/indian-express-malayalam/media/media_files/yO780XoMdOrPGfH54Emd.jpg)
'ചൈൽഡ് പോണോഗ്രാഫി' എന്ന പദം ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു.
കൊച്ചി: കുട്ടികളുടെ അശ്ലീല വിഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരം ആണെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. സംപ്രേക്ഷണം ചെയ്യാനുള്ള ഉദ്ദേശമില്ലാതെ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കികൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.
സുപ്രധാനമായ നിരീക്ഷണങ്ങളാണ് സുപ്രീം കോടതി ഇതുസംബന്ധിച്ച് വിധി പുറപ്പെടുവിക്കുമ്പോൾ നടത്തിയത്. 'ചൈൽഡ് പോണോഗ്രാഫി' എന്ന പദം ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു. ചൈൽഡ് പോണോഗ്രാഫി' എന്ന പദത്തിന് പകരം 'കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും അധിക്ഷേപിക്കുന്നതുമായ മെറ്റീരിയലുകൾ' എന്ന് ഉപയോഗിക്കുന്നതിന് പോക്‌സോ നിയമത്തിൽ ഭേദഗതി വരുത്താൻ സുപ്രീം കോടതി പാർലമെന്റിനോട് നിർദ്ദേശിച്ചു. ഭേദഗതി പ്രാബല്യത്തിൽ വരുന്നതുവരെ കേന്ദ്ര സർക്കാരിന് ഓർഡിനൻസ് കൊണ്ടുവരാമെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ജെബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച 200പേജുള്ള വിധിന്യായത്തിലെ സുപ്രധാന നീരീക്ഷണങ്ങളും നിർവ്വചനങ്ങളും പരിശോധിക്കാം.
കുറ്റകൃത്യത്തിന്റെ പരിധി
കുട്ടികളുടെ അശ്ലീലചിത്രങ്ങൾ നിർമിക്കുന്നതിനൊപ്പം തന്നെ അവ കാണുന്നതും കൈവശം വെയ്ക്കുന്നതും റിപ്പോർട്ട് ചെയ്യാത്തതും ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന (പോക്‌സോ) നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളാകുമെന്ന് സുപ്രീം കോടതി തിങ്കളാഴ്ച വ്യക്തമാക്കി.
/indian-express-malayalam/media/media_files/xC2aVveTbs1lhCBINCXi.jpg)
കൈവശം എന്നതിനെ വിധിയിൽ സുപ്രീം കോടതി കൃത്യമായി നിർവ്വചിക്കുന്നുണ്ട്. ഡിജിറ്റൽ സ്‌ക്രീനിൽ കാണുന്ന ഇത്തരം ദൃശ്യങ്ങൾ പ്രിന്റെ് ചെയ്ത് സൂക്ഷിക്കുന്നതും അവ മറ്റൊരാൾക്ക് കൈമാറുന്നതെല്ലാം ഈ നിയമത്തിന് കീഴിൽ വരുമെന്ന് സുപ്രീം കോടതി നിർവ്വചിക്കുന്നു.
കണ്ടാലും സൂക്ഷിക്കുന്നതിന് തുല്യം
കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സൂക്ഷിക്കുന്നതിന് ശിക്ഷിക്കുന്ന പോക്സോ നിയമത്തിലെ സെക്ഷൻ 15-ന്റെ കർശനമായ വ്യാഖ്യാനമാണ് സുപ്രീം കോടതി വിധി. കുട്ടികളുടെ അശ്ലീല ദൃശ്യം,വീഡിയോ തുടങ്ങിയവ ഓൺലൈനിൽ സൂക്ഷിക്കാതെ കാണുന്നത് കൈവശാവകാശമായി കണക്കാക്കുന്നു. ഒരു വ്യക്തിക്ക് ഒരു ലിങ്ക് അയയ്ക്കുമ്പോൾ, അത് ദീർഘനേരം കാണുന്നത് ''സൃഷ്ടിപരമായ കൈവശം'' ആയി കണക്കാക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.
റിപ്പോർട്ട് ചെയ്യാത്തതും കുറ്റം
കുട്ടികളുടെ അശ്ലീല ഉള്ളടക്കം അറിയാതെ ലഭിച്ചാലും റിപ്പോർട്ട് ചെയ്യാത്തത് കുറ്റകരമാണെന്ന് സുപ്രീം കോടതി വിധിയിൽ ഊന്നിപ്പറയുന്നു. പോക്‌സോ നിയമത്തിലെ സെക്ഷൻ 15 (1) പ്രകാരം നടപടി എടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കുന്നു. ഉദാഹരണത്തിന് എ എന്ന വ്യക്തിക്ക് ബി എന്ന വ്യക്തിയിൽ നിന്ന് കുട്ടികളുടെ അശ്ലീല ഉള്ളടക്കമുള്ള ലിങ്ക് ലഭിക്കുന്നു. എ ലിങ്ക് തുറന്ന് പെട്ടെന്ന് തന്നെ ക്ലോസ് ചെയ്താലും പ്രസ്തുത ലിങ്ക് ഇല്ലാതാക്കി എന്നർത്ഥമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ലിങ്ക് ക്ലോസ് ചെയ്ത ശേഷം ബന്ധപ്പെട്ട, അധികൃതരെ വിവരം അറിയിക്കുകയെന്നതും എ യുടെ ഉത്തരവാദിത്വമാണ്. ചൈൽഡ് പോണോഗ്രാഫി' എന്ന പദം ഉപയോഗിക്കരുതെന്നും സുപ്രീം കോടതി വിധിയിൽ പ്രസ്താവിക്കുന്നു.
Read More
- രാജ്യത്തിൻറെ ഒരു ഭാഗത്തെയും പാകിസ്താനെന്ന് വിശേഷിപ്പിക്കരുത്: ഹൈക്കോടതി ജഡ്ജിയുടെ പരാമർശത്തിൽ സുപ്രീം കോടതി:Supreme Court Responds to Karnataka Judge
- ജമ്മുകശ്മീർ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി
- സിദ്ധരാമയ്ക്ക് തിരിച്ചടി; ഭൂമി ഇടപാട് കേസിൽ പ്രോസിക്യൂഷൻ അനുമതിക്കെതിരായ ഹർജി തള്ളി
- 8th Pay Commission എട്ടാം ശമ്പള കമ്മീഷൻ; ജീവനക്കാരെ കാത്തിരിക്കുന്നത് വൻ നേട്ടങ്ങൾ
- തിരുപ്പതി ലഡ്ഡുവിവാദം; എആർ ഡയറിയ്ക്ക് നോട്ടീസ് അയച്ചു
- ബദ്ലാപൂർ ലൈംഗികാതിക്രമം: നഴ്സറി വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us