scorecardresearch

ശ്രീജേഷിനെ സർക്കാർ അപമാനിച്ചു; മുഖ്യമന്ത്രി മാപ്പു പറയണമെന്ന് വി.ഡി സതീശൻ

ഇനി ഒരു കായികതാരത്തിനും ഇത്തരം ഒരു അവസ്ഥ ഉണ്ടാകരുതെന്നും, അഭിമാന താരങ്ങളെ അപമാനിക്കാതിരിക്കാനെങ്കിലും സംസ്ഥാന സർക്കാർ ശ്രദ്ധിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു

ഇനി ഒരു കായികതാരത്തിനും ഇത്തരം ഒരു അവസ്ഥ ഉണ്ടാകരുതെന്നും, അഭിമാന താരങ്ങളെ അപമാനിക്കാതിരിക്കാനെങ്കിലും സംസ്ഥാന സർക്കാർ ശ്രദ്ധിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു

author-image
WebDesk
New Update
PR Sreejesh, V D Satheesan

ചിത്രം: ഇൻസ്റ്റഗ്രാം

തിരുവനന്തപുരം: ഒളിംപിക് മെഡൽ ജേതാവായ മലയാളി ഹോക്കി താരം പി.ആർ ശ്രീജേഷിനെ സംസ്ഥാന സർക്കാർ അപമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ശ്രീജേഷിന് നൽകുന്ന സ്വീകരണം മന്ത്രിമാരുടെ ഈഗോ ക്ലാഷിനെ തുടർന്ന് മാറ്റിവയ്ക്കേണ്ടി വന്നത് കായിക രംഗത്തോടുള്ള അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.

Advertisment

കായിക വകുപ്പാണോ വിദ്യാഭ്യാസ വകുപ്പുമാണോ സ്വീകരണം നൽകേണ്ടതെന്ന തർക്കം സർക്കാരിൻ്റെ കൂട്ടുത്തരവാദിത്വം ഇല്ലായ്മയും വീഴ്ചയുമാണ്. രാജ്യത്തിന് വേണ്ടി രണ്ട് ഒളിംപിക് മെഡൽ നേടിയ കായിക താരത്തെ വ്യക്തിപരമായി അവഹേളിക്കുക കൂടിയാണ് സർക്കാർ ഇതിലൂടെ ചെയ്തതെന്ന് വി.ഡി സതീശൻ പറഞ്ഞു.

മന്ത്രിമാർ തമ്മിലുള്ള തർക്കവും ഒടുവിൽ മുഖ്യമന്ത്രി ഇടപെട്ട് ചടങ്ങ് മാറ്റി വച്ചതുമൊന്നും അറിയാതെ ശ്രീജേഷും കുടുംബവും സ്വീകരണ ചടങ്ങിന് തിരുവനന്തപുരത്തേക്ക് തിരിച്ചിരിക്കുന്നു. രാജ്യം ആദരിക്കുന്ന ഹോക്കി താരത്തോട് എന്ത് മര്യാദയാണ് സംസ്ഥാന സർക്കാർ കാട്ടിയത്? ജന്മനാട്ടിൽ പി.ആർ ശ്രീജേഷ് നേരിട്ട അപമാനത്തിന് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് സതീശൻ ആവശ്യപ്പെട്ടു.

ഇനി ഒരു കായികതാരത്തിനും ഇത്തരം ഒരു  അവസ്ഥ ഉണ്ടാകരുതെന്നും, അഭിമാന താരങ്ങളെ അപമാനിക്കാതിരിക്കാനെങ്കിലും സംസ്ഥാന സർക്കാർ ശ്രദ്ധിക്കണമെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Advertisment

അതേസമയം, ശ്രീജേഷിനെയും കുടുംബത്തെയും കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി വീട്ടിൽ സദ്യയൊരുക്കി സ്വീകരിച്ചു. ശ്രീജേഷിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങൾ സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പാരീസ് ഒളിംപികിലെ ശ്രീജേഷിന്റെ വെങ്കല മെഡൽ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് കുറിപ്പും സുരേഷ് ഗോപി പങ്കുവച്ചു.

Read More

Suresh Gopi Vd Satheeshan Pr Sreejesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: