scorecardresearch

തിരുപ്പതി ലഡ്ഡു നിർമ്മിക്കാനുള്ള നെയ്യിൽ മീനെണ്ണയും മൃഗക്കൊഴുപ്പും

ലഡ്ഡുവുണ്ടാക്കാൻ ഉപയോഗിച്ച നെയ്യിൽ മീനെണ്ണ, ബീഫിൽ നിന്നും പന്നിമാംസത്തിൽ നിന്നുമുള്ള കൊഴുപ്പ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോർട്ടാണ് സർക്കാർ വെളിപ്പെടുത്തിയത്

ലഡ്ഡുവുണ്ടാക്കാൻ ഉപയോഗിച്ച നെയ്യിൽ മീനെണ്ണ, ബീഫിൽ നിന്നും പന്നിമാംസത്തിൽ നിന്നുമുള്ള കൊഴുപ്പ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോർട്ടാണ് സർക്കാർ വെളിപ്പെടുത്തിയത്

author-image
WebDesk
New Update
andra

നാരാ ലോകേഷ് നായിഡു

അമരാവതി: തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ ലഡ്ഡുവിൽ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പിന്റെയും മീനെണ്ണയുടെയും അംശം കണ്ടത്തിയെന്ന് സ്ഥിരീകരണം. ആന്ധ്രാപ്രദേശ് മന്ത്രിയും തെലുങ്ക് ദേശം പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയുമായ നാരാ ലോകേഷ് നായിഡുവാണ് ഇക്കാര്യം ദി ഇന്ത്യൻ എക്‌സ്പ്രസിനോട് സ്ഥിരീകരിച്ചത്. 

Advertisment

ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെൻറ് ബോർഡിനു കീഴിലുള്ള സെൻറർ ഒഫ് അനാലിസിസ് ആൻഡ് ലേണിങ് ഇൻ ലൈവ് സ്റ്റോക്ക് ആൻഡ് ഫുഡിൻറെ ജൂലൈയിലെ റിപ്പോർട്ടാണ് സർക്കാർ പരസ്യപ്പെടുത്തിയത്. തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായ ലഡ്ഡുവുണ്ടാക്കാൻ ഉപയോഗിച്ച നെയ്യിൽ മീനെണ്ണ, ബീഫിൽ നിന്നും പന്നിമാംസത്തിൽ നിന്നുമുള്ള കൊഴുപ്പ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോർട്ടാണ് സർക്കാർ വെളിപ്പെടുത്തിയത്."നെയ്യ് സംഭരിക്കുന്നതിനുള്ള ടെൻഡർ കഴിഞ്ഞ സർക്കാരാണ് നൽകിയത്. പരാതികൾ ഉയർന്നതിനെ തുർന്നാണ് ഇത് പരിശോധനയ്ക്ക് അയച്ചത്"-ലോകേഷ് നായിഡു പറഞ്ഞു. 

നേരത്തെ, വൈ.എസ്. ജഗൻമോഹൻ റെഡ്ഡി സർക്കാരിൻറെ കാലത്ത് തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായ ലഡ്ഡു തയാറാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ആരോപണം ഉന്നയിച്ചിരുന്നു. എൻഡിഎയുടെ നിയമസഭാ കക്ഷി യോഗത്തിലാണു മുൻ സർക്കാരിനെതിരേ മുഖ്യമന്ത്രി ഗുരുതര ആരോപണം ഉന്നയിച്ചത്. വൈഎസ്ആർ കോൺഗ്രസ് ആരോപണം തള്ളിയതിനു പിന്നാലെ പ്രസാദത്തിൽ മൃഗക്കൊഴുപ്പിൻറെ സാന്നിധ്യം സ്ഥിരീകരിക്കുന്ന പരിശോധനാ റിപ്പോർട്ട് ആന്ധ്രപ്രദേശ് സർക്കാർ പുറത്തുവിടുകയും ചെയ്തിരുന്നു. 

Advertisment

ചന്ദ്രബാബു നായിഡുവിൻറ ആരോപണത്തിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി  വൈഎസ്ആർസിപി രംഗത്തുവന്നെങ്കിലും സർക്കാർ പരിശോധന ഫലം പുറത്തുവിട്ടതോടെ പ്രതിഷേധങ്ങൾ തണുത്തു.

രാഷ്ട്രീയ നേട്ടങ്ങൾക്കായി നായിഡു ഏത് തലത്തിലേക്കും കൂപ്പുകുത്തുമെന്ന്  മുതിർന്ന വൈഎസ്ആർസിപി നേതാവ് വൈ വി സുബ്ബ റെഡ്ഡി പറഞ്ഞു." രാജസ്ഥാനിലെയും ഗുജറാത്തിലെയും നാടൻ പശുക്കളുടെ പാലിൽ നിന്ന് ലഭിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള നെയ്യായിരുന്നു ഉപയോഗിച്ചിരുന്നത്. നായിഡുവിന്റെ പരാമർശങ്ങൾ ദുരുദ്ദേശ്യപരമാണ്".-അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വൈ എസ് ശർമിള ആവശ്യപ്പെട്ടു. 

Read More

Chandrababu Naidu Andhra Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: