scorecardresearch

Anti-Naxal Operations: ഛത്തീസ്ഗഡിൽ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

Anti-Naxal Operations: ഛത്തീസ്ഗഡ്-തെലങ്കാന അതിർത്തിയിൽ കഴിഞ്ഞ മാസം ബ്ലാക്ക് ഫോറസ്റ്റ് എന്ന് പേരിൽ സുരക്ഷാസേന നക്‌സൽ വിരുദ്ധ ഓപ്പറേഷൻ നടത്തിയതിന് പിന്നാലെയാണ് നാരായൺപൂരിലെ ഏറ്റുമുട്ടൽ

Anti-Naxal Operations: ഛത്തീസ്ഗഡ്-തെലങ്കാന അതിർത്തിയിൽ കഴിഞ്ഞ മാസം ബ്ലാക്ക് ഫോറസ്റ്റ് എന്ന് പേരിൽ സുരക്ഷാസേന നക്‌സൽ വിരുദ്ധ ഓപ്പറേഷൻ നടത്തിയതിന് പിന്നാലെയാണ് നാരായൺപൂരിലെ ഏറ്റുമുട്ടൽ

author-image
WebDesk
New Update
maoism1212

ഛത്തീസ്ഗഡിൽ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

Anti Mavoist-Naxals Operations: റായ്പൂർ: ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരിൽ സിപിഐ(എംഎൽ) ജനറൽ സെക്രട്ടറി ബസവരാജുവും ഉൾപ്പെടുന്നു. എൻ.ഐ.എ. ഒരുകോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവാണ് ഇയാൾ. ദീർഘനാളായി രാജ്യത്തുടനീളമുള്ള സുരക്ഷാ ഏജൻസികൾ ഇയാൾക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു.

Advertisment

ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിലാണ് ഏറ്റമുട്ടൽ നടന്നത്. നീണ്ട 72 മണിക്കൂറായി ഏറ്റുമുട്ടൽ തുടരുകയാണെന്ന് ചത്തീസ്ഗഡ് സർക്കാർ അറിയിച്ചു. അബുജ്മദ് മേഖലയിൽ മാവോയിസ്റ്റ് സംഘം ഒളിച്ചിരിക്കുന്നുവെന്ന് വിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മാവോയിസ്റ്റുകളെ വധിക്കാനായത്. ഗോവയേക്കാൾ വലിപ്പമുള്ള പ്രദേശമാണ് അബുജ്മദ്. 

ഛത്തീസ്ഗഡ്-തെലങ്കാന അതിർത്തിയിൽ കഴിഞ്ഞ മാസം ബ്ലാക്ക് ഫോറസ്റ്റ് എന്ന് പേരിൽ സുരക്ഷാസേന നക്‌സൽ വിരുദ്ധ ഓപ്പറേഷൻ നടത്തിയതിന് പിന്നാലെയാണ് നാരായൺപൂരിലെ ഏറ്റുമുട്ടൽ. ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റിൽ 15 മാവോയിസ്റ്റുകളെയാണ് വധിച്ചത്. 

Advertisment

നക്‌സലിസത്തെ ഉന്മൂലനം ചെയ്യാനുള്ള പോരാട്ടത്തിൽ നാഴികക്കല്ലായ നേട്ടമാണ് നാരായൺപൂരിൽ ഉണ്ടായതെന്ന്് കേന്ദ്ര ആഭ്യന്തര മന്ത്രി എക്‌സിൽ കുറിച്ചു. സുരക്ഷാസേനയെ അഭിനന്ദിക്കുന്നതിനൊപ്പം രാജ്യത്ത് നിന്ന്് 2026 മാർച്ച്് 31-നകം നക്‌സൽ-മാവോ പ്രവർത്തനങ്ങളെ ഇല്ലാതാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റിന് ശേഷം ഛത്തീസ്ഗഡ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ 54 മാവോയിസ്റ്റുകൾ അറസ്റ്റിലായെന്നും 84-പേർ കീഴടങ്ങിയെന്നും അമിത്് ഷാ പറഞ്ഞു. 

നാരായൺപൂരിലെ ഓപ്പറേഷൻ ആരംഭിച്ച് 72 മണിക്കൂർ പിന്നിട്ടതായി ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രി വിജയ് ശർമ പറഞ്ഞു. സംസ്ഥാനത്ത് ഒരുമാസത്തിനിടെ 31 മാവോയിസ്റ്റുകളെ വധിച്ചെന്നും 214 ഒളിത്താവളങ്ങൾ നശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. നിരവധി സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തെന്നും അദ്ദേഹം കൂട്ടിചേർത്തു. 

മാവോയിസ്റ്റുകളുടെ താവളമായ അബുജ്മദ്

ഗോവ സംസ്ഥാനത്തേക്കാൾ വലിപ്പമുള്ള, സർവേ ചെയ്യപ്പെടാത്ത ഭൂമിയാണ് അബുജ്മദ്. രാജ്യത്ത് മാവോയിസ്റ്റുകളുടെ ഏറ്റവും വലിയ താവളം കൂടിയാണ് അബുജ്മദ്. ഇതിന്റെ വലിയൊരു ഭാഗം നാരായൺപൂരിലാണെങ്കിലും, ഇത് ബിജാപൂർ, ദന്തേവാഡ, കാങ്കർ, മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ല എന്നിവിടങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്നു.

Read More

Naxals Maoist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: