/indian-express-malayalam/media/media_files/uploads/2022/11/p-sathidevi.jpg)
സർക്കാരിനോട് കമ്മീഷൻ റിപ്പോർട്ട് തേടുമെന്നും വനിതാകമ്മിഷൻ അധ്യക്ഷ പറഞ്ഞു
തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ കൃത്യമായി അന്വേഷണം നടത്തി എത്ര ഉന്നതനാണെങ്കിലും നടപടിയെടുക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സർക്കാരിനോട് കമ്മീഷൻ റിപ്പോർട്ട് തേടുമെന്നും വനിതാകമ്മിഷൻ അധ്യക്ഷ പറഞ്ഞു.
'ലൈംഗിക ചൂഷണത്തെ കുറിച്ച് വിവരം കിട്ടിയാൽ കേസ് എടുക്കാം, അന്വേഷിക്കാം. നടിയുടെ ആരോപണം അന്വേഷിക്കണം. ആരോപണം തെളിഞ്ഞാൽ രഞ്ജിത്തിനെ മാറ്റണം.നടി പരാതി ഉന്നയിച്ചെങ്കിൽ തീർച്ചയായും അതിൽ അന്വേഷിച്ച് വ്യക്തത വരുത്തി നടപടി എടുക്കണം. മാധ്യമങ്ങളിലൂടെയാണ് നടിയുടെ വിവരമറിഞ്ഞത്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റേണ്ടതിൽ സർക്കാരാണ് തീരുമാനം എടുക്കേണ്ടത്. തെളിയുന്ന പക്ഷം മാത്രമേ സ്ഥാനത്ത് നിന്നും മാറി നിൽക്കേണ്ടതുളളു. പരാതിക്കാരിക്ക് നിയമ പരിരക്ഷ ലഭിക്കണം. എത്ര ഉന്നത സ്ഥാനത്തിരിക്കുന്നവർക്കെതിരെ നടപടിയുണ്ടായിട്ടുണ്ട്. സിനിമാ മേഖലയിലടക്കം നേരത്തെ നടപടിയുണ്ടായിട്ടുണ്ട്. പരാതി ഉയർന്നാൽ അന്വേഷിക്കണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി വേണം.'-വനിതാ കമ്മീഷൻ അധ്യക്ഷ വിശദീകരിച്ചു.
അതേസമയം, രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച നടി ശ്രീലേഖ മിത്രക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് മന്ത്രി വീണാ ജോർജ്. 'ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന തെറ്റ് ചെയ്ത ആരെയും സർക്കാർ സംരക്ഷിക്കില്ല. റിപ്പോർട്ടിന്മേൽ കൂടുതൽ നടപടികൾ ആവശ്യമുണ്ടെങ്കിൽ അത്തരത്തിൽ മുന്നോട്ടു പോകും'- വീണാ ജോർജ് വ്യക്തമാക്കി.
Read More
- രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തം
- രഞ്ജിത്തിനെതിരായ ആക്ഷേപത്തിൽ കേസെടുക്കില്ല: പരാതി വരട്ടെ: സജി ചെറിയാൻ
- രഞ്ജിത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി ശ്രീലേഖ മിത്ര; ആരോപണം തള്ളി സംവിധായകൻ
- കതക് തുറന്നില്ല: സീനുകൾ വെട്ടിച്ചുരുക്കിയെന്ന് വെളിപ്പെടുത്തലുമായി നടി
- ഹേമാ കമ്മിറ്റി റിപ്പോർട്ട്; നിർണായക ഭാഗങ്ങൾ വെട്ടിമാറ്റി
- നിശബ്ദത പരിഹാരമല്ല; ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ലിജോ ജോസ് പെല്ലിശേരി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.