/indian-express-malayalam/media/media_files/mp1oF1S6KHCAEoNU9m15.jpg)
രാജ്യത്തെ ഒരുഭാഗത്തെയും പാക്കിസ്ഥാനെന്ന് വിശേഷിപ്പിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്തെ ഒരുഭാഗത്തെയും പാക്കിസ്ഥാനെന്ന് വിശേഷിപ്പിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി. കർണാടക ഹൈക്കോടതി ജഡ്ജി വി.ശ്രീശാനന്ദക്കെതിരെ സ്വമേധയാ സ്വീകരിച്ച നടപടികൾ പരിശോധിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ നീരീക്ഷണം. ജസ്റ്റിസ് വി.ശ്രീശാനന്ദയുടെ തുറന്ന കോടതിയിലെ മാപ്പപേക്ഷ അംഗീകരിച്ച് സുപ്രീം കോടതി നടപടികൾ അവസാനിപ്പിച്ചു.
രാജ്യത്തെ ഒരു ഭാഗത്തെയും പാക്കിസ്ഥാൻ എന്ന് ആരും വിശേഷിപ്പിക്കരുത്. ഇത്തരം പരാമർശങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമാണ്. ഒരു വിഭാഗത്തിനെതിരെ പരാമർശം ഉയർത്തിയാൽ പക്ഷപാതിയെന്ന് ആക്ഷേപം ഉയരും. ഇത്തരം പരാമർശങ്ങളിൽ ആശങ്കയുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, സൂര്യകാന്ത്, ഹൃഷികേശ് റോയ് എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ.
പടിഞ്ഞാറൻ ബെംഗളൂരുവിലെ ഒരു പ്രദേശത്തെ 'പാക്കിസ്ഥാനെന്ന്' കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ശ്രീശാനന്ദ വിളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സുപ്രീം കോടതി സ്വമേധയാ നടപടി സ്വീകരിച്ചത്. വിഷയത്തിൽ ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് റിപ്പോർട്ട് തേടുകയും ചെയ്തു. ജഡ്ജി പരസ്യമായി മാപ്പ് പറഞ്ഞുവെന്ന റിപ്പോർട്ട് ബുധനാഴ്ച ബെഞ്ച് പരിശോധിച്ചു. തുടർന്ന് ജഡ്ജി നൽകിയ മാപ്പപേക്ഷ പരിഗണിച്ച സുപ്രീം കോടതി വിഷയത്തിൽ തുടർനടപടികൾ തുടരേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
Read More
- ജമ്മുകശ്മീർ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി
- സിദ്ധരാമയ്ക്ക് തിരിച്ചടി; ഭൂമി ഇടപാട് കേസിൽ പ്രോസിക്യൂഷൻ അനുമതിക്കെതിരായ ഹർജി തള്ളി
- 8th Pay Commission എട്ടാം ശമ്പള കമ്മീഷൻ; ജീവനക്കാരെ കാത്തിരിക്കുന്നത് വൻ നേട്ടങ്ങൾ
- തിരുപ്പതി ലഡ്ഡുവിവാദം; എആർ ഡയറിയ്ക്ക് നോട്ടീസ് അയച്ചു
- ബദ്ലാപൂർ ലൈംഗികാതിക്രമം: നഴ്സറി വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു
- കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം:സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.