scorecardresearch

നിയമനടപടിക്കില്ലെന്ന് ശ്രീലേഖ;ആരോപണം നിഷേധിച്ച് വീണ്ടും രഞ്ജിത്ത്

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി രഞ്ജിത്ത് രംഗത്തെത്തി. മാധ്യമങ്ങൾക്ക് അയച്ചുനൽകിയ ഓഡിയോ സന്ദേശത്തിലൂടെയാണ് രഞ്ജിത്ത് തന്റെ നിലപാട് വ്യക്തമാക്കിയത്

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി രഞ്ജിത്ത് രംഗത്തെത്തി. മാധ്യമങ്ങൾക്ക് അയച്ചുനൽകിയ ഓഡിയോ സന്ദേശത്തിലൂടെയാണ് രഞ്ജിത്ത് തന്റെ നിലപാട് വ്യക്തമാക്കിയത്

author-image
WebDesk
New Update
renjith

നിയമ സഹായം നൽകാൻ ഏറെപ്പേർ സമീപിച്ചെന്നും ശ്രീലേഖ മിത്ര പറഞ്ഞു

തിരുവനന്തപുരം: രഞ്ജിത്തിനെതിരെ നിയമനടപടിക്കില്ലെന്ന് വ്യക്തമാക്കി ബംഗാളി നടി ശ്രീലേഖ മിത്ര. "രാജി വെച്ചതിലൂടെ രഞ്ജിത്ത് ചെയ്ത തെറ്റ് സമ്മതിക്കുകയാണ്. ഇനിയെങ്കിലും സ്ത്രീകൾ സ്വന്തം ശക്തി തിരിച്ചറിയണം. എനിക്കെതിരെ അതിക്രമം നടന്നിട്ടില്ല. സമീപിച്ചത് മോശം സമീപനത്തോടെയാണ്. പെരുമാറ്റമാണ് ശരിയാവാത്തത്. കേസെടുക്കുന്ന കാര്യത്തിൽ കേരള പൊലീസ് ബന്ധപ്പെട്ടിട്ടില്ല. പൊലീസ് സമീപിച്ചാൽ നടപടികളോട് സഹകരിക്കും. സ്വന്തം നിലയ്ക്ക് നിയമനടപടിക്കില്ല. നിയമ സഹായം നൽകാൻ ഏറെപ്പേർ ഇന്നലെ സമീപിച്ചിരുന്നു"- ശ്രീലേഖ മിത്ര പറഞ്ഞു.

Advertisment

"ഒരു രഞ്ജിത്ത് മാത്രമല്ല, നിരവധിപ്പേരുണ്ട്. രാജിയിൽ ദുഃഖവും സന്തോഷവും ഇല്ല. ഇത് അവസാനിക്കാത്ത പോരാട്ടമാണ്. ഒറ്റരാത്രികൊണ്ട്ഒന്നും മാറ്റാൻ കഴിയില്ല. ധൈര്യത്തോടെ സംസാരിക്കുന്ന പെൺകുട്ടികൾക്ക് പിന്തുണ ലഭിക്കാറില്ല. ഇത് വളരെ പ്രധാനപ്പെട്ട സമയം. എല്ലാം പുറത്തുവരട്ടെ.രഞ്ജിത്ത് നാഷണൽ അവാർഡ് നേടിയ ഡയറക്ടർ തന്നെയാണ്. അതിന് സംശയമില്ല. ഇതൊന്നും ഒരാളോട് മോശമായി പെരുമാറാനുള്ള കാരണമല്ല. നിരവധി പേർക്ക് ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്, ഇത് ബംഗാളി, ബോളിവുഡ് തുടങ്ങി എല്ലായിടത്തുമുണ്ട്. ഞാൻ മനുഷ്യർക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. ഒരു സ്ത്രീ പുരുഷനെ ആക്രമിച്ചാൽ പുരുഷനൊപ്പം നിൽക്കും"- ശ്രീലേഖ മിത്ര പറഞ്ഞു.

അതേസമയം, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി രഞ്ജിത്ത് രംഗത്തെത്തി. മാധ്യമങ്ങൾക്ക് അയച്ചുനൽകിയ ഓഡിയോ സന്ദേശത്തിലൂടെയാണ് രഞ്ജിത്ത് തന്റെ നിലപാട് വ്യക്തമാക്കിയത്. ആരോപണം ഒരുഭാഗം നുണയാണെന്നും അദ്ദേഹം പറഞ്ഞു."തന്റെ പേരിൽ സർക്കാരിനെ ആക്രമിക്കരുത്. താൻ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുത്ത അന്നുമുതൽ ഒരു കൂട്ടം ആളുകൾ എനിക്കെതിരെ പ്രവർത്തിക്കുന്നു. തനിക്കതിരെയുള്ള ആരോപണം നുണ ആണെന്ന് തെളിയിക്കും. പൊതു സമൂഹത്തെ അത് ബോധ്യപ്പെടുത്തും"രഞ്ജിത്ത് പറഞ്ഞു.

Read More

Advertisment

Hema Committee Report Malayalam Film Industry Ranjith renjith director

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: