scorecardresearch

റിയാസ് ഖാൻ ഫോണിലൂടെ അശ്ലീലം പറഞ്ഞു; ആരോപണവുമായി യുവനടി

നേരത്തെ ,നടൻ സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി തന്നെയാണ് റിയാസ് ഖാൻ ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന് ആരോപണവുമായി ഞായറാഴ്ച രംഗത്ത് വന്നത്

നേരത്തെ ,നടൻ സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി തന്നെയാണ് റിയാസ് ഖാൻ ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന് ആരോപണവുമായി ഞായറാഴ്ച രംഗത്ത് വന്നത്

author-image
WebDesk
New Update
Riyas Khan Attacked, റിയാസ് ഖാന് മർദനം, Covid 19, കോവിഡ് 19, Corona, കൊറോണ വെെറസ്, IE Malayalam, ഐഇ മലയാളം

റിയാസ് ഖാൻ

കൊച്ചി: നടൻ റിയാസ് ഖാൻ ഫോണിലൂടെ അശ്ലീലം പറഞ്ഞുവെന്ന് ആരോപണവുമായി യുവനടി. നേരത്തെ നടൻ സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി തന്നെയാണ് റിയാസ് ഖാൻ ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന് ആരോപണവുമായി ഞായറാഴ്ച രംഗത്ത് വന്നത്. റിയാസ് ഖാന്റെ ഭാഗത്ത് നിന്ന് മോശം സംസാരം ഉണ്ടായെന്നും നടി പറഞ്ഞു.

Advertisment

''ഫോണിൽ വിളിച്ച് റിയാസ് ഖാൻ അശ്ലീലം പറഞ്ഞു. സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടു.ഒരു ഫൊട്ടോഗ്രഫറിന്റെ കൈയിൽനിന്ന് എന്റെ അനുവാദമില്ലാതെ ഫോൺ നമ്പർ വാങ്ങിയാണ് റിയാസ് ഖാൻ റിയാസ് ഖാൻ വിളിച്ചത്. രാത്രി ഫോൺ വിളിച്ച് വൃത്തികേടുകൾ പറഞ്ഞു.വല്ലാത്ത ഞെട്ടലായിപ്പോയി. ഒടുവിൽ 9 ദിവസം കൊച്ചിയിലുണ്ടെന്നും നിങ്ങൾക്കു താൽപര്യമില്ലെങ്കിൽ കൂട്ടുകാരെ ആരെയെങ്കിലും ഒപ്പിച്ചു തന്നാൽ മതിയെന്നും റിയാസ് ഖാൻ പറഞ്ഞു.'' യുവനടി മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ യുവനടിയുടെ ആരോപണത്തെ തുടർന്ന് അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദിഖ് രാജിവെച്ചിരുന്നു.അതേ സമയം നടിയുടെ ആരോപണത്തിൽ സിദ്ദിഖിനെതിരെ പോലീസ് കേസെടുത്തേക്കുമെന്നാണ് സൂചന. 

Read More

Advertisment
Hema Committee Report Malayalam Film Industry Siddique

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: