/indian-express-malayalam/media/media_files/jEqVbMESeYo9KDHpKUGv.jpg)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കൂടിയ കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്
ന്യൂഡൽഹി: രാജ്യത്ത് അഞ്ച് ഭാഷകൾക്ക് കൂടി കേന്ദ്രസർക്കാർ ശ്രേഷ്ഠഭാഷാ പദവി നൽകി. മറാത്തി, പാലി, പ്രാകൃതം, ആസാമീസ്, ബംഗാളി എന്നീ ഭാഷകൾക്കാണ് ശ്രേഷ്ഠ ഭാഷാ പദവി നൽകിയത്. ഇതോടെ രാജ്യത്ത് ശ്രേഷ്ഠ ഭാഷയിലുള്ള ഭാഷകളുടെ എണ്ണം പതിനൊന്നായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കൂടിയ കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്. മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മറാത്തി ഉൾപ്പടെയുള്ള ഭാഷകൾക്ക് കേന്ദ്രസർക്കാർ ശ്രേഷ്ഠ ഭാഷാ പദവി നൽകുന്നത്.
ശ്രേഷ്ഠ ഭാഷാ പദവി
2000 വർഷത്തിൽ കൂടുതൽ ചരിത്രമുള്ള ഭാഷകൾക്ക് ഇന്ത്യൻ ഭരണകൂടം നൽകുന്ന പ്രത്യേകാംഗീകാരമാണ് ശ്രേഷ്ഠഭാഷാ പദവി. ഭാഷയുടെ ചരിത്രം സാംസ്‌കാരികപരമായ പൈതൃകം എന്നിവയെല്ലാം പരിശോധിച്ചാണ് കേന്ദ്രസർക്കാർ ഓരോ ഭാഷയ്ക്കും ഈ പദവി നൽകുന്നത്. ഓരോ ഭാഷയിലെയും ആദ്യകാല ഗ്രന്ഥങ്ങളുടെ പൗരാണികത, ആയിരം വർഷത്തെ രേഖപ്പെടുത്തപ്പെട്ട ചരിത്രം തുടങ്ങിയവയെല്ലാം പരിശോധന വിധേയമാക്കും.
ശ്രേഷ്ഠഭാഷാ പദവി നൽകണമെന്ന് നിർദേശിക്കപ്പെട്ട ഭാഷകളുടെ യോഗ്യത പരിശോധിക്കാൻ 2004-ൽ സാംസ്‌കാരിക മന്ത്രാലയം ഇതിനായി ഒരു ഭാഷാ വിദഗ്ധ സമിതി (എൽഇസി) രൂപീകരിച്ചു. ആദ്യം തമിഴിനെയും പിന്നീട് സംസ്‌കൃതത്തെയും ശ്രേഷ്ഠഭാഷയായി പ്രഖ്യാപിച്ചു.ക്രമേണ, 2008-ൽ തെലുങ്കും കന്നഡയും, 2013-ലും 2014-ലും മലയാളവും ഒഡിയയും പട്ടികയിൽ ഉൾപ്പെട്ടു.
ഇന്ത്യയിലെ ശ്രേഷ്ഠഭാഷകൾ
നിലവിൽ പതിനൊന്ന് ഭാഷകളാണ് രാജ്യത്ത് ശ്രേഷ്ഠഭാഷാ പദവിയിലുള്ളത്. തമിഴ്, സംസ്‌കൃതം, തെലുങ്ക്, മലയാളം,കന്നഡ,ഒഡീഷ, മറാത്തി, ബംഗാളി, പാലി, പ്രാകൃതം, ആസാമീസ് എന്നിവയാണ് രാജ്യത്ത് ശ്രേഷ്ഠ ഭാഷാ പദവിയിലുള്ളത്. ശ്രേഷ്ഠഭാഷാ പദവിയിലുള്ള ഭാഷയിൽ ഗവേഷണങ്ങൾക്കും കൂടുതൽ പഠനത്തിനും കേന്ദ്രസർക്കാരിൽ നിന്ന് കുടുതൽ സാമ്പത്തിക സഹായവും ലഭിക്കും.
Read More
- വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കരുത്; കേന്ദ്രം സുപ്രീം കോടതിയിൽ
- മൂന്ന് കള്ളന്മാരെ ഒറ്റയ്ക്ക് ചെറുത്ത് തോൽപ്പിച്ച് വീട്ടമ്മ, ധീരതയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ
- ചികിത്സയ്ക്ക് എത്തിയവർ ഡോക്ടറെ വെടിവെച്ചു കൊന്നു
- വാങ്ങാൻ ആള് കുറവ്: മോദിയുടെ സമ്മാന ലേലം തീയതി നീട്ടി
- യഥാർഥ മതം മറച്ചുവെച്ച് വിവാഹം; യുവാവിന് ജീവപര്യന്തം തടവ്
- യുവതികളെ സന്യാസത്തിനു നിർബന്ധിച്ചെന്ന പരാതി; സദ്ഗുരുവിൻ്റെ ഇഷ ഫൗണ്ടേഷനിൽ പൊലീസ് പരിശോധന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.