/indian-express-malayalam/media/media_files/jVTI0ue8tQH0GgAWNd7o.jpg)
ബജറ്റ് അവതരണത്തിന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിലെത്തിയപ്പോൾ. എക്‌സ്പ്രസ് ഫൊട്ടോ
ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ സമ്മിശ്ര പ്രതികരണം. ഒൻപത് മേഖലകൾക്ക് ഊന്നൽ നൽകുന്നതാണ് ബജറ്റെന്ന് ചൊവ്വാഴ്ച ബജറ്റ് അവതരണവേളയിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. കൃഷി, തൊഴിൽ, വൈദഗ്ധ്യം, മെച്ചപ്പെട്ട മാനവവിഭവശേഷി, സാമൂഹികനീതി, ഉൽപ്പാദനം, സേവനങ്ങൾ, നഗരവികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യം, നവീകരണം തുടങ്ങി ഒൻപത് മേഖലകൾക്കാണ് ബജറ്റിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. നരേന്ദ്ര മോദി സർക്കാരിന്റെ മുൻകാല ബജറ്റുകളിൽ നിന്ന് വ്യത്യസ്തമായി ഘടകകകക്ഷികളുടെ സമ്മർദ്ദത്തെ തുടർന്ന്് ചില സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജുകളും ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിക്കുകയുണ്ടായി.
ബജറ്റിൽ കാർഷിക മേഖലയ്ക്കായി വകയിരുത്തിയത് 1.52 ലക്ഷം കോടി രൂപ. കാർഷിക മേഖലയുടെ ആധുനിവത്കരണത്തിനാണ് ബജറ്റിൽ കൂടുതൽ പ്രാധാന്യം നൽകിയത്. ഉയർന്ന ഉത്പാദന ക്ഷമതയുള്ളതും കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമായ വിത്തിനങ്ങൾ വികസിപ്പിക്കുന്നതിന് കൂടുതൽ ഊന്നൽ നൽകും. ആദ്യഘട്ടത്തിൽ 109 പുതിയ വിളകളാണ് കർഷകർക്ക് നൽകുക. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ടായി. തൊഴിലില്ലായ്മ പരിഹരിക്കാൻ പ്രത്യേക പദ്ധതികളും നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലുണ്ട്. 4.1 കോടി യുവാക്കൾക്ക് 5 വർഷത്തിനുള്ളിൽ തൊഴിൽ, വൈദഗ്ധ്യം, മറ്റ് അവസരങ്ങൾ എന്നിവ സുഗമമാക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ അഞ്ചു പദ്ധതികളുടെയും സംരംഭങ്ങളുടെയും പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. 2 ലക്ഷം കോടി രൂപയുടെ കേന്ദ്ര വിഹിതത്തിൽ ഈ വർഷം 1.48 ലക്ഷം കോടി വിദ്യാഭ്യാസം, തൊഴിൽ, വൈദഗ്ധ്യം എന്നിവയ്ക്കായി വകയിരുത്തി.
നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സ്രഷ്ടിക്കും. കൂടാതെ ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. മുദ്രാ സ്‌കീമിന് കീഴിലുള്ള വായ്പകളുടെ ഉയർന്ന പരിധി പത്ത് ലക്ഷത്തിൽ നിന്ന് ഇരുപത് ലക്ഷമാക്കി വർധിപ്പിച്ചുവെന്നതാണ് ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്ന്. ചെറുകിട സംരംഭങ്ങൾക്ക് അവർ ബുദ്ധിമുട്ടുന്ന പ്രാരംഭഘട്ടത്തിൽ ബാങ്ക് വായ്പകൾ സുഗമമാക്കുന്നതിനുള്ള ഒരു പുതിയ സംവിധാനവും ബജറ്റിൽ പ്രഖ്യാപിച്ചു. രാജ്യത്ത് നടപ്പാക്കിയ നോട്ടുനിരോധനവും ജിഎസ്ടി നയങ്ങളും മൂലം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) നേരിട്ട പ്രതിസന്ധി മറികടക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പാർപ്പിട പദ്ധതികൾക്കായും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന മൂന്ന് കോടി വീടുകൾ നിർമിക്കും. ഈ വീടുകൾ ഗ്രാമങ്ങളിലും നഗരങ്ങളിലും നിർമ്മിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. വഴിയോര ചന്തകൾക്കും ഫുഡ് ഹബുകൾക്കും സഹായം നൽകും. അടിസ്ഥന മേഖലയിൽ 11 കോടിയുടെ നിക്ഷേപം നടത്തുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.
ഗ്രാമീണ മേഖലകളുടെ വികസനത്തിന് 2.66 ലക്ഷം കോടി വകയിരുത്തി, ഇതിൽ ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളുടെ വർധനയും ഉൾപ്പെടുന്നു.
ആണവോർജത്തിനായുള്ള പുതിയ സാങ്കേതിക വിദ്യയുടെ ഗവേഷണത്തിനും വികസനത്തിനും സർക്കാർ സ്വകാര്യ മേഖലയുമായി സഹകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഒരു കോടി വീടുകൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യമായി വൈദ്യുതി ലഭ്യമാക്കുന്ന സോളാർ പാനലുകൾക്കുള്ള പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു.
രണ്ടാം മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സുശക്തമാക്കി മാറ്റിയെന്നും അതിന്റെ തുടർച്ചയ്ക്കാണ് മൂന്നാമതും മോദി സർക്കാരിനെ രാജ്യത്തെ ജനങ്ങൾ തിരഞ്ഞെടുത്തതെന്നു പറഞ്ഞാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്.രാജ്യത്ത് പണപ്പെരുപ്പം പിടിച്ചുനിർത്താനായെന്നും ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റുമെന്ന മോദിയുടെ പ്രഖ്യാപനം ലക്ഷ്യം കാണുന്നതിലേക്ക് അടുക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.
Read More
- കേന്ദ്ര ബജറ്റ്; കാർഷിക മേഖലയ്ക്ക് 1.52 കോടി
- ചോദിച്ചതൊന്നും കിട്ടിയില്ല;കേരളത്തിന് നിരാശ മാത്രം
- പുതിയ സ്കീമിലുള്ളവർക്ക് ആദായ നികുതി ഇളവ്, പ്രതിവർഷം 17,500 രൂപ ലാഭിക്കാം
- നിർമല സീതാരാമൻ കോൺഗ്രസ് പ്രകടനപത്രിക വായിച്ചതിൽ സന്തോഷമെന്ന് പി.ചിദംബരം
- ബജറ്റിൽ ബീഹാറിന് വാരിക്കോരി
- കേന്ദ്ര ബജറ്റ്; വില കുറയുന്നവയും കൂടുന്നവയും
- ബജറ്റിൽ ആശ്വാസം;സ്വർണ്ണ വിലകുറയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.