/indian-express-malayalam/media/media_files/Y4fqfQvOoKA4Tl1Z2ukV.jpg)
ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയ പ്രധാനധ്യാപകനെ പോലീസ് പിടികൂടിയപ്പോൾ
വഡോദര: ബലാംത്സംഗം ചെറുത്ത ആറുവയസ്സുകാരിയെ കഴുത്തുഞെരിച്ച് കൊന്ന് പ്രധാനാധ്യപകൻ. ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തിൽ സ്‌കൂളിലെ പ്രധാനാധ്യപകനെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു.വ്യാഴാഴ്ചയാണ് സ്‌കൂൾ മുറ്റത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
സംഭവത്തിൽ പോലീസ് പറയുന്നതിങ്ങനെ, ദിവസവും പ്രധാനാധ്യപകനൊപ്പമാണ് കുട്ടിയെ അമ്മ സ്‌കൂളിൽ അയ്ക്കുന്നത്. ബുധാനാഴ്ച കുട്ടിയുമായി കാറിൽ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രധാനാധ്യാപകൻ കുട്ടിയെ ബലാംത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. കുട്ടി ഇത് തടഞ്ഞതോടെ ഇയാൾ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം കാറിൽ സൂക്ഷിച്ചു. തുടർന്ന് പതിവുപോലെ ഇയാൾ ജോലിയിൽ പ്രവേശിച്ചെന്നും പോലീസ് പറയുന്നു. സ്‌കൂൾ സമയം കഴിഞ്ഞ് എല്ലാവരും മടങ്ങിയ ശേഷം പ്രധാനാധ്യാപകൻ തന്റെ കാറിനുള്ളിൽ സൂക്ഷിച്ച മൃതദേഹം സ്‌കൂൾ മുറ്റത്ത് ഉപേക്ഷിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
പ്രധാനാധ്യാപകന്റെ സംസാരത്തിൽ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം പുറത്തറിഞ്ഞത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് സൂപ്രണ്ട് രാജ്ദീപ് സിംഗ് സാല പറഞ്ഞു.
"സഹപാഠികളിൽ നിന്നും അധ്യാപകരിൽ നിന്നും ഗ്രാമവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിനായി 10 വ്യത്യസ്ത സംഘങ്ങളെയാണ് നിയോഗിച്ചത്. വിശദമായ അന്വേഷണത്തിൽ കുട്ടിയെ അവസാനമായി കണ്ടത് പ്രധാനധ്യാപകനൊപ്പമാണെന്ന് വിവരം ലഭിച്ചു. സംഭവത്തിന് ശേഷം പിറ്റേദിവസം പ്രധാനാധ്യാപകൻ സ്‌കൂളിലെത്താൻ പതിവിലും കൂടുതൽ സമയം എടുത്തു. ഇതിന് കാരണമായി പറഞ്ഞ കാര്യങ്ങൾ പരിശോധിച്ചപ്പോൾ നുണയാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്"- എസ്പി പറഞ്ഞു. പ്രതിയെ 24ന് കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
Read More
- സിനിമകളിൽ വിലക്കേർപ്പെടുത്തി; ഹെയർസ്റ്റെലിസ്റ്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
- ക്വാഡ് ഉച്ചകോടി; ത്രിദിന സന്ദർശന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിൽ
- ലെബനനിലെ പേജർ സ്ഫോടനങ്ങളുമായി ഇന്ത്യൻ വംശജന് ബന്ധം, ആരാണ് റിൻസൺ ജോസ്?
- പൊലീസ് സ്റ്റേഷനിൽ സൈനിക ഉദ്യോഗസ്ഥന്റെ പ്രതിശ്രുത വധുവിനോട് അതിക്രമം, കുറ്റവാളികളെ ശിക്ഷിക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി
- മ്യാൻമറിൽനിന്ന് 900-ലധികം കുക്കി തീവ്രവാദികൾ മണിപ്പൂരിലേക്ക് കടന്നതായി വിവരം, അതീവ ജാഗ്രതയിൽ സൈന്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.