/indian-express-malayalam/media/media_files/ANcS39stAsixqQUj3tlS.jpg)
ചിത്രം: എക്സ്/പിഎംഒ
ഡൽഹി: ത്രിദിന അമേരിക്കൻ സന്ദർശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകുന്നേരം ഫിലാഡൽഫിയയിൽ എത്തി. ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന നാലാമത് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി, യുഎൻ ജനറൽ അസംബ്ലിയിലെ 'സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍' എന്ന പരിപാടിയെ അഭിസംബോധനചെയ്ത് സംസാരിക്കും.
സെപ്തംബർ 21ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡന്റെ ജന്മനാടായ നോര്‍ത്ത് കരോലിനയിലെ വിംലിങ്ടണിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. 'പ്രസിഡൻ്റ് ബൈഡൻ, പ്രധാനമന്ത്രി അൽബാനീസ്, പ്രധാനമന്ത്രി കിഷിദ എന്നിവർക്കൊപ്പം ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ കാത്തിരിക്കുന്നതായി,' പുറപ്പെടുന്നതിന് മുമ്പ്, പ്രധാനമന്ത്രി പ്രസ്ഥാവനയിലൂടെ അറിയിച്ചു.
I will be on a visit to USA, where I will take part in various programmes. I will attend the Quad Summit being hosted by President Biden at his hometown Wilmington. I look forward to the deliberations at the Summit. I will also be having a bilateral meeting with President Biden.…
— Narendra Modi (@narendramodi) September 21, 2024
കഴിഞ്ഞ ഒരു വർഷമായി ക്വാഡ് കൈവരിച്ച പുരോഗതി ഉച്ചകോടിയിൽ അവലോകനം ചെയ്യും. ഇന്തോ-പസഫിക് മേഖലയിലെ രാജ്യങ്ങളുടെ വികസന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായുള്ള വരും വർഷത്തെ പ്രാഥമികാവശ്യങ്ങളും ചർച്ച ചെയ്യും. സെപ്തംബർ 23ന് ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയിൽ 'സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍' എന്ന പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. സെപ്റ്റംബർ 22ന് ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
PM @narendramodi emplanes for USA, where he will be attending various programmes, including the Quad Summit, a community programme, addressing the Summit of the Future and other bilateral meetings. https://t.co/LO1Pqaf13Tpic.twitter.com/aqNmlegmG0
— PMO india (@PMOIndia) September 20, 2024
എഐ, ക്വാണ്ടം കംപ്യൂട്ടിങ് , അർദ്ധചാലകങ്ങൾ, ബയോടെക്‌നോളജി തുടങ്ങിയ അത്യാധുനിക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരണം വളർത്തിയെടുക്കുന്നതിനായി യുഎസിലെ പ്രമുഖ കമ്പനികളുടെ സിഇഒമാരുമായും പ്രധാനമന്ത്രി സംവദിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്ഥാവനയിൽ അറിയിച്ചിരുന്നു.
ഈ വർഷം ക്വാഡ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന രാജ്യം ഇന്ത്യയായിരുന്നു. യുഎസിൻ്റെ അഭ്യർത്ഥനയെത്തുടർന്നാണ് ആതിഥേയത്വം വഹിക്കാനുള്ള അവസരം കൈമാറിയത്. അതേസമയം, 2025 ക്വാഡ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചേക്കും.
Read More
- ലെബനനിലെ പേജർ സ്ഫോടനങ്ങളുമായി ഇന്ത്യൻ വംശജന് ബന്ധം, ആരാണ് റിൻസൺ ജോസ്?
- പൊലീസ് സ്റ്റേഷനിൽ സൈനിക ഉദ്യോഗസ്ഥന്റെ പ്രതിശ്രുത വധുവിനോട് അതിക്രമം, കുറ്റവാളികളെ ശിക്ഷിക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി
- മ്യാൻമറിൽനിന്ന് 900-ലധികം കുക്കി തീവ്രവാദികൾ മണിപ്പൂരിലേക്ക് കടന്നതായി വിവരം, അതീവ ജാഗ്രതയിൽ സൈന്യം
- സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്കു ചെയ്യപ്പെട്ടു
- ടിവികെയുടെ ആദ്യ സമ്മേളനം പ്രഖ്യാപിച്ച് വിജയ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.