/indian-express-malayalam/media/media_files/HXd7DdgNSOu7VGOSg6BG.jpg)
ചിത്രം: ഫേസ്ബുക്ക്
കൊച്ചി: നടനും സംവിധായകനുമായ രഞ്ജിത്തിനെതിരെ വെളിപ്പെടുത്തലുമായി ബംഗാളി നടി ശ്രീലേഖ മിത്ര. 'പാലേരി മാണിക്യം' എന്ന സിനിമയിൽ അഭിനയിക്കാനെത്തിയ സമയത്ത് സംവിധായകൻ മോശമായി പെരുമാറിയെന്ന് നടി പറയുന്നു. സംഭവത്തിൽ പരാതി പറഞ്ഞിരുന്നതായും, പിന്നീട് ആരും തന്നെ ബന്ധപ്പെട്ടില്ലെന്നും ശ്രീലേഖ മിത്ര പറഞ്ഞു.
''അകലെ' എന്ന ചിത്രത്തിലൂടെയാണ് പാലേരി മാണിക്കത്തിലേക്ക് അവസരം ലഭിക്കുന്നത്. ഇതിനായി കൊച്ചിയിലെത്തിയപ്പോഴാണ് അതിക്രമം നേരിടേണ്ടി വന്നത്. രാവിലെ സംവിധായകനെ കണ്ട് ഫൊട്ടോ ഷൂട്ട് നടത്തുകയും സിനിമയെ കുറിച്ച് സംസാരിക്കുകയും ചെയ്തു. രാത്രി നിർമ്മാതാവും അണിയറപ്രവർത്തകരുമായി പാർട്ടിയുണ്ടായിരുന്നു.
പാർട്ടിയിലെ ബഹളങ്ങളിൽ നിന്ന് ഒഴിവാകാം എന്ന തരത്തിൽ റൂമിലേക്ക് വിളിച്ചു. പിന്നീട് മോശമായി പെരുമാറുകയായിരുന്നു' എന്ന് ശ്രീലേഖ മിത്ര പറഞ്ഞു. സംവിധായകന്റെ പെരുമാറ്റത്തിൽ ഞെട്ടലുണ്ടായെന്നും പെട്ടന്ന് തന്നെ റൂമിൽ നിന്ന് ഇറങ്ങി പോകുകയായിരുന്നെന്നും ശ്രീലേഖ പറഞ്ഞു. ആ രാത്രി ഒരിക്കലും മറക്കാൻ കഴിയില്ലെന്നും, അന്നത്തെ ദിവസം പേടിയോടെയാണ് മുറിയിൽ കഴിഞ്ഞതെന്നും നടി പറഞ്ഞു.
തനിക്ക് നാട്ടിലേക്ക് തിരികെ പോകാനുള്ള പണം പോലും തന്നില്ലെന്നും, പിന്നീട് സിനിമകളിലേക്ക് വിളിച്ചിട്ടില്ലെന്നും, മലയാളം സിനിമകളിൽ മാത്രമല്ല മറ്റു ഭാഷകളിലും സമാന പ്രശ്നമുണ്ടെന്നും, ശ്രീലേഖ പറഞ്ഞു.
ദുരനുഭവം ഉണ്ടായെന്ന് ശ്രീലേഖ തന്നോട് പറഞ്ഞിരുന്നതായി ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫ് എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 'രഞ്ജിത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് ശ്രീലേഖ പരാതി പറഞ്ഞിരുന്നു. സ്ത്രീകൾ സിഗരറ്റ് വലിക്കുന്നത്, എന്തിനും വഴങ്ങുമെന്ന സൂചനയായി നിങ്ങൾ തെറ്റിദ്ധരിക്കുന്നു എന്ന തരത്തിലാണ് അവർ സംസാരിച്ചത്,' ജോഷി ജോസഫ് പറഞ്ഞു.
അതേസമയം, നടിയുടെ ആരോപണങ്ങൾ തള്ളുകയാണ് സംവിധായകൻ രഞ്ജിത്ത്. 'പാലേരി മാണിക്യം എന്ന സിനിമയുടെ ഓഡീഷനു വേണ്ടി പല നടിമാരെയും വിളിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ശ്രീലേഖ മിത്രയെയും വിളിച്ചത്. ഓഡീഷനിൽ തന്നെ കഥാപാത്രത്തിന് യോജിച്ച നായികയല്ല എന്ന് മനസിലാക്കിയതിനെ തുടർന്ന് അവരെ തിരിച്ച് അയക്കുകയായിരുന്നു. മോശമായി പെരുമാറിയിട്ടില്ലാ എന്നും രജ്ഞിത്ത് പറഞ്ഞു.
Read More
- കതക് തുറന്നില്ല: സീനുകൾ വെട്ടിച്ചുരുക്കിയെന്ന് വെളിപ്പെടുത്തലുമായി നടി
- ഹേമാ കമ്മിറ്റി റിപ്പോർട്ട്; നിർണായക ഭാഗങ്ങൾ വെട്ടിമാറ്റി
- നിശബ്ദത പരിഹാരമല്ല; ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ലിജോ ജോസ് പെല്ലിശേരി
- പോലീസിൽ പരാതി നൽകേണ്ടതും ഇരകളോ? ചോദ്യവുമായി പാർവ്വതി തിരുവോത്ത്
- വേട്ടക്കാരെ ചേർത്ത് പിടിക്കുന്ന മുഖ്യമന്ത്രി; അന്വേഷണം നടന്നില്ലെങ്കിൽ പ്രക്ഷോഭത്തിലേക്കെന്ന് വി.ഡി സതീശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us