scorecardresearch

രാഷ്ട്രീയപ്പോരിൽ നിന്ന് ദൈവങ്ങളെയെങ്കിലും ഒഴിവാക്കണം; തിരുപ്പതി ലഡു വിവാദത്തിൽ സുപ്രീം കോടതി

തിരുപ്പതി ലഡുവിൽ മായം കലർത്തിയെന്ന ആക്ഷേപത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കെയാണ് സംസ്ഥാന സർക്കാരിനെതിരെ സുപ്രീം കോടതിയുടെ വിമർശനം

തിരുപ്പതി ലഡുവിൽ മായം കലർത്തിയെന്ന ആക്ഷേപത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കെയാണ് സംസ്ഥാന സർക്കാരിനെതിരെ സുപ്രീം കോടതിയുടെ വിമർശനം

author-image
WebDesk
New Update
supreme court

ജസ്റ്റിസ് ബിആർ ഗവായിയും കെവി വിശ്വനാഥനും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്

ന്യൂഡൽഹി: എന്തു തെളിവിൻറെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേർത്ത നെയ്യ് കൊണ്ടാണ് തിരുപ്പതി ലഡു ഉണ്ടാക്കിയതെന്ന്, ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു പ്രസ്താവന നടത്തിയതെന്ന് സുപ്രീം കോടതി. ദൈവങ്ങളെയെങ്കിലും രാഷ്ട്രീയപ്പോരിൽ നിന്ന് ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ട കോടതി, വിഷയത്തിൽ ചന്ദ്രബാബു നായിഡുവിന് നേരെ രൂക്ഷ വിമർശനം ഉയർത്തി. തിരുപ്പതി ലഡുവിൽ മായം കലർത്തിയെന്ന ആക്ഷേപത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കെയാണ് സുപ്രീം കോടതിയുടെ വിമർശനം. ജസ്റ്റിസ് ബിആർ ഗവായിയും കെവി വിശ്വനാഥനും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Advertisment

തിരുപ്പതി ലഡുവിൽ നിർമ്മാണത്തിന് മായം കലർത്തിയ നെയ്യ് ഉപയോഗിച്ചതിന്റെ തെളിവ് എവിടെയെന്ന് സുപ്രീം കോടതി ആരാഞ്ഞു. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കെ പൊതുപ്രസ്താവന ഇറക്കുന്നതിന്റെ ആവശ്യം എന്തിനായിരുന്നുവെന്നും കോടതി ചോദിച്ചു. ഉന്നത ഭരണഘടനാ പദവി കൈകാര്യം ചെയ്യുന്നയാൾ ഇത്തരത്തിൽ പെരുമാറിയതിൽ കോടതി അതൃപ്തി അറിയിച്ചു.

മുഖ്യമന്ത്രി എന്ന നിലയിൽ ഭരണഘടനാ പദവി വഹിക്കുമ്പോൾ, നിങ്ങൾ ദൈവങ്ങളെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വിഷയത്തിൽ അന്വേഷണത്തിന് ഉത്തവിട്ടുണ്ടെങ്കിൽ മാധ്യമങ്ങളെ സമീപിക്കുന്നതിന്റെ ആവശ്യം എന്തിനായിരുന്നുവെന്നും കോടതി ചോദിച്ചു. കേസെടുക്കുന്നതിനും പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകുന്നതിനും മുമ്പേ, കോടാനുകോടി വിശ്വാസികളെ ബാധിക്കുന്ന വിഷയത്തിൽ പൊതു പ്രസ്താവന നടത്തുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് കോടതി വിമർശിച്ചു.

സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൻറെ പ്രവർത്തനം തുടരണോ അതോ സ്വതന്ത്ര ഏജൻസി അന്വേഷിക്കണോയെന്ന കാര്യത്തിൽ അഭിപ്രായം അറിയിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി നിർദേശിച്ചു. ഹർജികൾ ഒക്ടോബർ മൂന്നിന് വീണ്ടും പരിഗണിക്കും.

Advertisment

വൈഎസ്ആർ കോൺഗ്രസിന്റെ ഭരണകാലത്ത് തിരുപ്പതി ലഡു തയാറാക്കാൻ ഉപയോഗിച്ചിരുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് ചേർത്തിരുന്നതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ആരോപിച്ചതിനെ തുടർന്നാണ് തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിനെ ചുറ്റിപ്പറ്റി വൻ വിവാദം ഉയർന്നത്.  

Read More

Supreme Court Chandrababu Naidu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: