/indian-express-malayalam/media/media_files/5CQgtu8DcaOH0QIbAvaD.jpg)
റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകൾ സർക്കാർ ഒഴിവാക്കി
തിരുവനന്തപുരം:വിവരാവകാശ നിയമപ്രകാരം സർക്കാർ പുറത്തുവിട്ട ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നിന്ന് സർക്കാർ കൂടുതൽ ഭാഗങ്ങൾ വെട്ടിമാറ്റിയെന്ന് ആരോപണം.വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകൾ സർക്കാർ ഒഴിവാക്കി.ആകെ 129 പാരഗ്രാഫുകളാണ് സർക്കാർ ഒഴിവാക്കിയത്. ഇത് ഒഴിവാക്കിയുള്ള റിപ്പോർട്ടാണ് സർക്കാർ പുറത്തുവിട്ടത്.
21 പാരഗ്രാഫുകൾ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചത്. ഇതിന് വിരുദ്ധമായാണ് സർക്കാരിൻറെ വെട്ടിനീക്കൽ. സുപ്രധാന വിവരങ്ങൾ സർക്കാർ മറച്ചുവെച്ചുവെന്നാണ് ആക്ഷേപം. വിവരാവകാശ നിയമ പ്രകാരം റിപ്പോർട്ടിൻറെ പകർപ്പിനായി അപേക്ഷകർക്ക് നൽകിയ അറിയിപ്പിലും ഈ ഭാഗം ഒഴിവാക്കുന്നത് വ്യക്തമാക്കിയിരുന്നില്ല. സ്വകാര്യതയെ മാനിച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടതെന്ന് സർക്കാർ വിശദീകരണം.സ്വകാര്യ വിവരങ്ങൾ ഒഴിവാക്കാൻ വിവരവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കൂടുതൽ പാരഗ്രാഫുകൾ ഒഴിവാക്കിയതെന്നാണ് സർക്കാർ വിശദീകരണം.
അതേസമയം, ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ആകില്ലെന്ന് മുൻ നിയമമന്ത്രി എകെ ബാലൻ പറഞ്ഞു. ' ഹേമാകമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാകില്ല. അന്വേഷണം നടത്തിയ ശേഷമേ കെസെടുക്കാൻ കഴിയു'. എകെ ബാലൻ പറഞ്ഞു.
Read More
- നിശബ്ദത പരിഹാരമല്ല; ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ലിജോ ജോസ് പെല്ലിശേരി
- പോലീസിൽ പരാതി നൽകേണ്ടതും ഇരകളോ? ചോദ്യവുമായി പാർവ്വതി തിരുവോത്ത്
- വേട്ടക്കാരെ ചേർത്ത് പിടിക്കുന്ന മുഖ്യമന്ത്രി; അന്വേഷണം നടന്നില്ലെങ്കിൽ പ്രക്ഷോഭത്തിലേക്കെന്ന് വി.ഡി സതീശൻ
- കാണാതായ 13 കാരിയെ കുറിച്ച് നിർണായക വിവരം; കന്യാകുമാരിയിലെന്ന് സൂചന
- ഹേമാകമ്മറ്റി റിപ്പോർട്ട്; കണ്ടെത്തലുകൾ നിഷേധിക്കുന്നില്ലെന്ന് ബ്ലെസി
- മോളെ എന്ന് വിളച്ച് സംസാരിക്കും, പ്രമുഖ നടനിൽനിന്ന് ദുരനുഭവമുണ്ടായി; വെളിപ്പെടുത്തലുമായി സോണിയ തിലകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.