scorecardresearch

മുണ്ടക്കൈ മുതൽ പോത്തുകല്ല് വരെ: ഉരുൾപ്പൊട്ടി ഒഴുകിയത് ഈ വഴി, ഗൂഗിൾ എർത്ത് ദൃശ്യത്തിലൂടെ

നാടിനെ  കണ്ണീർക്കയത്തിലാക്കി വയനാട്ടിലെ ഉരുൾപൊട്ടൽ. ദുരന്തത്തിൻ്റെ വ്യാപ്തി എത്രയെന്ന് ഈ ഗൂഗിൾ മാപ്പ് വീഡിയോ പറയും

നാടിനെ  കണ്ണീർക്കയത്തിലാക്കി വയനാട്ടിലെ ഉരുൾപൊട്ടൽ. ദുരന്തത്തിൻ്റെ വ്യാപ്തി എത്രയെന്ന് ഈ ഗൂഗിൾ മാപ്പ് വീഡിയോ പറയും

author-image
WebDesk
New Update
Wayanad Landslide

മുണ്ടക്കൈ മുതൽ പോത്തുകല്ല് വരെ

നാടിനെ  കണ്ണീർക്കയത്തിലാക്കി വയനാട്ടിലെ ഉരുൾപൊട്ടൽ. അർധരാത്രിയിൽ സംഭവിച്ച ഉരുൾപൊട്ടൽ ഒന്നുമറിയാതെ കിടന്നുറങ്ങിയ നിരവധിപേരുടെ ജീവനാണ് കവർന്നെടുത്തത്. മേപ്പാടിയും ചൂരൽമലയും കേരളത്തിന്റെ കണ്ണീരായി മാറുകയാണ്. ആർത്തലച്ചെത്തിയ മലവെള്ളപാച്ചിലിൽ എത്ര ജീവനുകൾ കുടുങ്ങിയിട്ടുണ്ടെന്നും നിശ്ചയമില്ല.

Advertisment
View this post on Instagram

A post shared by Kerala.attraction™ (@kerala.attraction)

ദുരന്തത്തിൻ്റെ വ്യാപ്തി മനസ്സിലാക്കി തരുന്ന ഒരു ഗൂഗിൾ മാപ്പ് വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചാലിയാർ പുഴയുടെ ഉദ്ഭവവും, അത് ഒഴുകുന്ന വഴിയും വ്യക്തമാക്കുന്നതാണ് വീഡിയോ. ദൃശ്യങ്ങളിൽ പുഴയുടെ കൈവഴിയിൽ എത്ര വീടുകൾ  ഉണ്ടായിരുന്നു എന്നു കാണാം. മുണ്ടക്കൈ ആകെ തകർത്തെറിഞ്ഞ പുഴ കിലോമീറ്ററുകൾക്കകലെ പോത്തുകല്ലിലാണ് മൃതദേഹങ്ങളും അവശിഷ്ടങ്ങളും കൊണ്ടെത്തിച്ചത്.  

Advertisment

ചൊവ്വാഴ്ച പുലർച്ചെ ഒരുമണിക്ക് മുണ്ടക്കൈയിലാണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായി മൂന്ന് മണിക്കൂറിനുള്ളിൽ പുലർച്ചെ നാലുമണിക്ക് മുണ്ടക്കൈയിൽ നിന്ന് 2.3കിലോമീറ്റർ മാത്രം ദൂരമുള്ള ചുരൽമലയിലാണ് രണ്ടാമത്തെ ഉരുൾപ്പൊട്ടലുണ്ടാകുന്നത്. മൂന്ന് മണിക്കൂറിനുള്ളിൽ ഉണ്ടായ രണ്ട് ഉരുൾപൊട്ടലുകളിലായി എത്രപേർ മരിച്ചെന്ന് കൃത്യമായ കണക്കുകൾ ഇനിയും പുറത്തുവന്നിട്ടില്ല. പ്രാണരക്ഷാർഥം പലരും സമീപത്തുള്ള കുന്നിൻമുകളിൽ അഭയം തേടിയിരിക്കുകയാണ്.

Read More

Kerala Floods Flood Landslide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: