scorecardresearch

ബദ്‌ലാപൂർ ലൈംഗികാതിക്രമം: നഴ്‌സറി വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു

ബദ്‌ലാപൂർ പീഡനക്കേസിലെ പ്രതി അക്ഷയ് ഷിൻഡെയാണ് തിങ്കളാഴ്ച പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്

ബദ്‌ലാപൂർ പീഡനക്കേസിലെ പ്രതി അക്ഷയ് ഷിൻഡെയാണ് തിങ്കളാഴ്ച പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്

author-image
WebDesk
New Update
Badlapur sexual abuse

ഫയൽ ഫൊട്ടോ

മുംബൈ:  നഴ്‌സറി വിദ്യാർത്ഥിനികളെ ലൈംഗികാമായി ഉപദ്രവിച്ച കേസിലെ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബദ്‌ലാപൂർ പീഡനക്കേസിലെ പ്രതി അക്ഷയ് ഷിൻഡെയാണ് തിങ്കളാഴ്ച താനെ ജില്ലയിലെ മുംബ്ര ബൈപാസിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

Advertisment

കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതി ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കു തട്ടിയെടുത്ത് മറ്റു പൊലീസുകാർക്കുനേരെ വെടിയുതിർത്തു. പ്രതിരോധിക്കാനായി പൊലീസ് വെടിവയ്ക്കുകയായിരുന്നുവെന്ന്, താനെ പൊലീസ് അറിയിച്ചു.

പ്രതി മൂന്നു റൗണ്ട് വെടിയുതിർത്തതായും, ഒരു പൊലീസ് ഉദ്യോഗസ്ഥനു പരിക്കേറ്റതായും പൊലീസ് അറിയിച്ചു. പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം ആരോപിച്ച് 2022ൽ രണ്ടാം ഭാര്യ നൽകിയ മറ്റൊരു കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് താനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പ്രതിയെ താനെയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.

സ്വകാര്യ സ്‌കൂളിൽ സ്വീപ്പറിൽ ജോലിചെയ്യുന്ന പ്രതി, ഓഗസ്റ്റ് 12, 13 ദിവസങ്ങളിലാണ് 4 വയസ്സുകാരികളായ രണ്ട് നഴ്‌സറി വിദ്യാർത്ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. കുട്ടികളിൽ ഒരാൾ മാതാപിതാക്കളെ വിവരമറിയിക്കുകയും കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. 

Advertisment

പരിശോധനയിൽ ലൈംഗികാതിക്രമം സ്ഥിരീകരിച്ചതിന് ശേഷം ഓഗസ്റ്റ് 16നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. പ്രതിയെ ഓഗസ്റ്റ് 17ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കേസെടുക്കാൻ വൈകിയതോടെ, വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കുകയായിരുന്നു. കഴിഞ്ഞ മാസം, ഹൈക്കോടതി സംഭവത്തിൽ സ്വമേധയാ കേസെടുത്തു.

എഡിറ്ററുടെ കുറിപ്പ്: 

സുപ്രീം കോടതി ഉത്തരവിന് അനുസൃതമായി, ബലാത്സംഗം /ലൈംഗികാതിക്രമം എന്നിവയക്ക്  ഇരയായ വ്യക്തിയെയോ ബാലനീതി നിയമത്തിന്റെ പരിധിയിൽ വരുന്ന  കുട്ടിയെയോ തിരിച്ചറിയുന്നതോ അതിലേക്ക് നയിക്കുന്നതോ ആയ  ഒരു വിവരവും ഒരു തരത്തിലും പരസ്യമാക്കാനോ  വെളിപ്പെടുത്താനോ പാടില്ല.

Read More

Encounter Killing Sexual Abuse Mumbai

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: