/indian-express-malayalam/media/media_files/uploads/2017/06/bomb-attackblast-explosion-bomb-copy.jpg)
പ്രതീകാത്മക ചിത്രം
ബെയ്റൂട്ട്: ലെബനനിൽ പേജറുകൾ പൊട്ടിത്തെറിച്ച് 12 പേർ മരിക്കുകയും 2800ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെ വാക്കി ടോക്കികൾ പൊട്ടിത്തെറിച്ചു. ലെബനാൻ തലസ്ഥാനമായ ബെയ്റൂട്ടിലെ തെക്കൻ പ്രാന്ത പ്രദേശങ്ങളിലും ബെക്കാ മേഖലയിലും വാക്കി-ടോക്കികൾ പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ട്.
വിവിധ ഇടങ്ങളിലായുണ്ടായ അപകടങ്ങളിൽ 3 പേർ മരിച്ചതായും 100ലേറെ പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്. പലയിടത്തും പേജർ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങ് നടക്കവെയാണ് സ്ഫോടനമുണ്ടായത്.
ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ നിരവധി വാക്കി ടോക്കികൾ പൊട്ടിത്തെറിച്ചതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു, പ്രദേശത്തെ രണ്ട് കാറുകൾക്കുള്ളിൽ വെച്ചിരുന്ന വാക്കിടോക്കികൾ പൊട്ടിത്തെറിച്ചതായി ഹിസ്ബുല്ലയുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറഞ്ഞു.
Read More
- കരുതൽ നിക്ഷേപമായി സ്വർണ്ണം; ഒന്നാമത് അമേരിക്ക, ഇന്ത്യ എട്ടാമത്
- 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്';അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ
- ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉദയനിധി സ്റ്റാലിൻ? ഉടൻ പ്രഖ്യാപനമെന്ന് റിപ്പോർട്ട്
- വിധിയെഴുതാൻ ജമ്മു കശ്മീർ; 24 മണ്ഡലങ്ങളിൽ ആദ്യഘട്ട പോളിങ് ആരംഭിച്ചു
- ഗണേശപൂജയിൽ പങ്കെടുത്തത് കോൺഗ്രസിനെ ചൊടിപ്പിച്ചെന്ന് പ്രധാനമന്ത്രി
- അനുമതിയില്ലാതെ ഇടിച്ചുനിരത്തൽ വേണ്ട; 'ബുൾഡോസർ നീതി'ക്കെതിരെ സുപ്രീം കോടതി
- Delhi New CM Atisshi Marlena കെജ്രിവാളിന്റെ പിൻഗാമി അതിഷി; ഡൽഹിയ്ക്ക് വീണ്ടും വനിതാ മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.