/indian-express-malayalam/media/media_files/b3I1YFeFqfvek9KzgHXZ.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യ ഹർജി തള്ളിയതിനു പിന്നാലെയാണ് നടൻ സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷക രഞ്ജിത റോത്തഗി മുഖേനയാണ് ജാമ്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയുടെ നിയമോപദേശം സ്വീകരിച്ച് നീക്കമെന്നാണ് റിപ്പോർട്ട്. ഓൺലൈനായാണ് ഹർജി സമർപ്പിച്ചത്.
അതിജീവിതയും സസ്ഥാന, സർക്കാരും സുപ്രീം കോടതിയിൽ തടസ്സഹർജി നൽകിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം മുതൽ ഒളിവിൽ കഴിയുന്ന സിദ്ദിഖിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഹോട്ടലുകളിലടക്കം പരിശോധന തുടരുകയാണ്. എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളിലും, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലും പൊലീസ് ഇന്നലെ അന്വേഷണം നടത്തിയിരുന്നു.
പ്രതിയെ രക്ഷപെടാൻ അനുവദിക്കുയാണെന്ന് ആരോപിച്ച് അന്വേഷണസംഘത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ലുക്ക് ഔട്ട് നോട്ടീസ് ഉളളതിനാൽ വിദേശത്തേക്ക് കടക്കാനുളള സാധ്യതയില്ലെന്നാണ് നിഗമനം. സിദ്ദിഖിനായി ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
വർഷങ്ങൾക്ക് മുമ്പ് യുവതി ഉന്നയിച്ച ആരോപണങ്ങളിൽ ലൈംഗികാതിക്രമണ പരാതി ഉണ്ടായിരുന്നില്ലെന്നും, തനിക്കെതിരെയുളള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദിഖ് ജാമ്യ ഹർജിയിൽ ഹൈക്കോടതിയിൽ ആരോപിച്ചത്. സിദ്ദീഖിനെതിരെ യുവനടി നൽകിയ പരാതിയിൽ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കിയത്.
തിരുവനന്തപുരത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. സിദ്ദീഖിനെതിരായ തെളിവുകൾ ഉൾപ്പെടെ കണക്കിലെടുത്താണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് അമ്മ ജനറൽ സെക്രട്ടറി ആയിരുന്ന സിദ്ദീഖിനെതിരെ ലൈംഗികാതിക്രമണ പരാതിയുമായി യുവതി രംഗത്തുവരുന്നത്. 2016 ജനുവരി 28നാണ് സംഭവം നടക്കുന്നതെന്നായിരുന്നു യുവനടിയുടെ ആരോപണം. നിള തീയേറ്ററിൽ സിനിമാ പ്രിവ്യൂ കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി, ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി.
Read More
- അർജുന്റെ ലോറി കണ്ടെത്തി; വാഹനത്തിനുള്ളിൽ മൃതദേഹം?
- Siddique Absconding: Supreme Court Bail Petition Updates: പിടികൊടുക്കാതെ സിദ്ദിഖ്; അതിജീവിത തടസ്സ ഹർജി നൽകി
- എംപോക്സ്; മലപ്പുറത്ത് സ്ഥിരീകരിച്ചത് വ്യാപനശേഷി കൂടിയ ക്ലേഡ് 1 ബി വകഭേദം
- നാടകീയ രംഗങ്ങൾ; എംഎം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും
- വീണ്ടും അൻവർ; വനം വകുപ്പിനെതിരെ രൂക്ഷ വിമർശനം
- സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയം: വീണാ ജോർജ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.