scorecardresearch

Basava Raju: തലയ്ക്ക് ഒരുകോടി വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ്; ആരാണ് ബസവ രാജു?

Basava Raju: ഇന്ത്യയിലെ മാവോയിസ്റ്റ് സംഘങ്ങളിലെ പ്രധാനിയാണ് നമ്പാല കേശവ് റാവു എന്ന് ബസവരാജ.ഒരുകോടി രൂപയാണ് ഇയാളുടെ തലയ്ക്ക് എൻ.ഐ.എ.വിലയിട്ടിരുന്നത്

Basava Raju: ഇന്ത്യയിലെ മാവോയിസ്റ്റ് സംഘങ്ങളിലെ പ്രധാനിയാണ് നമ്പാല കേശവ് റാവു എന്ന് ബസവരാജ.ഒരുകോടി രൂപയാണ് ഇയാളുടെ തലയ്ക്ക് എൻ.ഐ.എ.വിലയിട്ടിരുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
basavaraju1

ബസവ രാജു (ഫയൽ ചിത്രം)

Who was Maoist leader Basava Raju?:  ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിലെ അബുജ്മദ് പ്രദേശത്ത് സുരക്ഷാസേനയുമായുള്ള ഏറ്റമുട്ടലിൽ 27 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഇന്ത്യയിലെ മാവോയിസ്റ്റ് സംഘങ്ങളിലെ പ്രധാന നേതാവായ ബസവ രാജുവും ഉൾപ്പെടുന്നുണ്ട്. നാരായൺപൂർ, ദന്തേവാഡ, ബിജാപൂർ, കൊണ്ടഗാവ് എന്നീ നാല് ജില്ലകളിൽ നിന്നുള്ള ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) നടത്തിയ ഓപ്പറേഷനിലാണ് പ്രധാന മാവോയിസ്റ്റ് നേതാവ് ബസവ രാജു ഉൾപ്പടെയുള്ളവർ കൊല്ലപ്പെട്ടതെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് പറഞ്ഞു

ബസവ രാജു; മാവോയിസ്റ്റ് സംഘടനയുടെ പ്രധാനി

Advertisment

ഇന്ത്യയിലെ മാവോയിസ്റ്റ് സംഘങ്ങളിലെ പ്രധാനിയാണ് നമ്പാല കേശവ് റാവു എന്ന് ബസവരാജു.ഒരുകോടി രൂപയാണ് ഇയാളുടെ തലയ്ക്ക് എൻ.ഐ.എ.വിലയിട്ടിരുന്നത്.  2018 ൽ ഗണപതിയുടെ പിൻഗാമിയായി ബസവരാജു സി.പി.ഐ (മാവോയിസ്റ്റ്)യുടെ ജനറൽ സെക്രട്ടറിയായി.

പീപ്പിൾസ് വാർ, എംസിസി ലയിച്ച് 2004 ൽ സിപിഐ (മാവോയിസ്റ്റ്) രൂപീകരിച്ചതിനുശേഷം ആദ്യത്തെ ജനറൽ സെക്രട്ടറിയായിരുന്നു ഗണപതി അഥവാ മുപ്പല ലക്ഷ്മൺ റാവു. ഗണപതിയുടെ പിൻഗാമിയായാണ് ബസവരാജു ആ പദവിയിലെത്തുന്നത്. ഗണപതി ഫിലിപ്പീൻസിലേക്ക് പലായനം ചെയ്തതായാണ് കരുതപ്പെടുന്നത്. 

Advertisment

ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലാണ് ബസവരാജുവിൻറെ ജനനം. മാവോയിസ്റ്റ് സായുധ പോരാട്ടങ്ങളിൽ ആകൃഷ്ടനായ ബസവരാജു 1980-കളോടെയാണ് സിപിഐ (എം.എൽ)യിൽ ചേരുന്നത്.വാറങ്കൽ ആർ.ഇ.സി.യിൽ നിന്ന് ബിരുദം നേടിയ ബസവരാജുവിന് ഏകദേശം 70 വയസ്സുണ്ട്.

basavaraju
ബസവരാജു (ഫയൽചിത്രം)

ആന്ധ്രാപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളായിരുന്നു പ്രധാന പ്രവർത്തന മേഖല. എൽ.ടി.ടി.ഇ. പോലുള്ള സംഘടകനകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇയാൾ, ഐ.ഇ.ഡി. സ്‌ഫോടക വസ്തുക്കൾ തയ്യാറാക്കുന്നതിൽ വിദഗ്ധനായിരുന്നു.

ചിന്തൽനാറിൽ 76 സിആർപിഎഫ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ആക്രമണം, ജിറാം ഘട്ടിയിൽ കോൺഗ്രസ് വാഹനവ്യൂഹത്തിന് നേരെയുള്ള ആക്രമണം എന്നിവയ്ക്ക് നേതൃത്വം നൽകിയത് ബസവരാജുവാണ്. 

2018 സെപ്റ്റംബർ 23 ന് തെലുങ്കുദേശം പാർട്ടി എം.എൽ.എ കിദാരി സർവേശ്വര റാവു, മുൻ എം.എൽ.എ സിവേരി സോമ എന്നിവരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് ബസവരാജ് തയ്യാറാക്കിയ പദ്ധതി പ്രകാരമാണ്. 

അബുജ്മദ് ഏറ്റുമുട്ടൽ എന്താണ്?

ഗോവ സംസ്ഥാനത്തേക്കാൾ വലിപ്പമുള്ള, സർവേ ചെയ്യപ്പെടാത്ത ഭൂമിയാണ് അബുജ്മദ്. രാജ്യത്ത് മാവോയിസ്റ്റുകളുടെ ഏറ്റവും വലിയ താവളം കൂടിയാണ് അബുജ്മദ്. ഇതിന്റെ വലിയൊരു ഭാഗം നാരായൺപൂരിലാണെങ്കിലും, ഇത് ബിജാപൂർ, ദന്തേവാഡ, കാങ്കർ, മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ല എന്നിവിടങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്നു.

72 മണിക്കൂർ പിന്നിടുന്ന ഓപ്പറേഷൻ

27 മാവോയിസ്റ്റുകളെയാണ് ഛത്തീസ്ഗഡില്‍ സുരക്ഷാസേന വധിച്ചത്. ഛത്തീസ്‌ഗഡിലെ നാരായൺപുർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ കൂടുതൽ മാവോയിസ്‌റ്റുകൾക്കായി തിരച്ചിൽ തുടരുകയാണ്. ഓപ്പറേഷൻ ആരംഭിച്ചിട്ട് 72 മണിക്കൂർ പിന്നിട്ടതായി ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രി വിജയ് ശർമ പറഞ്ഞു.

സംസ്‌ഥാനത്ത്‌ ഒരുമാസത്തിനിടെ സിആർപിഎഫും സംസ്‌ഥാന പോലീസും സംയുക്‌തമായി നടത്തിയ ഓപ്പറേഷനിൽ 31 മാവോയിസ്‌റ്റുകളെയാണ് വധിച്ചത്. 214 ഒളിത്താവളങ്ങൾ നശിപ്പിച്ചു. സ്‍ഫോടക വസ്‌തുക്കളും ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. 

Read More

Maoist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: