/indian-express-malayalam/media/media_files/77HMJXOU1W017SefCXvR.jpg)
ചൂരൽമല മുമ്പും പിൻമ്പും
ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ വിറങ്ങലിച്ചു നിൽക്കുകയാണ് വയനാട്. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലയിടിച്ചിലിലും വെള്ളപ്പൊക്കത്തിലും സമീപ പ്രദേശങ്ങളും ഒറ്റപ്പെട്ട സ്ഥിതിയിലാണ്.
ഉരുൾപൊട്ടലിൽ ചൂരൽമല-മുണ്ടക്കൈ റോഡും ചൂരൽമല പാലവും ഒലിച്ചുപോയി. ഇതേ തുടർന്ന് ആളുകൾ ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനാകുന്നില്ല. പൊലീസും നാട്ടുകാരും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം തുടരുകയാണ്.
ഒരു പ്രദേശത്തെയാകെ തകർത്ത മലവെള്ളപ്പാച്ചിലിൻ്റെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിലെങ്ങും. ചൂരൽമലയിലെ സ്കൂളിന്റെ പഴയൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മണ്ണിടിച്ചിലിനു മുൻപുള്ള ചൂരൽ മലയുടെ വീഡിയോ ദുരന്തത്തിന്റെ വ്യാപ്തി എത്രയെന്നു മനസ്സിലാക്കി തരുന്നതാണ്.
ചൂരൽ മലയിൽ സ്ഥിതി ചെയ്തിരുന്ന സ്കൂളും, വറ്റി വരണ്ടിരിക്കുന്ന ചാലിയാർ പുഴയും ആദ്യത്തെ ദൃശ്യങ്ങളിൽ കാണാം. എന്നാൽ, ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ കലിതുള്ളിയൊഴുകുന്ന ചാലിയർ പുഴ മാത്രമാണ് ബാക്കി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.