/indian-express-malayalam/media/media_files/2dYAWnVriOrubAHZYcdx.jpg)
ആരോപണത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജികൾ ഫയൽ ചെയ്തു
ഹൈദരാബാദ്: തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുള്ള നെയ്യ് നൽകിയെന്ന് ആരോപണത്തിൽ തമിഴ്‌നാട്ടിലെ എആർ ഡയറിക്ക് ഭക്ഷ്യസുരക്ഷാ റെഗുലേറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകി.
ദിണ്ടിഗലിലെ എ ആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് നാല് വർഷമായി തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് നെയ്യ് വിതരണം ചെയ്യുന്നുണ്ടെന്ന് ആന്ധ്രാപ്രദേശിലെ മംഗളഗിരിയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് മെഡിസിൻ ഡയറക്ടറിൽ നിന്ന് എഫ്എസ്എസ്എഐക്ക് വിവരം ലഭിച്ചതായി നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. ഇതിനെ തുടർന്നാണ് എആർ ഡയറിയ്ക്ക് കാരണംകാണിയ്ക്കൽ നോട്ടീസ് നൽകിയത്.
എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് എആർ ഡയറി ഫുഡ് ലിമിറ്റഡ് രംഗത്തെത്തി. തെളിവില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് സ്ഥാപനത്തിലെ ക്വാളിറ്റി കൺട്രോൾ ഓഫീസറായ കണ്ണൻ ഒരു തമിഴ് വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. "ഞങ്ങൾ 1998 മുതൽ പ്രവർത്തിക്കുന്നുണ്ട്, ഇതാദ്യമായാണ് ഞങ്ങൾക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഞങ്ങളുടെ നെയ്യ് സാമ്പിളുകൾ ടിടിഡിയിലേക്ക് അയയ്ക്കുന്നതിന് മുമ്പ് ദേശീയ ലബോറട്ടറികളിൽ ആദ്യം പരിശോധിക്കുന്നു. അവിടെയെത്തിയാൽ, ടിടിഡിയുടെ സ്വന്തം ഭക്ഷ്യസുരക്ഷാ ഓഫീസർ വീണ്ടും സാമ്പിളുകൾ പരിശോധിക്കുന്നു"- കണ്ണൻ പറഞ്ഞു.
അതേസമയം, തിരുപ്പതിയിൽ ലഡ്ഡു നിർമാണത്തിന് ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) റിപ്പോർട്ട്. ജൂലൈ ആറിനും 15നും ദിണ്ടിഗലിൽ നിന്നെത്തിയ നെയ്യ് ഉപയോഗിച്ചില്ല. സംശയം തോന്നിയതിനാൽ നാല് ടാങ്കറിലെയും നെയ്യ് മാറ്റിവച്ചു.ലാബ് റിപ്പോർട്ട് കിട്ടിയതിനു ശേഷം നെയ്യ് തിരിച്ചയച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
തിരുമല തിരുപ്പതി ദേവസ്ഥാനം ആന്ധ്ര മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിലാണ് സ്ഥിരീകരണം ഉള്ളത്. ലഡ്ഡു നിർമാണത്തിന് മൃഗകൊഴുപ്പ് അടങ്ങിയ നെയ്യ് ഉപയോഗിച്ചെന്നാണ് ചന്ദ്രബാബു നായിഡു അടക്കം എൻഡിഎ നേതാക്കൾ ആരോപിച്ചിരുന്നത്.
നേരത്തെ, ആരോപണത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജികൾ ഫയൽ ചെയ്തു. റിട്ട. ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിനു പുറമേ, നെയ്യ് സാംപിളിൽ ഫൊറൻസിക് പരിശോധന വേണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സുപ്രീം കോടതിയെ സമീപിച്ചത്.പ്രസാദമായി നൽകുന്ന ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തിരുപ്പതി ക്ഷേത്രത്തിൽ നാല് മണിക്കൂർ നീണ്ട ശുദ്ധിക്രിയ നടത്തി.
Read More
- ബദ്ലാപൂർ ലൈംഗികാതിക്രമം: നഴ്സറി വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു
- കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം:സുപ്രീം കോടതി
- മോദിയെ ലക്ഷ്യമിട്ട് ആർഎസ്എസ് മേധാവിയോട് ചോദ്യങ്ങളുമായി കെജ്രിവാൾ
- ശ്രീലങ്ക ചുവപ്പിച്ച് അനുരകുമാര ദിസനായ
- ബലാംത്സംഗം ചെറുത്ത ആറുവയസ്സുകാരിയെ പ്രധാനധ്യാപകൻ കഴുത്തുഞെരിച്ചു കൊന്നു
- സിനിമകളിൽ വിലക്കേർപ്പെടുത്തി; ഹെയർസ്റ്റെലിസ്റ്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.