scorecardresearch

ഹേമാകമ്മറ്റി റിപ്പോർട്ട്; കണ്ടെത്തലുകൾ നിഷേധിക്കുന്നില്ലെന്ന് ബ്ലെസി

38 വർഷമായി താൻ സിനിമയിൽ ഉണ്ട്. ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ റിപ്പോർട്ടിലെ കണ്ടെത്തലുകൾ നിഷേധിക്കുന്നില്ല- ബ്ലെസി പറഞ്ഞു

38 വർഷമായി താൻ സിനിമയിൽ ഉണ്ട്. ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ റിപ്പോർട്ടിലെ കണ്ടെത്തലുകൾ നിഷേധിക്കുന്നില്ല- ബ്ലെസി പറഞ്ഞു

author-image
WebDesk
New Update
Blessy,ബ്ലസി, Director Blessy,സംവിധായകന്‍ ബ്ലസി, Blessy Guinnes Record,ബ്ലസി ഗിന്നസ് റെക്കോർഡ്, Malayalam Director Blessy Guinnes, ie malayalam,

ബ്ലെസി

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ സംബന്ധിച്ച് പഠിച്ചിട്ടില്ലെന്നും എന്നാൽ റിപ്പോർട്ടിലെ കണ്ടെത്തലുകൾ നിഷേധിക്കുന്നില്ലെന്നും സംവിധായകൻ ബ്ലെസി കൊച്ചിയിൽ പ്രതികരിച്ചു.'ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ പറ്റി പഠിച്ചിട്ടില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കുന്നില്ല.38 വർഷമായി താൻ സിനിമയിൽ ഉണ്ട്. ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ റിപ്പോർട്ടിലെ കണ്ടെത്തലുകൾ നിഷേധിക്കുന്നില്ല'. ബ്ലെസി പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് സംഘടനാ തലത്തിൽ പ്രതികരിക്കേണ്ട വിഷയമാണെന്നും ബ്ലെസി പറഞ്ഞു.

Advertisment

അതേസമയം,ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, സിനിമ മേഖലയിൽ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി അന്തരിച്ച നടൻ തിലകന്റെ മകൾ സോണിയ തിലകൻ. മലയാളം സിനിമയിലെ 'പവർ ഗ്രൂപ്പ്' എന്ന് ഹേമ കമ്മറ്റി വിശേഷിപ്പിച്ച സംഘത്തിലെ ഒരാളിൽ നിന്ന് ദുരനുഭവമുണ്ടായെന്ന് സോണിയ പറഞ്ഞു.
'അച്ഛനെ പുറത്താക്കിയതിൽ പലർക്കും പിന്നീട് കുറ്റ ബോധം ഉണ്ടായിരുന്നു. അതിൽ മാപ്പു പറയണമെന്ന് ഒരു നടൻ പറഞ്ഞു. അങ്ങനെ അയാളുമായി സംസാരിച്ച സാഹചര്യത്തിൽ മോളെ (സോണിയ) നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു. ഒരുപാട് തവണ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. വീണ്ടും മെസേജുകളിലൂടെ റൂമിലേക്ക് വരാൻ ആവശ്യപ്പെട്ടു. ദുരുദ്ദേശം മെസേജുകളിൽ വ്യക്തമായിരുന്നു. 

സിനിമയുമായി ബന്ധമില്ലാത്ത എനിക്ക് ഇത്തരത്തിൽ ഒരു അനുഭവം നേരിടേണ്ടി വന്നാൽ സിനിമയിൽ അഭിനയിക്കുന്ന ചെറിയ കുട്ടികളുടെ അവസ്ഥ എന്തായിരിക്കും. ആരാണെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. അങ്ങനെ ഒരു അവസ്ഥ വന്നാൽ വെളിപ്പെടുത്തും. പവർ ഗ്രൂപ്പ് എന്ന് വിശേഷിപ്പിച്ച സംഘത്തിലെ വ്യക്തിതന്നെയാണ് മോശമായി പെരുമാറിയത്'- സോണിയ തിലകൻ പറഞ്ഞു.

Read More

Hema Committee Report Malayalam Film Industry Blessy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: