scorecardresearch

ഉപദ്രവിക്കരുത്, തന്നിൽ ഔഷധമൂല്യമില്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ

നിയമം അതിന്റെ വഴിയെ പോകുമെന്നും, ആരെയും സഹായിക്കാൻ ഇടതുപക്ഷം മുന്നോട്ടു വരില്ലെന്നും മന്ത്രി പറഞ്ഞു

നിയമം അതിന്റെ വഴിയെ പോകുമെന്നും, ആരെയും സഹായിക്കാൻ ഇടതുപക്ഷം മുന്നോട്ടു വരില്ലെന്നും മന്ത്രി പറഞ്ഞു

author-image
WebDesk
New Update
Ganesh Kumar, Minister

ചിത്രം: സ്ക്രീൻഗ്രാബ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണങ്ങൾക്ക് ഇല്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. പറയാനുള്ള കാര്യങ്ങൾ റിപ്പോർട്ട് പുറത്തു വന്നപ്പോൾ പറഞ്ഞതാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. നിയമം അതിന്റെ വഴിയെ പോകുമെന്നും, ആരെയും സഹായിക്കാൻ ഇടതുപക്ഷം മുന്നോട്ടു വരില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Advertisment

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്ന ആദ്യദിവസം തന്നെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഈ കാര്യത്തിൽ അഭിപ്രായം പറയേണ്ടത് സാസ്കാരിക വകുപ്പ് മന്ത്രിയാണ്. അദ്ദേഹം കൃത്യമായ വിവരങ്ങൾ നൽകുന്നുണ്ട്. കഴിഞ്ഞ 23 വർഷമായി മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണ്, മന്ത്രി ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

'എന്റെ പുറകേ നടക്കേണ്ട. എന്നിൽ ഔഷധമൂല്യമില്ല. ഞാൻ ഇതിനെ കുറിച്ച് അഭിപ്രായം പറയില്ല. നല്ലതും പറയില്ല ചീത്തയും പറയില്ല, അതു ശരിയല്ല. ഞാൻ ആരെയും ഉപദ്രവിക്കുന്നില്ല. ഞാൻ ജനങ്ങൾക്കുവേണ്ടി എന്റെ ജോലി ചെയ്യുന്നു. സർക്കാരിന്റെ നയം സാംസ്കാരിക വകുപ്പ് മന്ത്രി പറഞ്ഞിട്ടുണ്ട്. അതിലുപരിയായി മുഖ്യമന്ത്രി വളരെ വ്യക്തമായി ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിയേ പോകും. ആരെയും സഹായിക്കാൻ ഇടതുപക്ഷം മുന്നോട്ടു വരില്ല,' ഗണേഷ് കുമാർ പറഞ്ഞു.

അതേസമയം, ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് സിനിമ മേഖലയിൽ നിന്ന് ഉയരുന്ന ആരോപണങ്ങളും വെളിപ്പെടുത്തലുകളും അന്വേഷിക്കാൻ സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. സിനിമാ രംഗത്ത് ദുരനുഭവങ്ങള്‍ വിവരക്കുന്ന വനിത ചലച്ചിത്ര പ്രവർത്തകരുടെ അഭിമുഖങ്ങളും പ്രസ്താവനകളും പുറത്തിവന്നതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

Advertisment

പരാതികളും വെളിപ്പെടുത്തലുകളും അന്വേഷിക്കാന്‍ പൊലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെയാണ് രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.

Read More

Hema Committee Report Ganesh Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: