scorecardresearch

ഇന്ത്യയ്ക്ക് സൈനീക വിമാനങ്ങൾ നഷ്ടപ്പെട്ടു, എന്ത് കൊണ്ട് തകർന്നുവെന്നാണ് പ്രധാനം: സംയുക്ത സൈനിക മേധാവി

നാല് ദിവസത്തോളം നീണ്ട ഇന്ത്യ - പാക് സംഘർഷം ഒരിക്കൽ പോലും ആണവയുദ്ധത്തിന്റെ വക്കിൽ എത്തിയിട്ടില്ലെന്നും സംയുക്ത സൈനിക മേധാവി വ്യക്തമാക്കി

നാല് ദിവസത്തോളം നീണ്ട ഇന്ത്യ - പാക് സംഘർഷം ഒരിക്കൽ പോലും ആണവയുദ്ധത്തിന്റെ വക്കിൽ എത്തിയിട്ടില്ലെന്നും സംയുക്ത സൈനിക മേധാവി വ്യക്തമാക്കി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
chief of army

സംയുക്ത സേനാ മേധാവി അനിൽ ചൗഹാൻ (എക്‌സ്പ്രസ് ഫൊട്ടൊ)

Operation Sindoor Updates: ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ സൈനിക നീക്കത്തിനിടെ ഇന്ത്യയ്ക്കും യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടെന്ന് വെളിപ്പെടുത്തൽ. സംയുക്ത സേനാ മേധാവി അനിൽ ചൗഹാൻ  ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിലാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകിയത്. എന്നാൽ ഇന്ത്യയുടെ ആറ് പോർ വിമാനങ്ങൾ വെടിവച്ചിട്ടെന്ന പാക് അവകാശവാദം സംയുക്ത സേനാ മേധാവി തള്ളി. സംഘർഷങ്ങൾക്കിടെ ഇന്ത്യയുടെ ആറ് വിമാനങ്ങൾ തകർത്തുവെന്നായിരുന്നു പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഉൾപ്പെടെ അവകാശപ്പെട്ടത്.

Advertisment

Also Read: ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യൻ സ്ത്രീശക്തിയുടെ പ്രതീകം: നരേന്ദ്ര മോദി

ഇന്ത്യ-പാക് സംഘർഷത്തിനിടെ ഇന്ത്യൻ പോർവിമാനം തകർന്നുവീണിരുന്നോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് സംയുക്ത സേനാ മേധാവി ഇന്ത്യയുടെ നഷ്ടത്തെ കുറിച്ചുള്ള സൂചനകൾ നൽകുന്നത്. ഇന്ത്യൻ പോർവിമാനം തകർന്നുവീണോ എന്നതല്ല, അത് സംഭവിക്കാനിടയായ സാഹചര്യം സംബന്ധിച്ചാണ് സംസാരിക്കേണ്ടത് എന്നായിരുന്നു അനിൽ ചൗഹാന്റെ മറുപടി.

Also Read:ഇന്ത്യൻ നാവിക സേന തിരിച്ചടിച്ചെങ്കിൽ പാക്കിസ്ഥാൻ നാലായി വിഭജിക്കപ്പെടുമായിരുന്നു: രാജ്‌നാഥ് സിംഗ്

Advertisment

"ജെറ്റ് വീണുവെന്നതല്ല, എന്ത് കൊണ്ട് വീണു, എന്നതാണ് പ്രധാനം, എണ്ണം പ്രധാനമല്ല"- അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വ്യോമാക്രമണത്തിൽ ഇന്ത്യയ്ക്ക് നഷ്ടങ്ങൾ സംഭവിച്ചുവെന്ന് അഭിമുഖത്തിൽ പറഞ്ഞ അദ്ദേഹം വിശദാംശങ്ങൾ നൽകാൻ വിസമ്മതിച്ചു. "എന്ത് കൊണ്ട് ഈ നഷ്ടം സംഭവിച്ചു, അതിന് ശേഷം എന്ത് സംഭവിച്ചു, അതിന് ശേഷം എന്ത് ചെയ്തു എന്നതാണ് പ്രധാനം"- അദ്ദേഹം പറഞ്ഞു.

"തന്ത്രപരമായ തെറ്റുകൾ മനസ്സിലാക്കാനും അതിന് ഉചിതമായ പരിഹാരം കണ്ട് തിരുത്താനും സാധിച്ചു. പിന്നീട്, മേയ് ഏഴ്,എട്ട്,പത്ത് തീയതികളിൽ പാക്കിസ്ഥാനുള്ളിൽ ദീർഘദൂരം കയറി വ്യോമതാവളങ്ങളിലടക്കം കനത്ത പ്രഹരമേൽപ്പിക്കുകയും ചെയ്തു. അവരുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു"-അനിൽ ചൗഹാൻ പറഞ്ഞു. 

Also Read: പാക്കിസ്ഥാന് ഇനി യുദ്ധം ചെയ്യാനുള്ള ശേഷിയില്ല: അമിത് ഷാ

അതേസമയം, നാല് ദിവസത്തോളം നീണ്ട ഇന്ത്യ - പാക് സംഘർഷം ഒരിക്കൽ പോലും ആണവയുദ്ധത്തിന്റെ വക്കിൽ എത്തിയിട്ടില്ലെന്നും സംയുക്ത സൈനിക മേധാവി വ്യക്തമാക്കി. യു.എസ് പ്രസിഡന്റ് സൊണാൾഡ് ട്രംപിന്റെ ഇടപെടലാണ് ആണവയുദ്ധം ഒഴിവാകാൻ കാരണമെന്ന വാദം നിരാകരിച്ചാണ് അദ്ദേഹം ഇത്തരം ഒരു പ്രതികരണം നടത്തിയത്.

എന്നാൽ ആണവായുധങ്ങളുള്ള രണ്ട് അയൽരാജ്യങ്ങൾ തമ്മിൽ അരനൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും മോശമായ ഏറ്റമുട്ടലായിരുന്നു മെയ് മാസത്തിൽ ഉണ്ടായത് എന്നും സംയുക്ത സൈനിക മേധാവി വ്യക്തമാക്കി. 

Read More

Operation Sindoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: