/indian-express-malayalam/media/media_files/uploads/2019/11/Pipe-water.jpg)
നഗരത്തിലെ തടസ്സപ്പെട്ട കുടിവെള്ള വിതരണം ഇന്ന് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനം
തിരുവനന്തപുരം:തിരുവനന്തപുരം നഗരത്തിൽ നാലാംദിനവും കുടിവെളളം കിട്ടാതെ വലഞ്ഞ് നഗരവാസികൾ. താഴ്ന്ന പ്രദേശങ്ങളിൽ കുടിവെളള വിതരണം പുനസ്ഥാപിക്കാനായെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ ദുരിതം തുടരുകയാണ്. ഇന്ന് ഉച്ചയോടെ കുടിവെള്ള വിതരണം പൂർവ്വസ്ഥിതിയിലാകുമെന്നാണ് അധികൃതർ പറയുന്നത്. കുടിവെള്ള ക്ഷാമത്തിനെതിരെ ബിജെപി കൗൺസിലർമാർ ഇന്നലെ രാത്രി സെക്രട്ടേറിയറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
നഗരത്തിലെ തടസ്സപ്പെട്ട കുടിവെള്ള വിതരണം ഇന്ന് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനം. എന്നാൽ ഇന്ന് പുലർച്ചെ ഭാഗികമായി തുടങ്ങിയ പമ്പിങ് പിന്നീട് നിർത്തിവെച്ചു. വാൽവിൽ ലീക്ക് കണ്ടതിനെ തുടർന്നാണ് പമ്പിങ് നിർത്തിയത്. പൈപ്പിടൽ ജോലികളും പൂർത്തിയായിട്ടില്ല. ഉച്ചയ്ക്ക് മുൻപായി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തിക്കുമെന്നായിരുന്നു മന്ത്രി വി ശിവൻകുട്ടി ഇന്നലെ നൽകിയ ഉറപ്പ്. ഉയർന്ന പ്രദേശങ്ങളിലും വൈകീട്ടോടെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനാകുമെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചത്.
നഗരത്തിൽ പമ്പിങ്ങ്, ഇന്നലെ രാത്രി വീണ്ടും തുടങ്ങിയെങ്കിലും ചിലയിടങ്ങളിൽ ലീക്ക് കണ്ടെത്തിയതിനാൽ തുടരാനായിരുന്നില്ല. തകരാർ പരിഹരിച്ചതിന് ശേഷം പമ്പിങ് പൂർണ തോതിൽ തുടങ്ങുമെന്നാണ് വാട്ടർ അതോറിറ്റി അറിയിക്കുന്നത്. തിരുവനന്തപുരം - കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിയെ തുടർന്നാണ് നാല് ദിവസമായി നഗരത്തിൽ കുടിവെള്ളം മുടങ്ങിയത്. 44 വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിർത്തിവച്ചിരുന്നത്. പൂർണമായും പമ്പിങ് തുടങ്ങുന്നത് വരെ ഈ പ്രദേങ്ങളിൽ ടാങ്കറുകളിൽ ജലവിതരണം തുടരുമെന്ന് നഗരസഭ അറിയിച്ചു.
Read More
- വിവാദങ്ങൾക്കിടെ എഡിജിപി എംആർ അജിത് കുമാർ അവധിയിലേക്ക്
- വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി തർക്കം; നടൻ വിനായകൻ കസ്റ്റഡിയിൽ
- ബലാത്സംഗക്കേസ്: മുകേഷിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എസ്.ഐ.ടി ഹൈക്കോടതിയിലേക്ക്
- നിവിൻ പോളിക്കെതിരായ പരാതി; യുവതിയുടെയും ഭർത്താവിന്റെയും മൊഴിയെടുത്ത് പൊലീസ്
- ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി;സമ്മതിച്ച് എഡിജിപി
- അൻവറിന്റെ പരാതി:പ്രത്യേക അന്വേഷണസംഘം ഇന്ന് മൊഴിയെടുക്കും
- അൻവറിന്റെ പരാതി ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ച്;അന്വേഷിക്കേണ്ടത് സർക്കാരെന്ന് എംവി ഗോവിന്ദൻ
- പിണറായി ഭീകരജീവി, അടിച്ച് പുറത്താക്കണമെന്ന് കെ.സുധാകരൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us