/indian-express-malayalam/media/media_files/2025/05/28/3hKBSRsnyxROsF4pRnqA.jpg)
കമൽഹാസൻ രാജ്യസഭയിലേക്ക് മത്സരിക്കും
Kamal Hassan Set for Rajya Sabha: ചെന്നൈ: നടൻ കമൽഹാസൻ രാജ്യസഭയിലേക്ക്. തമിഴ്‌നാട്ടിൽ ജൂൺ 19-ന് നടക്കുന്ന രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് കമൽഹാസൻ മത്സരിക്കുന്നത്. കമലിന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യ(എംഎൻഎം)-ത്തിന് ഒരു സീറ്റ് നൽകാൻ നേരത്തെ ഡി.എം.കെയിൽ ധാരണയുണ്ടായിരുന്നു. ഇതോടെയാണ് കമൽഹാസന്റെ രാഷ്ട്രീയ പ്രവേശനം സാധ്യമായത്. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ചുള്ള ഔദ്യോഗീക പ്രഖ്യാപനം ഡിഎംകെ നടത്തിയത്.
Also Read: 'കന്നഡ പിറന്നത് തമിഴിൽനിന്ന്'; കമൽ ഹാസന്റെ പരാമർശത്തിനെതിരെ കർണാടകയിൽ വ്യാപക പ്രതിഷേധം
തമിഴ്‌നാട് നിയമസഭയിൽ ഡിഎംകെയ്ക്ക് 133 എംഎൽഎമാരുണ്ട്. സംഖ്യകക്ഷികളായ കോൺഗ്രസിന് 17-ഉം വിസികെയ്ക്ക് നാലും എംഎൽഎമാരുണ്ട്. സിപിഐ-സിപിഎം പാർട്ടികൾക്ക് രണ്ട് വീതവും എംഎൽഎമാരുണ്ട്. ആകെ ആറ് സീറ്റുകളിലാണ് തമിഴ് നാട്ടിൽ ഒഴിവുള്ളത്. ഇതിൽ നാല് സീറ്റുകളിലാണ് ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണി മത്സരിക്കുന്നത്. 234 അംഗ നിയമസഭയിൽ വിജയിക്കുന്ന ഓരോ സ്ഥാനാർഥിയ്ക്കും 34 വോട്ടുകൾ ആവശ്യമാണ്. നിലവിലെ കക്ഷി നിലയനുസരിച്ച് കമൽഹാസന്റെ രാജ്യസഭാ പ്രവേശനം സുഗമമാണ്.
നേരത്തെ ഡിഎംകെയുടെ പഴയ സഖ്യകക്ഷിയായ എംഡിഎംകെയുടെ നേതാവ് വൈകോയ്ക്ക് രാജ്യസഭാ സീറ്റ് നൽകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ടാണ് എംഎൻഎമ്മിന്് സീറ്റ് നൽകാൻ ഡിഎംകെയിൽ ധാരണയായത്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കമൽഹാസന്റെ പാർട്ടി ഇന്ത്യ മുന്നണിയിൽ ചേർന്നപ്പോൾ രാജ്യസഭാ സീറ്റ് ഡിഎംകെ വാഗ്ദാനം ചെയ്തതാണ്.
Also Read: മണിപ്പൂരിൽ സർക്കാർ രൂപീകരണത്തിന് നീക്കം; എം.എൽ.എ.മാർ ഗവർണറെ കണ്ടു
ഡിഎംകെയുടെ പക്കലുള്ള മറ്റ് മൂന്ന് രാജ്യസഭാ സീറ്റുകളിൽ നിലവിലെ രാജ്യസഭാംഗം കൂടിയായ പി.വിൽസൺ, മുൻ മന്ത്രി എസ്.ആർ.ശിവലിംഗം, എഴുത്തുകാരി സൽമ എന്നിവരെ മത്സരിപ്പിക്കാനും ധാരണയായി.
പ്രതിപക്ഷത്ത് തീരുമാനമായില്ല
തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയുടെ സ്ഥാനാർഥികളെ സംബന്ധിച്ചുള്ള തർക്കം ഇനിയും തുടരുകയാണ്. 62 എംഎൽഎമാരാണ് എഐഎഡിഎംകെയ്ക്കുള്ളത്. എൻഡിഎ സഖ്യകക്ഷികളായ ബിജെപി, പിഎംകെ എന്നിവരുടെ പിന്തുണയോടെ ശേഷിക്കുന്ന രണ്ട് സീറ്റുകൾ നേടാമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. എൻഡിഎ കക്ഷികളായ ബിജെപിയ്ക്ക് നാലും പിഎംകെയ്ക്ക് അഞ്ചും എംഎൽഎമാരാണ് നിയമസഭയിലുള്ളത്.
സ്ഥാനാർഥി പ്രഖ്യാപനത്തിലാണ് എഐഎഡിഎംകെയിൽ പ്രതിസന്ധി തുടരുന്നത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യസഭാ സീറ്റ് തങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുള്ളതാണെന്ന് പാർട്ടിയുടെ സഖ്യകക്ഷിയായ ഡിഎംഡികെ മേധാവി പ്രേമലത വിജയകാന്ത് അവകാശപ്പെട്ടു. എന്നാൽ ഇത്തരമൊരു വാഗ്ദാനം ഇല്ലെന്ന എഐഎഡിഎംകെ അധ്യക്ഷൻ എടപ്പാടി കെ പളനിസ്വാമി പറഞ്ഞു.
രണ്ട് സീറ്റിലും സ്ഥാനാർഥികളെ നിർത്താനാണ്് എഐഎഡിഎംകെ ശ്രമിക്കുന്നത്. എന്നാൽ ഒരു സീറ്റിനായി ബിജെപിയും പിഎംകെയും അവകാശവാദം ഉന്നയിക്കുന്നുണ്ട്. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈക്ക് വേണ്ടിയാണ് സംസ്ഥാന ബിജെപി നേതൃത്വം ചരടുവലി നടത്തുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം അനുസരിച്ചാകും അന്തിമതീരുമാനം.
Read More
- പാക്കിസ്ഥാന് വീണ്ടും മുന്നറിയിപ്പുമായി മോദി;ഇന്ത്യയെ ഒന്നും ചെയ്യാനാകില്ല
- പാർക്ക് ചെയ്ത കാറിൽ ഒരു കുടുംബത്തിലെ 7 പേർ മരിച്ച നിലയിൽ, ആത്മഹത്യയെന്ന് സംശയം
- ഒന്നര ദശകത്തിന് കടലിൽ താണത് 20000-ത്തിലധികം കണ്ടെയ്നറുകൾ; കാത്തിരിക്കുന്നത് മഹാദുരന്തം
- പാക്കിസ്ഥാന് രഹസ്യവിവരങ്ങൾ കൈമാറി; സി.ആർ.പി.എഫ്. ഉദ്യോഗസ്ഥൻ അറസ്റ്റിൽ
- പ്രണയം വെളിപ്പെടുത്തി; തേജ് പ്രതാപിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.