/indian-express-malayalam/media/media_files/2025/04/28/gqJHCJj2dAoZdJr5cMVm.jpg)
ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈന
india Pakistan News Updates: ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ആഹ്വാനവുമായി ചൈന. ഇരുരാജ്യങ്ങളും സമാധാനത്തിന്റെയും ഒത്തുതീർപ്പിന്റെയും പാതയിലേക്ക് മടങ്ങണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യ-പാക് സംഘർഷം സൂക്ഷമമായി നിരീക്ഷിച്ചു വരികയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ആശങ്കയുളവാക്കുന്നതാണെന്നും പ്രസ്താവനയിൽ പറയുന്നു.
മേഖലയിൽ പിരിമുറുക്കവും സംഘർഷവും ഉണ്ടാക്കുന്ന നടപടികളിൽ നിന്ന് ഇരുരാജ്യങ്ങളും വിട്ടുനിൽക്കണം. രാഷ്ട്രീയ ഒത്തുതീർപ്പിലൂടെ സമാധാനത്തിന്റെ പാത സ്വീകരിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പ്രശ്‌നപരിഹാരത്തിന് ക്രിയാത്മക പങ്കുവഹിക്കാൻ തയ്യാറാണെന്നും ചൈന വ്യക്തമാക്കുന്നു.
അതേസമയം, ഗുജറാത്തിലെ പാക് അതിർത്തിയോട് ചേർന്നുള്ള മുഴുവൻ സൈനിക കേന്ദ്രങ്ങൾക്കും അതീവ സുരക്ഷ ഏർപ്പെടുത്തി. ഇത്തരം കേന്ദ്രങ്ങൾക്ക് രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ വാഹനങ്ങളും മാറ്റിയിരിക്കുകയാണ്. പൊതു ജനങ്ങൾ ഈ പ്രദേശത്തുകൂടെ യാത്ര ചെയ്യരുതെന്ന പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്.
പഞ്ചാബിലും സംഘർഷ സാധ്യത നിലനിൽക്കുകയാണ്. ഗുർദാസ്പൂരിൽ പാക് സ്‌ഫോടകവസ്തു പതിച്ച് നിലം കുഴിഞ്ഞു പോയി എന്ന വിവരം പുറത്തുവന്നിട്ടുണ്ട്. എന്നാൽ ആളപായം സംഭവിക്കുകയോ ആർക്കും പരിക്കേൽക്കുകയോ ചെയ്തിട്ടില്ല. തുടർന്ന് പഞ്ചാബ് ഭരണകൂടം ജനങ്ങൾക്ക് പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആളുകൾ കൂട്ടം കൂടരുത്, കൂട്ടം കൂടി പുറത്തിറങ്ങരുത്, മാളുകൾ പോലുള്ള ഇടങ്ങളിലെ സന്ദർശനം ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.
അതിർത്തിയിൽ വ്യാപകമായി പാക് സൈന്യം ആക്രമണം നടത്തിയെന്ന് ഇന്ത്യൻ സൈന്യം ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. ആയുധം വഹിക്കുന്ന ഡ്രോണുകളുടെ ദൃശ്യങ്ങളും സൈന്യം പുറത്ത് വിട്ടു. സായുധ ഡ്രോണുകൾക്കൊപ്പം മറ്റ് ആയുധങ്ങളും ഉണ്ടെന്നാണ് വിവരം. അമൃത്സറിൽ സായുധ ഡ്രോൺ പറക്കുന്നതിന്റെ ദൃശ്യങ്ങളാണ് സൈന്യം പുറത്ത് വിട്ടത്. ഇന്ത്യയുടെ അതിർത്തി കടന്നെത്തുന്ന ഇത്തരം ആക്രമണങ്ങളെ ശക്തമായി ഇന്ത്യ നേരിടുമെന്നും സൈന്യം വ്യക്തമാക്കി.
Read More
- 26 സൈനിക കേന്ദ്രങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു: എന്തിനും സജ്ജമെന്ന് ഇന്ത്യ
- ഇന്ത്യയിലെ ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ആക്രമണം; തിരിച്ചടിച്ച് ഇന്ത്യ
- വീണ്ടും പാക് പ്രകോപനം; ജമ്മുവിലും സാംബയിലും പത്താൻകോട്ടും ഡ്രോണുകൾ
- നാനൂറോളം പാക് ഡ്രോണുകൾ; രാജ്യത്തെ 36 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം; സ്ഥിരീകരിച്ച് ഇന്ത്യ
- പാക് വ്യോമാക്രമണത്തിന്റെ മുനയൊടിച്ച് എസ് 400; കരുത്തുകാട്ടി ഇന്ത്യയുടെ സ്വന്തം ആകാശ്
- ഇന്ത്യ-പാകിസ്ഥാൻ സംഘർഷം; ഐ.പി.എൽ മത്സരം നിർത്തിവെച്ചേക്കും
- ഓപ്പറേഷൻ സിന്ദൂർ; എല്ലാ വിമാനത്താവളങ്ങളിലും കർശന സുരക്ഷ, യാത്രക്കാർ നേരത്തെ എത്തണമെന്ന് എയർ ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.