scorecardresearch

സമ്മർദ്ദത്തിനൊടുവിൽ പടിയിറക്കം; രഞ്ജിത്ത് രാജിവെച്ചു

ഇമെയിൽ വഴി സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് രാജിക്കത്ത് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് രഞ്ജിത്തിനോട് രാജി ആവശ്യപ്പെട്ടെന്നാണ് വിവരം

ഇമെയിൽ വഴി സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് രാജിക്കത്ത് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് രഞ്ജിത്തിനോട് രാജി ആവശ്യപ്പെട്ടെന്നാണ് വിവരം

author-image
WebDesk
New Update
Ranjith, Dileep, Bhavana

നേരത്തെ രഞ്ജിത്തിന്റെ രാജിക്കായി സർക്കാരിന് മേൽ സമ്മർദ്ദം ശക്തമായിരുന്നു

കൊച്ചി:വിവാദങ്ങൾക്കൊടുവിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് സംവിധായകൻ രഞ്ജിത്ത് രാജിവെച്ചു.ബംഗാളി നടി ശ്രീലേഖ മിത്ര ലൈംഗികാരോപണം ഉന്നയിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഞായറാഴ്ച രാവിലെ ഒൻപതരയോടെ രഞ്ജിത്ത് രാജിവെക്കുന്നത്. ഇമെയിൽ വഴി സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് രാജിക്കത്ത് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് രഞ്ജിത്തിനോട് രാജി ആവശ്യപ്പെട്ടെന്നാണ് വിവരം.

Advertisment

നേരത്തെ രഞ്ജിത്തിന്റെ രാജിക്കായി സർക്കാരിന് മേൽ സമ്മർദ്ദം ശക്തമായിരുന്നു. സിപിഐ അടക്കമുള്ള പാർട്ടികൾ രഞ്ജിത്തിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. മുതിർന്ന സിപിഐ നേതാക്കളായ ആനി രാജ, കെഇ ഇസ്മയിൽ അടക്കമുള്ളവർ രഞ്ജിത്ത് സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ടിരുന്നു.  ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ അധ്യക്ഷൻ രാജിവെക്കണമെന്ന് ചലച്ചിത്ര അക്കാദമി അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തിന് പുറമേ, ഭരണപക്ഷത്തുള്ളവരും രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് രംഗത്ത് എത്തിയതോടെ സർക്കാർ പൂർണ്ണമായി സമ്മർദ്ദത്തിലായിരുന്നു.
നേരത്തെ, രഞ്ജിത്തുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാർ ഇന്നലെ തന്നെ നിലപാട് മാറ്റിയിരുന്നു. രഞ്ജിത്തിനെ പിന്തുണച്ച മന്ത്രി സജി ചെറിയാന്റെ നിലപാട് വൻ വിവാദമായതിനു പിന്നാലെയാണ് നിലപാട് മാറ്റം. രഞ്ജിത്തിനെതിരെ വെളിപ്പെടുത്തൽ നടത്തിയ നടി ശ്രീലഖ മിത്രയ്ക്കു നേരിട്ടെത്തി പരാതി നൽകാൻ കഴിയില്ലെങ്കിൽ ഏതു തരത്തിൽ പരാതി സ്വീകരിക്കാൻ കഴിയുമെന്നു ചിന്തിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു.

അതേസമയം, രഞ്ജിത്ത് തെറ്റ് സമ്മതിച്ചെന്ന് ആരോപണം ഉന്നയിച്ച നടി ശ്രീലേഖ മിത്ര പറഞ്ഞു.' ഒടുവിൽ രഞ്ജിത്ത് തെറ്റ് സമ്മതിച്ചു. ഒരു രഞ്ജിത്ത് മാത്രമല്ല ഉള്ളത്, ഒരുപാട് പേരുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട സമയമാണ്. എല്ലാം പുറത്തുവരട്ടെ'ശ്രീലേഖ മിത്ര പറഞ്ഞു.2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ബംഗാളി നടി ശ്രീലേഖ മിത്ര  വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണെന്നും  ശ്രീലേഖ മിത്ര പറഞ്ഞു. 'സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ല. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചത്'.ശ്രീലേഖ ആരോപിച്ചു.

Read More

Hema Committee Report Malayalam Film Industry Ranjith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: