/indian-express-malayalam/media/media_files/lDR4icXgugGq0kHXns5o.jpg)
ഫയൽ ഫൊട്ടോ
ഡൽഹി​: സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്കു ചെയ്തതായി വിവരം. വെള്ളിയാഴ്ച രാവിലെ മുതൽ യൂട്യൂബ് ചാനൽ ഹാക്കു ചെയ്യപ്പെട്ട നിലയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവിധ കേസുകളുടെ വാദം തത്സമയം സംപ്രേക്ഷണം ചെയ്യുന്ന സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലാണ് ഹാക്കു ചെയ്യപ്പെട്ടിരിക്കുന്നത്.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിപ്പിൾ ലാബ്‌സിന്റെ ക്രിപ്‌റ്റോകറൻസിയായ എക്സ്ആർപിയുടെ പ്രൊമോഷൻ വീഡിയോകളാണ് ചാനലിൽ പ്രത്യക്ഷപ്പെട്ടത്. കോടതി സംബന്ധമായ വീഡിയോകൾ ചാനലിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
Supreme Court of india's YouTube channel appears to be hacked and is currently showing videos of US-based company Ripple. pic.twitter.com/zuIMQ5GTFZ
— ANI (@ANI) September 20, 2024
എന്താണ് സംഭവിച്ചതെന്ന് കൃത്യമായി മനസിലാക്കാൻ സാധിച്ചിട്ടില്ലെന്ന്, മുതിർന്ന സുപ്രീം കോടതി ഉദ്യോഗസ്ഥൻ പറഞ്ഞു. വെള്ളിയാഴ്ചയാണ് ചാനൽ ഹാക്കു ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. സുപ്രീം കോടതിയുടെ ഐടി ടീം, നാഷണൽ ഇൻഫോർമാറ്റിക്‌സ് സെൻ്ററുമായി (എൻഐസി) സംയോജിച്ച് വേണ്ട നടപടികൾ സ്വീകരിക്കുകയാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ യൂട്യൂബ് ചാനൽ ലഭ്യമല്ല.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us