scorecardresearch

'എനിക്ക് പോലും പേടിയാകുന്നു, ലഹരി ഇല്ലാതാക്കാന്‍ ഒന്നും ചെയ്യുന്നില്ല;' സ്റ്റാലിൻ സർക്കാരിനെ വിമർശിച്ച് വിജയ്

വിദ്യാസമ്പന്നരായ നേതാക്കൾ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നും, നല്ല നേതാക്കളും നേതൃഗുണങ്ങളുമാണ് ഇപ്പോൾ ആവശ്യമെന്നും വിജയ് പറഞ്ഞു

വിദ്യാസമ്പന്നരായ നേതാക്കൾ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നും, നല്ല നേതാക്കളും നേതൃഗുണങ്ങളുമാണ് ഇപ്പോൾ ആവശ്യമെന്നും വിജയ് പറഞ്ഞു

author-image
WebDesk
New Update
Vijay, Stalin

ഫയൽ ഫൊട്ടോ

ഡിഎംകെ സർക്കാരിനെ രൂഷമായി വിമർശിച്ച് തമിഴ് നടൻ വിജയ്. സംസ്ഥാനത്തെ യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിൽ സ്റ്റാലിൻ സർക്കാർ പരാജയപ്പെട്ടെന്ന് വിജയ് ആരോപിച്ചു. അടുത്തിടെ തമിഴക വെട്രി കഴകം എന്ന പേരിൽ രാഷ്ട്രീയ പാർട്ടി ആരംഭിക്കുകയും, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ, ആദ്യമായാണ് സ്റ്റാലിന്‍ സര്‍ക്കാരിനെതിരേ നേരിട്ട് വിമര്‍ശനം ഉന്നയിച്ച് വിജയ് രംഗത്തെത്തുന്നത്.

Advertisment

സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വിജയ്. സംസ്ഥാനത്തെ മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ചുള്ള ആശങ്കകളും യുവാക്കൾക്കിടയിലെ ലഹരിയുപയോഗം എങ്ങനെ ഭീഷണിയാകുന്നുവെന്നും വിജയ് ചുണ്ടിക്കാട്ടി.

'ഇപ്പോൾ തമിഴ്‌നാട്ടിലെ യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം കൂടുതലാണ്. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിലും രക്ഷിതാവ് എന്ന നിലയിലും എനിക്ക് പോലും ഇത് ഭയമാണ്. യുവാക്കളെ ലഹരിമരുന്നുകളില്‍നിന്ന് സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. നിലവിലെ സര്‍ക്കാര്‍ അതില്‍ പരാജയപ്പെട്ടിരിക്കുന്നു,' വിജയ് പറഞ്ഞു.

വിദ്യാസമ്പന്നരായ നേതാക്കൾ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നും, നല്ല നേതാക്കളും നേതൃഗുണങ്ങളുമാണ് ഇപ്പോൾ ആവശ്യമെന്നും താരം പറഞ്ഞു. സോഷ്യൽ മീഡിയ ചാനലുകളും മുഖ്യധാരാ മാധ്യമങ്ങളും നമുക്ക് പലതും കാണിച്ചു തരും. എല്ലാം കാണുക എന്നാൽ ശരിയും തെറ്റും വിശകലനം ചെയ്യത് മനസിലാക്കണമെന്നും വിജയ് പറഞ്ഞു.

Advertisment

ലഹരിയിൽ നിന്നുള്ള താൽക്കാലിക ആനന്ദം വേണ്ടെന്ന് പ്രതിജ്ഞയെടുക്കാൻ വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചാണ് വിജയ് മടങ്ങിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'ലിയോ' അണ് അവസാനമായി പുറത്തിറങ്ങിയ വിജയ് ചിത്രം. ഭാവിയിൽ രാഷ്ട്രീയം പോലും ഒരു കരിയർ ഓപ്ഷനായി മാറണമെന്ന് ആഗ്രഹിക്കുന്നുവെന്നും വിജയ് പറഞ്ഞു.

Read More

Actor Vijay Mk Stalin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: