scorecardresearch

Kamal Haasan Language Remark: 'കന്നഡ പിറന്നത് തമിഴിൽനിന്ന്'; കമൽ ഹാസന്റെ പരാമർശത്തിനെതിരെ കർണാടകയിൽ വ്യാപക പ്രതിഷേധം

Kamal Haasan Language Remark: കമൽ ഹാസൻ കന്നഡയെ ഇകഴ്ത്തി സംസാരിച്ചുവെന്നും, കമലിന് മുന്നറിയിപ്പ് നൽകുന്നുവെന്നും കെആർവി നേതാവ് പ്രവീൺ ഷെട്ടി പറഞ്ഞു

Kamal Haasan Language Remark: കമൽ ഹാസൻ കന്നഡയെ ഇകഴ്ത്തി സംസാരിച്ചുവെന്നും, കമലിന് മുന്നറിയിപ്പ് നൽകുന്നുവെന്നും കെആർവി നേതാവ് പ്രവീൺ ഷെട്ടി പറഞ്ഞു

author-image
WebDesk
New Update
Kamal hassan

ചിത്രം: എക്സ്

ചെന്നൈ: കന്നഡ ഭാഷ തമിഴിൽ നിന്നാണ് ഉത്ഭവിച്ചതെന്ന നടൻ കമൽ ഹാസന്റെ പരാമർശത്തിനെതിരെ കർണാടകയിൽ വ്യാപക പ്രതിഷേധം. പരാമർശം വിവാദമായതിനു പിന്നാലെ കർണാടകയിൽ നിന്നുള്ള വിവിധ സംഘടനകൾ നടനെതിരെ രംഗത്തെത്തി.

Advertisment

കമൽ ഹാസൻ- മണിരത്നം ചിത്രമായ 'തഗ് ലൈഫി'ന്റെ ഓഡിയോ ലോഞ്ചിനെടെ താരം നടത്തിയ പ്രസ്താവനയാണ് വിവാദത്തിനിടയാക്കിയത്. "എന്റെ ജീവിതവും കുടുംബവും തമിഴാണ്" എന്നു  പറഞ്ഞായിരുന്നു കമൽ പ്രസംഗം ആരംഭിച്ചത്. കന്നഡ നടൻ ശിവരാജ്കുമാറും വേദിയിലുണ്ടായിരുന്നു. "നടൻ ശിവരാജ്കുമാർ മറ്റൊരു സംസ്ഥാനത്ത് താമസിക്കുന്ന എന്റെ കുടുംബമാണ്. നിങ്ങളുടെ ഭാഷ തമിഴിൽ നിന്നാണ് പിറന്നത്. അതിനാല്‍ നിങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു," എന്നായിരുന്നു കമൽ ഹാസൻ പറഞ്ഞത്.

Also Read: പാക്കിസ്ഥാന് വീണ്ടും മുന്നറിയിപ്പുമായി മോദി;ഇന്ത്യയെ ഒന്നും ചെയ്യാനാകില്ല

പരാമർശം വിവാദമായി മണിക്കൂറുകൾക്കുള്ളിൽ തന്നെ കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെ (കെആർവി) കമൽ ഹാസനെതിരെ രംഗത്തെത്തി. കന്നഡ ഭാഷയെ ഇകഴ്ത്തിക്കാട്ടുന്നുവെന്നും കമൽ ഹാസനും അദ്ദേഹത്തിന്റെ സിനിമയ്ക്കുമെതിരെ നടപടിയെടുക്കുമെന്നും സംഘടന ആവശ്യപ്പെട്ടു.

Advertisment

Also Read: പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഒരുമാസം; അഞ്ച് ഭീകരർക്കായി അന്വേഷണം ഊർജ്ജിതം

ಮಾತೃಭಾಷೆಯನ್ನು ಪ್ರೀತಿಸಬೇಕು, ಆದರೆ ಅದರ ಹೆಸರಿನಲ್ಲಿ ದುರಭಿಮಾನ ಮೆರೆಯುವುದು ಸಂಸ್ಕೃತಿ ಹೀನ ನಡವಳಿಕೆಯಾಗುತ್ತದೆ. ಅದರಲ್ಲೂ ಕಲಾವಿದರಿಗೆ ಪ್ರತಿಯೊಂದು ಭಾಷೆಯನ್ನೂ ಗೌರವಿಸುವ ಸಂಸ್ಕಾರ ಇರಬೇಕು. ಕನ್ನಡವೂ ಸೇರಿದಂತೆ ಅನೇಕ ಭಾರತೀಯ ಭಾಷೆಗಳಲ್ಲಿ ನಟಿಸಿರುವ ನಟ @ikamalhaasan ತಮ್ಮ ತಮಿಳು ಭಾಷೆಯನ್ನು ವೈಭವಿಕರಿಸುವ ಮತ್ತಿನಲ್ಲಿ ನಟ… pic.twitter.com/PrfKX099lZ

— Vijayendra Yediyurappa (@BYVijayendra) May 27, 2025

കമൽ ഹാസൻ കന്നഡയെ ഇകഴ്ത്തി സംസാരിച്ചുവെന്നും, കമലിന് മുന്നറിയിപ്പ് നൽകുന്നുവെന്നും കെആർവി നേതാവ് പ്രവീൺ ഷെട്ടി പറഞ്ഞു. കർണാടക ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ വിജയേന്ദ്രയും പരാമർശത്തിനെതിരെ രംഗത്തെത്തി. അതേസമയം, വിവാദത്തിൽ കമൽ ഹാസൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read More: ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

Kamal Haasan Kannada

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: