രെഡിറ്റ് യോഗ്യതയെയും പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള കഴിവുകളെയും അടയാളപ്പെടുത്തുന്നു. ഇന്ത്യയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് കരുതൽ നിക്ഷേപം സൂക്ഷിക്കുന്നത്. എല്ലാ മാസവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കരുതൽ നിക്ഷേപമായുള്ള സ്വർണത്തിന്റെ അളവ് വർധിപ്പിക്കുന്നുണ്ടെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
മുന്നിൽ അമേരിക്ക
ഏറ്റവും കുടുതൽ സ്വർണം കരുതൽ നിക്ഷേപമായി സൂക്ഷിച്ചിരിക്കുന്നത് അമേരിക്കയാണ്. രാജ്യത്തെ കരുതൽ നിക്ഷേപങ്ങളുടെ 72.41 ശതമാനവും സ്വർണ്ണമായാണ് സൂക്ഷിച്ചിരിക്കുന്നത്. 8,133.46 ടൺ സ്വർണ്ണമാണ് അമേരിക്ക കരുതൽ നിക്ഷേപമായി സൂക്ഷിച്ചിരിക്കുന്നത്. തൊട്ടുപിന്നിലുള്ള രാജ്യങ്ങളുടെ ഏകദേശം മൂന്നിരട്ടിയോളം അധികം നിക്ഷേപമാണ് അമേരിക്കയുടെ കൈയ്യിലുള്ളത്.
ജർമ്മനിയാണ് രണ്ട് സ്ഥാനത്തുള്ളത്. 3351.53 ടൺ സ്വർണമാണ് കരുതലായി സൂക്ഷിച്ചിരിക്കുന്നത്. രാജ്യത്തിന്റെ മൊത്തം കരുതൽ നിക്ഷേപത്തിന്റെ 71.46ശതമാനവും സ്വർണമാണ്. 3351.53 ടൺ സ്വർണവുമായി ഇറ്റലിയാണ് മൂന്നാം സ്ഥാനത്തുള്ളത്. ഏറ്റവുമധികം സ്വർണം കരുതൽ നിക്ഷേപമായി സൂക്ഷിച്ചിട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എട്ടാം സ്ഥാനത്താണ്. 840.76ടൺ സ്വർണമാണ് കരുതൽ നിക്ഷേപമായി സൂക്ഷിച്ചിട്ടുള്ളത്. രാജ്യത്തെ കരുതൽ നിക്ഷേപങ്ങളുടെ 9.57ശതമാനമാണ് സ്വർണമായി ശേഖരിച്ചിക്കുന്നത്.
രാജ്യങ്ങളും സ്വർണത്തിന്റെ കണക്കും
1 | അമേരിക്ക | 8133.46 |
2 | ജർമ്മനി | 3351.53 |
3 | ഇറ്റലി | 2451.84 |
4 | ഫ്രാൻസ് | 2436.97 |
5 | റഷ്യ | 2335.85 |
6 | ചൈന | 2264.32 |
7 | ജപ്പാൻ | 845.97 |
8 | ഇന്ത്യ | 840.76 |
9 | നെതർലെൻസ് | 612.45 |
10 | തുർക്കി | 584.93 |
Read More
- 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്';അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ
- ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉദയനിധി സ്റ്റാലിൻ? ഉടൻ പ്രഖ്യാപനമെന്ന് റിപ്പോർട്ട്
- വിധിയെഴുതാൻ ജമ്മു കശ്മീർ; 24 മണ്ഡലങ്ങളിൽ ആദ്യഘട്ട പോളിങ് ആരംഭിച്ചു
- ഗണേശപൂജയിൽ പങ്കെടുത്തത് കോൺഗ്രസിനെ ചൊടിപ്പിച്ചെന്ന് പ്രധാനമന്ത്രി
- അനുമതിയില്ലാതെ ഇടിച്ചുനിരത്തൽ വേണ്ട; 'ബുൾഡോസർ നീതി'ക്കെതിരെ സുപ്രീം കോടതി
- Delhi New CM Atisshi Marlena കെജ്രിവാളിന്റെ പിൻഗാമി അതിഷി; ഡൽഹിയ്ക്ക് വീണ്ടും വനിതാ മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.