/indian-express-malayalam/media/media_files/jELjlBwJ935UeR2emf4e.jpg)
വിജയ്
ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനം ഒക്ബോബർ 27 ന് വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ നടക്കും. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വാർത്താ കുറിപ്പിലൂടെ വിജയ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ സമ്മേളനത്തിൽവച്ച് പാർട്ടി നയവും ഭാരവാഹികളെയും പ്രഖ്യാപിക്കും. മണ്ണിന്റെ മകനായ തനിക്ക് തമിഴ്നാടിന്റെയും തമിഴ് ജനതയുടെയും അനുഗ്രഹം ഉണ്ടാകണമെന്നും വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലീസ് അനുമതി കിട്ടാൻ വൈകിയതാണ് സമ്മേളനം നീണ്ടുപോകാൻ ഇടയാക്കിയത്. 21 ഉപാധികളോടെയാണ് വിജയ്‌യുടെ പാർട്ടിക്ക് സമ്മേളനം നടത്താൻ പൊലീസ് അനുമതി നൽകിയിട്ടുള്ളത്. കേരളത്തിലും തമിഴ്നാട്ടിലും അടക്കം വലിയ ആരാധക പിന്തുണയുള്ള വിജയ് ഫെബ്രുവരിയിലാണ് തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്.
— TVK Vijay (@tvkvijayhq) September 20, 2024
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും, സംസ്ഥാനത്തെ ജനങ്ങൾ ആഗ്രഹിക്കുന്ന രാഷ്ട്രീയ മാറ്റം കൊണ്ടുവരുമെന്നും, രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിനു പിന്നാലെ വിജയ് പ്രസ്താവനയിറക്കിയിരുന്നു. തമിഴ് ചലച്ചിത്ര മേഖലയിൽ രജനീകാന്തിനൊപ്പം ആരാധക പിന്തുണയുള്ള താരമാണ് വിജയ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.