scorecardresearch

മണിപ്പൂരിൽ സർക്കാർ രൂപീകരണത്തിന് നീക്കം; എം.എൽ.എ.മാർ ഗവർണറെ കണ്ടു

60 അംഗ നിയമസഭയിൽ ബിജെപിക്ക് 37 എം.എൽ.എ.മാരാണ് ഉള്ളത്. അഞ്ച് എം.എൽ.എ.മാരുള്ള നാഗ പീപ്പിൾ ഫ്രണ്ടും ആറ് എം.എൽ.എ.മാരുള്ള നാഷണൽ പീപ്പിൾസ് പാർട്ടിയും നേരത്തെ തന്നെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു

60 അംഗ നിയമസഭയിൽ ബിജെപിക്ക് 37 എം.എൽ.എ.മാരാണ് ഉള്ളത്. അഞ്ച് എം.എൽ.എ.മാരുള്ള നാഗ പീപ്പിൾ ഫ്രണ്ടും ആറ് എം.എൽ.എ.മാരുള്ള നാഷണൽ പീപ്പിൾസ് പാർട്ടിയും നേരത്തെ തന്നെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു

author-image
WebDesk
New Update
Manipur

മണിപ്പൂരിൽ സർക്കാർ രൂപീകരണത്തിന് നീക്കം

ന്യൂഡൽഹി: രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാൻ നീക്കം. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് 10 എംഎൽഎമാർ ഗവർണർ അജയ് കുമാർ ഭല്ലയെ കണ്ടു. കുക്കി  മെയ്‌തെയ് സംഘർഷത്തെ തുടർന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജിവച്ചതോടെയാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. മൂന്നു മാസമായി തുടരുന്ന രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളാണ് മണിപ്പൂരിൽ നടക്കുന്നത്.

Advertisment

Also Read: 'കന്നഡ പിറന്നത് തമിഴിൽനിന്ന്'; കമൽ ഹാസന്റെ പരാമർശത്തിനെതിരെ കർണാടകയിൽ വ്യാപക പ്രതിഷേധം

എട്ട് ബിജെപി എംഎൽഎമാർ ഒരു സ്വതന്ത്ര എംഎൽഎ ഒരു എൻ.പി.പി എം.എൽ.എ. എന്നിവർ അടങ്ങുന്ന സംഘമാണ് ഗവർണറെ കണ്ടത്. രാജ്ഭവനിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. 22 എംഎൽഎമാർ ഒപ്പുവെച്ച കത്ത് ഗവർണർക്ക് കൈമാറി. ജനങ്ങളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് എംഎൽഎ സപം നിഷികാന്ത് സിംഗ് വ്യക്തമാക്കി.

Also Read: ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

Advertisment

60 അംഗ നിയമസഭയിൽ ബിജെപിക്ക് 37 എം.എൽ.എ.മാരാണ് ഉള്ളത്. അഞ്ച് എം.എൽ.എ.മാരുള്ള നാഗ പീപ്പിൾ ഫ്രണ്ടും ആറ് എം.എൽ.എ.മാരുള്ള നാഷണൽ പീപ്പിൾസ് പാർട്ടിയും നേരത്തെ തന്നെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം, മുഖ്യമന്ത്രി ആരെന്നടക്കമുള്ള കാര്യങ്ങൾ കേന്ദ്രനേതൃത്വമാണ് തീരുമാനിക്കുന്നതെന്ന് മണിപ്പൂരിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി.നേതാവ് ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. 

അതേസമയം, രാഷ്ട്രപതി ഭരണം ഉടൻ പിൻവലിക്കാൻ സാധ്യതയില്ലെന്ന് കേന്ദ്ര വൃത്തങ്ങൾ അറിയിച്ചു.മണിപ്പൂരിൽ കേന്ദ്ര സർക്കാരിൻറെ ഇപ്പോഴത്തെ പ്രഥമ പരിഗണന സർക്കാർ രൂപീകരണമല്ല, മറിച്ച് സമാധാനം പുനസ്ഥാപിക്കലാണെന്ന് ബി.ജെ.പി. വൃത്തങ്ങൾ നൽകുന്ന വിവരം.

Read More

Manipur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: