/indian-express-malayalam/media/media_files/ZAHw7gc0gwjD3Dd0i4PA.jpg)
അവസാനത്തെ കണക്കനുസരിച്ച് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടരുടെ എണ്ണം 66- ആയി
ഡൽഹി: വയനാട് ഉരുൾപൊട്ടലിൽ, രക്ഷാപ്രവർത്തനത്തിനും വൈദ്യസഹായത്തിനും സാധ്യമായ എല്ലാ പിന്തുണയും നൽകണമെന്ന്, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ. ദുരന്തബാധിതർക്ക് നഷ്ടപരിഹാരം ഉടൻ അനുവദിക്കണമെന്നും കേന്ദ്ര സർക്കാരിനോട് രാഹുൽ ആവശ്യപ്പെട്ടു.
"അപകടത്തെ കുറിച്ച്, പ്രതിരോധ മന്ത്രിയുമായും കേരള മുഖ്യമന്ത്രിയുമായും സംസാരിച്ചു. രക്ഷാപ്രവർത്തനത്തിനും വൈദ്യസഹായത്തിനും സാധ്യമായ എല്ലാ പിന്തുണയും നൽകണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഉടൻ നഷ്ടപരിഹാരം അനുവദിക്കണം. നഷ്ടപരിഹര തുക വർധിപ്പിക്കുകയും വേണം. ദുരിതബാധിതരായ കുടുംബങ്ങളുടെ പുനരധിവാസത്തിനായി റോഡ്മാപ്പ് തയ്യാറാക്കുകയും ചെയ്യണം," രാഹുൽ സഭയിൽ പറഞ്ഞു.
വയനാട്ടിലെയും പശ്ചിമഘട്ടത്തിലെയും നിരവധി പ്രദേശങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഭയാനകമായ മണ്ണിടിച്ചിലിനാണ് രാജ്യം രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളുടെ മാപ്പിംഗ് അടിയന്തിരമായി തയ്യാറാക്കണം. കൂടാതെ ഇത്തരം ദുരന്തങ്ങൾ പരമാവധി ലഘൂകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും, പാരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ വർദ്ധിച്ചുവരുന്ന പ്രകൃതിദുരന്തങ്ങൾ കുറയ്ക്കാൻ വേണ്ട പദ്ധതികൾ തയ്യാറാക്കുകയും വേണം, രാഹുൽ കൂട്ടിച്ചേർത്തു.
അവസാനത്തെ കണക്കനുസരിച്ച് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടരുടെ എണ്ണം 66- ആയി. പുലർച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈ ടൗണ്ടിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരൽമല സ്‌കൂളിനു സമീപവും ഉരുൾപൊട്ടലുണ്ടാകുകയായിരുന്നു. മുണ്ടക്കൈയിൽ ഒരുപാട് ആളുകൾ ഇനിയും മണ്ണിനടിയിലാണ്. രക്ഷപ്പെടാൻ വേണ്ടി ആളുകൾ പരക്കം പായുകയാണ്. അതിനിടെ പെരുവെള്ളപ്പാച്ചിൽ മരണദൂതുമായി ഇരച്ചെത്തി. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്ന വെള്ളാർമല സ്‌കൂൾ ഒന്നാകെ ചെളിവെള്ളത്തിൽ മുങ്ങി.
കൺട്രോൾ റൂം നമ്പറുകൾ
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചൂരൽമലയിൽ കൺട്രോൾ റൂം തുറന്നു. ഫോൺ നമ്പർ-ഡെപ്യൂട്ടി കളക്ടർ- 8547616025,തഹസിൽദാർ വൈത്തിരി - 8547616601,കൽപ്പറ്റ ജോയിന്റ് ബി.ഡി.ഒ ഓഫീസ് - 9961289892,അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്‌പെക്ടർ - 9383405093,അഗ്‌നിശമന സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ - 9497920271,വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ - 9447350688
തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം.സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.ഫോൺ : 9497900402, 0471 2721566.
Read More
- മുണ്ടക്കൈ മുതൽ പോത്തുകല്ല് വരെ: ഉരുൾപ്പൊട്ടി ഒഴുകിയത് ഈ വഴി, ഗൂഗിൾ എർത്ത് ദൃശ്യത്തിലൂടെ
- മൂന്ന് മണിക്കൂർ ഇടവേളയിൽ രണ്ട് കിലോമീറ്റിനുള്ളിൽ രണ്ട് ഉരുൾപൊട്ടൽ
- ചൂരൽമല: മഴവെള്ള പാച്ചലിനു മുൻപും ശേഷവും, വീഡിയോ
- വയനാട്ടിൽ രണ്ടിടത്ത് ഉരുൾപ്പൊട്ടൽ; 56 മരണം
- ഒറ്റപ്പെട്ട് വയനാട്; മരണസംഖ്യ ഉയരുന്നു
- വയനാട്ടിലെ ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്ററുകൾ എത്തും
- പെരുംമഴ തുടരുന്നു; പത്ത് ജില്ലകളിൽ ഇന്ന് അവധി
- വയനാട്ടിൽ രണ്ടിടങ്ങളിൽ വൻ ഉരുൾപൊട്ടൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us