/indian-express-malayalam/media/media_files/JKpVxTVelYAhV5cqJ1ye.jpg)
സുജിത്ത് ദാസ്
മലപ്പുറം: എസ്പി സുജിത് ദാസിനെതിരെ മരം മുറി പരാതി നൽകിയ എസ്‌ഐ ശ്രീജിത്തിനെ മൊഴിയെടുക്കാനായി ഡിഐജി വിളിപ്പിച്ചു. തൃശൂർ ഡിഐജി തോംസൺ ജോസാണ് വിളിപ്പിച്ചത്. മരം മുറിയുമായി ബന്ധപ്പെട്ട തെളിവുകൾ കൈമാറണമെന്ന് ശ്രീജിത്തിന് നിർദ്ദേശം നൽകി. തിങ്കളാഴ്ച രാവിലെ തൃശൂർ ഡിഐജി ഓഫീസിൽ നേരിട്ട് എത്തി ശ്രീജിത്ത് അന്വേഷണ സംഘത്തിന് മൊഴി നൽകും.
മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരങ്ങൾ അനധികൃതമായി മുറിച്ചു കടത്തിയെന്നായിരുന്നു ശ്രീജിത്തിന്റെ പരാതി. ഈ പരാതി ഉന്നയിച്ചായിരുന്നു പിവി അൻവറിന്റെ വെളിപ്പെടുത്തലുകളുടെ തുടക്കം. സ്വർണക്കടത്ത് സംഘങ്ങളെ സഹായിച്ചെന്ന സുജിത് ദാസിന്റെ റിപ്പോർട്ടിനെ തുടർന്ന് സസ്‌പെൻഷനിലാണ് എസ്‌ഐ ശ്രീജിത്ത്. പെരുമ്പടപ്പ് എസ്ഐ ആയിരിക്കെയാണ് ഇദ്ദേഹം സസ്‌പെൻഷനിലായത്.
അതേസമയം,എഡിജിപി എംആർ അജിത് കുമാറിനെതിരെ വീണ്ടും ആരോപണവുമായി പിവി അൻവർ എംഎൽഎ രംഗത്തെത്തി. അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവുകൾ അട്ടിമറിക്കാനാണെന്ന് പി വി അൻവർ ആരോപിച്ചു. അജിത് കുമാർ നെട്ടോറിയസ് ക്രിമിനൽ തന്നെയാണെന്നും അൻവർ പറഞ്ഞു. എഡിജിപിയെ മാറ്റുമോ എന്ന ചോദ്യത്തിന് നല്ലതിനായി പ്രാർത്ഥിക്കാം എന്നും അൻവർ മറുപടി പറഞ്ഞു.
Read More
- എഡിജിപി അജിത്കുമാർ അവധിയിൽ പോയത് തെളിവ് നശിപ്പാക്കാനെന്ന് പിവി അൻവർ
- എഡിജിപിയുടെ കൂടിക്കാഴ്ച പൊളിറ്റിക്കൽ മിഷൻ;വിഡി സതീശൻ
- വിവാദങ്ങൾക്കിടെ എഡിജിപി എംആർ അജിത് കുമാർ അവധിയിലേക്ക്
- വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി തർക്കം; നടൻ വിനായകൻ കസ്റ്റഡിയിൽ
- ബലാത്സംഗക്കേസ്: മുകേഷിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എസ്.ഐ.ടി ഹൈക്കോടതിയിലേക്ക്
- നിവിൻ പോളിക്കെതിരായ പരാതി; യുവതിയുടെയും ഭർത്താവിന്റെയും മൊഴിയെടുത്ത് പൊലീസ്
- ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി;സമ്മതിച്ച് എഡിജിപി
- അൻവറിന്റെ പരാതി:പ്രത്യേക അന്വേഷണസംഘം ഇന്ന് മൊഴിയെടുക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us