/indian-express-malayalam/media/media_files/uploads/2017/03/lijo-jose.jpg)
ലിജോ ജോസ് പെല്ലിശേരി
കൊച്ചി: ഹേമാ കമ്മറ്റിയ്ക്ക് മുമ്പാകെ വന്നിട്ടുള്ള പരാതികളെ അർഹിക്കുന്ന ഗൗരവ്വത്തോടെ സമീപിക്കണമെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. നിശബ്ദത ഒന്നിനും പരിഹാരമല്ലെന്നും അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചു."ഹേമാ കമ്മിറ്റി മുൻപാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് അടിയുറച്ചു വിശ്വസിക്കുന്നു . നിശബ്ദത ഇതിനു പരിഹാരമാകില്ല".-ലിജോ ഫെയ്‌സ്ബുക്കിൽ കുറിച്ച വാക്കുകൾ.
നേരത്തെ, ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ സിനിമാസംഘടനകൾ മൗനം പാലിക്കുന്നത് ആർക്കുവേണ്ടിയാണെന്ന് ചോദ്യവുമായി നടിയും നിർമാതാവുമായ സാന്ദ്രാ തോമസും രംഗത്തെത്തിയിരുന്നു.
"കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടി? അതിനർത്ഥം എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോർട്ട് പറയുന്ന 15 അംഗ പവർഗ്രൂപ്പിന്റെ പ്രാതിനിത്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു പവർ ഗ്രൂപ്പിനെ കുറിച്ച് വർഷങ്ങൾക്കു മുൻപ് കോംപ്റ്റിറ്റിവ് കമ്മീഷൻ പ്രതിപാദിച്ചിട്ടുള്ളത് ഇവിടെ പ്രസക്തമാണ് . ഒരു റിപ്പോർട്ട് പഠിക്കാൻ ഒരാഴ്ച എടുക്കേണ്ട കാര്യമില്ലെന്ന് ഞാനും നിങ്ങളും അടക്കം എല്ലാവർക്കും അറിയാം. ലോകസിനിമക്കു ഒരുപാട് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണ്, ഈ അവസ്ഥ വന്നു ചേർന്നതിൽ എല്ലാ സിനിമ സംഘടനകൾക്കും പങ്കുണ്ട് , ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ പൊതുസമൂഹം നമ്മെ കല്ലെറിയും. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തെല്ലാം പരിഹാര നടപടികൾ ഈ സംഘടനകൾ എടുക്കുന്നുവെന്ന് പൊതുവേദിയിൽ വന്ന് വ്യക്തമാക്കണം"-സാന്ദ്രാ തോമസ് ഫെയ്‌സ് ബുക്കിലൂടെ തന്റെ നിലപാട് വ്യക്തമാക്കി.
Read More
- പോലീസിൽ പരാതി നൽകേണ്ടതും ഇരകളോ? ചോദ്യവുമായി പാർവ്വതി തിരുവോത്ത്
- വേട്ടക്കാരെ ചേർത്ത് പിടിക്കുന്ന മുഖ്യമന്ത്രി; അന്വേഷണം നടന്നില്ലെങ്കിൽ പ്രക്ഷോഭത്തിലേക്കെന്ന് വി.ഡി സതീശൻ
- കാണാതായ 13 കാരിയെ കുറിച്ച് നിർണായക വിവരം; കന്യാകുമാരിയിലെന്ന് സൂചന
- ഹേമാകമ്മറ്റി റിപ്പോർട്ട്; കണ്ടെത്തലുകൾ നിഷേധിക്കുന്നില്ലെന്ന് ബ്ലെസി
- മോളെ എന്ന് വിളച്ച് സംസാരിക്കും, പ്രമുഖ നടനിൽനിന്ന് ദുരനുഭവമുണ്ടായി; വെളിപ്പെടുത്തലുമായി സോണിയ തിലകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.