/indian-express-malayalam/media/media_files/gw81DyzghXkgwpY3AY47.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കൊച്ചി: നടനും എംഎൽഎയുമായ മുകേഷിനെതിരെ ഗുരുതര ആരോപണവുമായി വനിതാ കാസ്റ്റിങ് ഡയറക്ടർ. മുകേഷ് തന്നെ പലതവണ മുറിയിലേക്ക് വിളിപ്പിച്ചെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. 2018ലും മുകേഷിനെതിരെ മൂ ടൂ ആരോപണം കാസ്റ്റിങ് ഡയറക്ടർ ഉന്നയിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മലയാളം സിനിമയിലെ നിരവധി പ്രമുഖ താരങ്ങൾക്കെതിരെ വെളിപ്പെടുത്തലുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് മുകേഷിനെതിരെ വീണ്ടും ആരോപണം.
ബോളിവുഡില്‍ അടക്കം തിരക്കുള്ള കാസ്റ്റിംഗ് ഡയറക്ടറായ യുവതി 2018ലാണ് മുകേഷിനെതിരെ മീ ടു ആരോപണം ഉന്നയിച്ചത്. കോടീശ്വരന്‍ എന്ന ടെലിവിഷന്‍ പരിപാടിയുടെ സംവിധായികയായിരുന്ന സമയത്താണ് ദുരനുഭവം ഉണ്ടായതെന്നായിരുന്നു വെളിപ്പെടുത്തൽ. എന്നാൽ യുവതി ആരോപണം ഉന്നയിക്കുന്ന മുകേഷ് കുമാർ എന്നയാൾ മാറ്റാരോ ആണെന്ന് പറഞ്ഞ് മുകേഷ് ആരോപണം തള്ളുകയായിരുന്നു. മുകേഷിന്റെ ചിത്രം ഉൾപ്പെടെ പങ്കുവച്ചുകൊണ്ടാണ് കാസ്റ്റിങ് ഡയറക്ടർ ഇപ്പോൾ വീണ്ടും ആരോപണം ഇന്നയിച്ചിരിക്കുന്നത്.
ആരോപണം തള്ളി മുകേഷ്
ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെ കണ്ടിട്ടുപോലും ഇല്ലെന്നാണ് മുകേഷിന്റെ പ്രതികരണം. ആരോപണത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും മുകേഷ് പറഞ്ഞു. 'ആറു കൊല്ലം മുൻപ് സമാന ആരോപണം ഉണ്ടായപ്പോൾ ഇവിടെ പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി നിർണ്ണയം വരെ നടന്നു. എനിക്ക് ആ സ്ത്രീയെ അറിയില്ല. കണ്ടിട്ടുപൊലും ഇല്ല. ആറു കൊല്ലം മുൻപ് 2018ൽ ഇക്കാര്യം പറഞ്ഞപ്പോൾ തന്നെ മറുപടി നൽകിയതാണ്. ഇത് ടാർഗറ്റ് ചെയ്തുള്ള ആരോപണമാണ്,' മുകേഷ് പറഞ്ഞു.
അതേസമയം, ലൈംഗികാരോപണത്തെ തുടർന്നുണ്ടായ വിവാദങ്ങൾക്കൊടുവിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് സംവിധായകൻ രഞ്ജിത്ത് രാജിവെച്ചു. ബംഗാളി നടി ശ്രീലേഖ മിത്ര ലൈംഗികാരോപണം ഉന്നയിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഞായറാഴ്ച രാവിലെ ഒൻപതരയോടെ രഞ്ജിത്ത് രാജിവെച്ചത്. ഗുരുതര ലൈംഗിക ആരോപണം ഉയർന്നുവന്നതിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദിഖും രാജിവെച്ചിരുന്നു.
Read More
- റിയാസ് ഖാൻ ഫോണിലൂടെ അശ്ലീലം പറഞ്ഞു; ആരോപണവുമായി യുവനടി
- നിയമനടപടിക്കില്ലെന്ന് ശ്രീലേഖ;ആരോപണം നിഷേധിച്ച് വീണ്ടും രഞ്ജിത്ത്
- സമ്മർദ്ദത്തിനൊടുവിൽ പടിയിറക്കം; രഞ്ജിത്ത് രാജിവെച്ചു
- ലൈംഗികാരോപണം; അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു
- നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി
- രഞ്ജിത്തിനെതിരായ ആരോപണം:സർക്കാരിനോട് റിപ്പോർട്ട് തേടുമെന്ന് വനിതാ കമ്മിഷൻ
- രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തം
- രഞ്ജിത്തിനെതിരായ ആക്ഷേപത്തിൽ കേസെടുക്കില്ല: പരാതി വരട്ടെ: സജി ചെറിയാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us